Saturday, November 16, 2013

ഗുൽമോഹർ


ഗുൽമോഹർ
വിടർന്നു നിൽക്കും ഗുൽമോഹർ
താഴത്തൊരുകൂട്ടം തോട്ടാൽവാടികൾ
കാറ്റായും  കാതോരമോരു
പാട്ടായും അവൻ ..

ആരോ  ഒന്ന്  തൊട്ടപ്പോൾ
വാടി കരിഞ്ഞവ
ചരിഞ്ഞതാ  കാലുകളിൽ
അവരുടെ രക്തമവനിൽ
പൂക്കളായ് ....
ഓരോ പൂവിനും
ഒരു സ്വപ്നമുണ്ട്
നടക്കാത്ത മോഹങ്ങൾ .

ഓരോ പൂവിനും
ഒരു ശബ്ദമുണ്ട് ..
മൂകന്റെ മൌന ശബ്ദം .

ഓരോ പൂവിനും
ഒരു ഗന്ധമുണ്ട് ..
ചവിട്ടിയരയ്ക്കപെട്ടവന്റെ
വിയര്പിൻ ഗന്ധം ..
അവ കരിയാറില്ല ..
കൊഴിയുന്നു മാത്രം ...

കല്ലിനു മേലെ
പറവതാനിയാം പൂക്കളെ
ചവിട്ടി നീങ്ങുമ്പോൾ
ചോര നമ്മുടെ കാലിലും
പുരളാം ....
അതവരുടെ രക്തമായിരുന്നു ..
അതവന്റെതാകുന്നു ...
നാളെയത് നമ്മുടെതാകാം ..

വിരിഞ്ഞു നില്കും വാകമരമേ ..
നീ സത്യമാകുന്നു !!
നീ ധർമ്മമാകുന്നു !!
നീ നീതിയാകുന്നു !!!
എന്തെന്നാൽ നീ
അണിഞ്ഞ പൂക്കൽ
നിന്നിൽ അണഞ്ഞത്
ഇവയ്കൊക്കെ വേണ്ടി
 ആയിരുന്നു ...



Friday, November 15, 2013

Gulmohar

 Gulmohar

Vitarnnu nilkunna
Gulmohar...
Thazhathorukuuttam
Thottalvaatikal..
Kaatayum kathoramoru
Paataayum avan..

Aaro thottappol
Vaatikarinjava..
Charinjathaa kaalukalil.
Avarute raktha
-mavanil pookkalaay..

Oro poovinumOru
swapnamund.
Natakaatha mohangal...
Oro poovinum
shabdamund..
Mookante mouna shabdam
Oro poovinum
Gandhamund..
Chavitiyaraykkapettavante
Viyarppin gandham


Ava kariyaarilla
Kozhinju veezhunnu mathram.
Kallinu meethe
Paravathaaniyam
Pookale chaviti natakumpol
Rakthamee kaalilum
Puralam...
Athavarute rakthamaayirunnu
Athavante raktham..
Naaleyathu nammutethaavam.

Virinju nilkum vaakamarame
Nee sathyamakunnu
Nee neethi...
Neeye jeevanum
Neeyanekam jeevithavum..
Enthennal nee aninja
Pookal ninnilananjad
Evaykuvendiyaayrnu

Sunday, October 13, 2013

ചങ്ങല


ചങ്ങലയ്കിട്ടു സ്വപ്നങ്ങളെ
എന്തെന്നാലവ ഭ്രാന്തമായ്
 എന്തോകൊതികുന്നു
ചുമ്മാ ചിരികുന്നു
വെറുതേ കരയുന്നു..
ചങ്ങല കാലിലല്ല..
മുന്നോട്ടോടാൻ കഴിഞ്ഞില്ല
സ്വപ്നങ്ങളായിരുന്നു
ലക്ഷ്യങ്ങൾ!!!

പരസ്പരം


കാലങ്ങൾ തൻ ഓളത്തിൽ നീന്തി നാം
സന്ധയയിൽ ഒത്ത്ചേർനപ്പോൾ
വീണ്ടും പരസ്പരം നോക്കി ഇരികുന്നു
മിക്സഴികൾ തൻ ആഴത്തിലേക്കഓ?
മറ്റേതോ ജന്മത്തിലേക്കൊ?
അണയട്ടെ സൂര്യനിന്നെനിക്കു
നിൻ മിഴിവെട്ടമുള്ളപ്പോൾ..
അണയട്ടെ ജീവനും.
നിന്മടിയിൽ തല-
ചായ്ച്ചുറങ്ങുമ്പോൾ
നോക്കിയിരിക്കാം പരസ്പരം
മിഴികളടഞ്ഞു വീഴുംവരെ..
മറ്റൊരു ജന്മത്തിലേക്ക്

Thursday, October 10, 2013

VIBGYOR

VIBGYOR

V വിരൽ
തൂങ്ങി നടക്കാൻ പഠിച്ച ഒരു വിരലുണ്ട്. പതിയെ അതിനെ അകറ്റുമ്പോൾ അത് വിദൂരതയിലേക്ക് മായുന്നത് അറിഞ്ഞില്ല...അവസ്സാനമായ് ഒരു മാംസ കഷ്ണം മാത്രമായ് അത് മാറിയ നാൾ വരെ.

I ഐ
മഞ്ഞാൻ മാത്രമായിരുന്നു കേമൻ.മിടുക്കനും ഞാൻ തന്നെ,.ഒരിക്കൽ ഒരിരുണ്ട കിണറിലേക്ക് വീണപ്പോൾ..അവൾ പിടിച്ചുയർത്തി.ഞാൻ അവൾ ചാരിയിരുന്ന എന്റെ തോളിൽ തട്ടി സ്വയം പ്രശംസിച്ചു..എഴുന്നേല്പിച്ചത് അവളായിരുന്നെങ്കിലും..അവളെ ആകർഷിച്ചതു ഞാൻ അല്ലെ....

B ബന്ധം
"നീയും അവളും തമ്മിൽ എന്താ ബന്ധം?"..ഇഷ്ട്മായിരുന്നു..വിവാഹം ചെയ്തു. മകൻ ഒരിക്കൽ മടിയിൽ വന്നിരുന്ന് ചൊദിച്ചു" അച്ഛനും അമ്മയും തമ്മിൽ എന്താ ബന്ധം?"
പിന്നീറ്റ് ഞാനാ വാക്ക് കേട്ടത് കോടതിയിൽ വച്ചായിരുന്നു "ഞാനും നിങ്ങളും തമ്മിൽ ഇനി ഒരു ബന്ധവും ഇല്ല!!!!!"

G ഗൃഹം
എവൈടെയും പ്രശ്നങ്ങൾ..ഒരു ജ്യോത്സ്യനെ കാണാൻ പോയി..ജാതകം തൊടാൻ കൊടുത്തു രൂപ 500.ഒരോ വാക്കിനും അഞ്ഞൂറ്. ഒടുവിൽ തിരു വാ മൊഴിഞ്ഞു " ഗൃഹനാഥ്ന്റെ ഗ്രഹതിന്റെ കിടപത്ര ശരിയില്ലാത്തതിനാൽ ഗൃഹം പൊളിച്ചു പണിയണം"
പിന്നെ ആ വഴിക്ക് പോയില്ല.

Y യോഗം
ഒരു ലോട്ടറീ എടുത്തു.സമയം മോശമാണെന്നരിഞ്ഞിട്ടും...പക്ഷെ യോഗം ഇല്ല..മെശയും അലമാറയും ഒക്കെ നോക്കി....പക്ഷെ യോഗം ഇല്ലല്ലൊ...ഒടുവിൽ കിട്ടി.... അടിച്ചു..ലഓട്ടറി അല്ല..ഷോക്ക്...മേശക്കു മുകളിലുണ്ടായ ഇസ്സ്ത്തിരിയിൽ നിന്നും...യോഗം രണ്ടാഴ്ച്ച ആശുപത്രിയിൽ കിടക്കാൻ ആയിരുന്നു...

O ഓറഞ്ച്
ആശുപത്രിയിൽ മേശപ്പുറത്തിരുന്ന ഓറഞ്ച് നോക്കി ചിരിക്കുമ്പോൾ..ഗ്ലൂക്കൊസ്സ് ശരീരത്തിലഏക്ക് ഇറ്റിറ്റ് വീഴുന്നു..കാണാൻ വരുന്നവരുടെ ചുണ്ടിൽ കയറി ഇരുന്ന് അത് ചിരിച്ചുകൊണ്ടേ ഇരുന്നു..കളിയാക്കി കൊണ്ട്..


R റീത്ത്
പൂക്കൾ ഒത്തിരി ഇഷ്റ്റടമായിരുന്നു....റീത്തായ് നെഞ്ചിൽ വീണ നാൾ വരെ

Friday, September 13, 2013

അക്കൗണ്ട്


അന്നെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല..ഫോണിൽ മെസ്സേജ് വന്നിരിക്കുന്നു..എനിക് ദൈവത്തിന്റെ ഫ്രെണ്ട് റിക്യെസ്റ്റ്!!ദൈവമേ...ദൈവത്തിനും അക്കൌണ്ടോ?
അപ്പോൾ തന്നെ ഓഫറുകൾ ഒന്നും ഇല്ലഞ്ഞിട്ടും മൊബൈലിൽ എഫ്.ബി എടുത്തു.ദൈവത്തിനോട് എന്തൊക്കെയോ പറയാനുണ്ട്..ചോദിച്ചറിയാനും.പിന്നെ ദൈവം എന്റെ ഫ്രെണ്ടാന്ന്‌ പറഞ്ഞ് അഹങ്കരിക്കാലോ.ഞാൻ അസ്സപ്റ്റ് ചെയ്തു.പ്രൊഫൈൽ തുറന്നു നോക്കി..അതിൽ നിറയെ അക്ഷരതെറ്റുകൾ.അങ്ങനെ വരാൻ വഴിയില്ലല്ലോ..സൂക്ഷിച്ചു പരിശോധിച്ചപ്പോൾ മനസ്സിലാക്കി..അത് ചെകുത്താൻ ഉണ്ടാക്കിയ ഫേക്ക് അക്കൗണ്ട് ആയിരുന്നു. ഉടനെ ഉൻഫ്രെണ്ട് ചെയ്യൻ ശ്രമിച്ചു “സർവീസ്സ് നോട്ട് അവൈലബിൾ”

Saturday, September 7, 2013

വാച്ച്



ആ വാച്ച്..ഇന്നത്തെ കാലത്ത് അതൊരു നാണകേടാണു. പക്ഷെ അന്നത് പ്രൗഡിയുടെ പ്രതീകമായിരുന്നു.ആ നാട്ടിലെ ആദ്യത്തെ സഞ്ച്രികുന്ന ഘടികാരം.
അയാളുടെ ദിവസ്സങ്ങൾ മുന്നോട്ട് കൊണ്ട്പോയത് ആ സൂചികളായിരുന്നു. 6 മണിക്ക് ഉണരുന്നത് മുതൽ പിന്നീടുള്ള ഓരോ കാര്യങ്ങൾകും ഒരു ചിട്ടയുണ്ട്.ആ ചിട്ടകളെ നിയന്ത്രിച്ചിരുന്നത് ആ വാച്ചായിരുന്നു.
അന്ന് പതിവുപോലെ 3 മണിക്ക് നടക്കാൻ ഇറങ്ങി.വയല്ക്കരയിലെ സംഘം അപ്പോഴേക്കും പിരിഞ്ഞിരുന്നു.കുറച്ചു നേരം തനിച്ചിരുന്നു.അപ്പോഴാണു താൻ തനിച്ചാണെന്ന സത്യം മനസ്സിലാക്കിയത്.വാഴ്ഴ് നോക്കി.ഒരിക്കൽ താൻ നിശ്ചലമാകും.അപ്പോഴും ആ സൂചികൾ ഓടികൊണ്ടേ ഇരിക്കും..ആർകും വെണ്ടാതെ..
ഒരു മൂന്നര മണിയായികാണും എന്ന് കരുതി ചുട്ടിലും നോക്കി.ഇരുട്ട് വീണിരുന്നു.അക്കരെ പള്ളിയിൽ നിന്ന് വാങ്ക് വിളി കേട്ടു...അയാൾ വാച്ചിലേക്ക് നോക്കി..3 മണി!!!!ഇതാ ആ സൂചികൾ നിശ്ചലമായിരിക്കുന്നു..അയാൾ യാത്ര തുടരുന്നു..ആർകും വേണ്ടാതെ....

ഇഷ്ടമാണു....പക്ഷെ



മൗനം മുറിച്ച് കൊണ്ട് അവസ്സാനം അവൾ ചോദിച്ചു “തീരുമാനം...”ഞാൻ അവിടെനിന്ന് എഴുനേറ്റ് നടന്നു.മുൻപിലത്തെ മേശയിൽ തട്ടിവീഴാറായപ്പോൾ അവൾ വന്ന് താങ്ങി..അതു തന്നെ ആയിരുന്നു പരിചയപെട്ട നാൾ മുതൽ അവൾടെ ചോദ്യവും..ഇനിയുള്ളകാലം ഒരു താങ്ങായ് കൂടെ വന്നോട്ടെ എന്ന്..
സമ്മതം പറഞ്ഞില്ല...എന്നെകാൾ എത്രയോ നല്ല ഒരാളെ അവൾക്ക് കിട്ടും...ഒന്നുമില്ലെങ്കിൽ രണ്ടു കാലുകളും ഉള്ള ഒരാളെയെങ്കിലും...പോന്നോളൂ എന്ന് പറയാൻ ശ്രമിക്കാതെ,പിന്നോട്ട് നോക്കാതെ ജീവനില്ലാത്ത ഒരു കാലും വലിച്ച് ആവുന്ന വേഗതയിൽ നടക്കുമ്പോഴും ഉള്ളിൽ ആരോ പറഞ്ഞു“ഒരുപാട് ഇഷ്ട്ടമാണ്‌ ..പക്ഷെ.....”

ജാതകം


ആ വിവാഹാലോചന അവൾക്കൊത്തിരി ഇഷ്ടമായി.പക്ഷെ അതും കൈവിട്ട് പോയി.ചൊവ്വയും ബുധനും വ്യാഴവും ശനിയും അവൾടെ ഈ വിവാഹാലോചനയും മുടക്കി.ഒടുവിൽ തന്റെ ജാതകവുമെടുത്ത് അവൾ അടുക്കളയിലേക്ക് ഓടി..എന്നിട്ടത് അടുപ്പിലിട്ടു. ഇനി എവിടുന്ന് കണ്ടെത്തും ചൊവ്വയിൽ ദോഷമുണ്ടോ വെള്ളമുണ്ടോ എന്നൊക്കെ?

അമ്മ



അമ്മ ആ കുഞ്ഞ് കൈ നോവിക്കാതിരിക്കാൻ ഇടയ്ക്കിടെ ഓരോ ഉമ്മ കൊടുത്തുകൊണ്ടേ ഇരുന്നിരുന്നു..കാലു വേദനിക്കാതിരിക്കാൻ എടുത്ത് നടക്കുമായിരുന്നു..ഒരു തീയിൽ അമ്മയില്ലാതായപ്പോൾ വൈകാതെ മറ്റൊരമ്മ വന്നു..ആ പിഞ്ചു കയ്യിൽ ചട്ടുകം പഴുപ്പിച്ചു വച്ചും..കൂർത്ത മുനയുള്ള ചെരുപ്പാൽ ആ കാലുകൾ ചവിട്ടി അരച്ചും..ഇരുട്ടിൽ പട്ടിണിക്കിട്ടും...ഒരുദിനം അവൻ അവന്റെ അമ്മയ്ക്കരികിലെത്തി. അന്നു കള്ള കരച്ചിലിൽ ആ സ്ത്രീ ഉറക്കെ പറഞ്ഞു“അവനെനിക്കെന്റെ സ്വന്തം മകനായിരുന്നു,ഞാൻ അവനു അമ്മയും..അവനെ ഞാൻ പൊന്നു പോലെ നോക്കി..” മോനേ എന്നു നിലവിളിച്ച് കൊണ്ടവർ ആട്ടം തുടർന്നു

ഇരുട്ട്



ഇരുട്ടിനെ ഭയമായിരുന്നു.എന്നിട്ടും ഇരുട്ടിൽ വീണപ്പോൾ അവൾ കരഞ്ഞില്ല.ആരൊകയോ അവൾക്കുനേരേ വന്നു..ഇരുട്ടിൽ തൊട്ടുരുമ്മാനും മാന്തിപറിക്കാനും....എന്തിനൊക്കെയോ കൊച്ചുകുഞ്ഞായിരുന്നെങ്കിലും എല്ലാവരെയും ദൈര്യപൂർവം നേരിട്ടു ആ ഇരുട്ടിലും...പക്ഷെ പെട്ടന്നു വെളിച്ചം വന്നപ്പോൾ അവൾ ആകെ ഞെട്ടി..ഇരുട്ടിലെ ശത്രുക്കളെല്ലാം സുപരിചിതരായിരുന്നു....

ചരമം



പത്രമെടുത്ത് ആദ്യം നോക്കിയത് ചരമം പേജായിരുന്നു.അതൊരു ശീലമായിരുന്നില്ല...പക്ഷെ ആ മനുഷ്യന്റെ ഇന്നലത്തെ  സംസാരം എന്തോ സൂചിപ്പിച്ചിരുന്നു .പക്ഷെ അതിൽ കണ്ടത് മറ്റൊരു പരിചയമുള്ള മുഖം.എവിടെയാണു കണ്ടതെന്നു മാത്രം ആദ്യം മനസ്സിലായില്ല.പത്രവുമെടുത്ത് അകത്തേക്ക് ഓടുന്നതിനിടെ തനിച്ചുള്ള വീട്ടിൽ ആളുകൾ വന്നു നിറയുന്നതായ് തോന്നി..നടുവിൽ ഒരു ശവം!!!കൂടി നിന്നവർ അതു നോക്കി അട്ടഹസിക്കുന്നു..ഒടുവിലാരോ വന്ന് അയാളെ അടക്കാൻ കൊണ്ട് പോകുമ്പോൾ ദേഹത്ത് പൊന്നു പോയിട്ട് അരടിവസ്ത്രം പോലും ഉണ്ടായിരുന്നില്ല..പെട്ടന്ന് എല്ലാം മാഞ്ഞപ്പോൾ വീണ്ടും പത്രമെടുത്ത് നോക്കി...“ഹൊ!ഞാനില്ല..”
കണ്ണാടിയിൽ ചെന്നു നോക്കിയപ്പോൾ അത് പോലും തിരിച്ച് ചോദിച്ചു..“എന്തിനാ ഈ കൊള്ളപലിശ്ശാ? ആർക്ക് വേണ്ടി?”അയാൾ നോട്ടെടുത്ത് കടകാരുടെ പലിശ്ശകൾ ഓരോന്നായ് എഴുതി തള്ളാൻ തുടങ്ങി..ഒന്നു കൂടി എന്നിട്ട് കണക്കുകൂട്ടി..“അയ്യോ!ഇതു ശരിയാവില്ല .ഭയങ്ങര നഷ്ടമാ..“ വീണ്ടും പലിശ്ശകൾ എഴുതി ചേർത്തു.

വിധി




വിചാരണയ്ക്കൊടുവിൽ വിധിയെഴുതുമ്പോൾ കൈകൾ വല്ലാതെ വിറച്ചു.അക്ഷരങ്ങൾ തെളിയാതെയായി.എന്നിട്ടൊടുവിൽ സ്വന്തം ശബ്ദത്തിൽ ആ വിധി വായിച്ചപ്പോൾ ശബ്ദം ഇടറി.പ്രതിയെ ജീവപര്യന്തം തടവിനായ് കൊണ്ട് പോകുമ്പോൾ ഒരു ജഡ്ജിയുടെ ഗൗരവത്തോടെ അയാൾ വണ്ടിയിൽ കയറി...ചില്ലുകൾക്കിടയിലൂടെ പ്രതിയെ നോക്കി..ആ കണ്ണുകൾ നിറഞ്ഞൊഴുകി.”ഇല്ല..അവനത് ചെയ്തിട്ടില്ല...ചെയ്യാൻ ആവില്ല“ താൻ പിടിച്ചു നടന്ന കൈകളിലെ വിലങ്ങു കണ്ട് ആ പിതാവ് പൊട്ടികരഞ്ഞു...ഇതായിരുന്നു ആ അച്ഛന്റെ വിധി!!!!

ചിത്രം


ചിത്രം
കഷ്ടപെട്ട്..ചോര നീരാക്കി ഒടുവിൽ ഞാൻ ആ ചിത്രം പൂർത്തിയാക്കി..പച്ചപ്പ് നിറഞ്ഞ മലകൾ,ഒഴുകുന്ന പുഴ,കാടിന്റെയും നാടിന്റെയും ഭംഗി..നീലാകാശം..
അതു ഗ്യാലറിയിലെക്ക് കൊണ്ട് പോയപ്പോൾ ആരോ പറഞ്ഞു”ഈ മാതിരി ചിത്രങ്ങൾ ഇവിടെ ഇടൂല്ല..ഇത് മോഡേൺ ആർട്ടിനുള്ളതാണു.“അയാൾടെ കാലു പിടിച്ച് ഒടുവിൽ സമ്മതിച്ചു.
കിട്ടിയ കാശുമായ് ബാറിലേക്ക് വിട്ടു..തിരിച്ചു വന്നപ്പോൾ എന്റെ ചിത്രം കണ്ടില്ല..സൂക്ഷിച്ച് നോക്കിയപ്പോൾ അതാ കിടക്കുന്നു എന്റെ ചിത്രം തലകീഴായ്.”ആരാടാ  എന്റെ ചിത്രം  തലതിരിച്ച് വച്ചത്?“ അത് കേട്ട് കൂട്ടം കൂടി നിന്നവരെല്ലാം വന്ന് എന്നെ വാനോളം പുകഴ്തി”അടിപൊളി...എക്സ്സ്സലന്റ്....ഗ്രേറ്റ്....“ എനിക്ക് സ്വയം തലകീഴായ് നില്കാൻ തോനി..തലതിരിഞ്ഞ ഭൂമി..തലതിരിഞ്ഞ മനുഷ്യർ!!!!

Sunday, August 18, 2013

സ്നേഹം



കറുപ്പാണു സ്നേഹം
ശാന്ത നിദ്രയാം കറുപ്പ്
നിദ്രയിൽ വിരിയുന്ന
സ്വപ്നമാം കറുപ്പ്..
നിഴലാം കറുപ്പ്
നിഴലിനു പിന്നിലെ വെളിച്ചവും..

പൂക്കളിൻ മണമല്ല
സ്നേഹത്തിനു..
സ്നേഹത്തിൻ ഗന്ധമല്ലോ
പൂക്കൾക്ക്..
വിരുന്ന ഗന്ധവും..
ആടിയുലയും സുഗന്ധവും
അടരുമ്പോഴുള്ള മണവും
ചീഞ്ഞാലുള്ള നാറ്റവും..



കാഴ്ച്ച



അവൾ പതുക്കെ കണ്ണുകൾ തുറന്നു.വെളിച്ചം കണ്ണിൽ ഇക്കിളി കൂട്ടുന്നതായ് തോന്നി...ഹായ് !!! നിറമുള്ള ലോകം..അവൾക്ക് നിറങ്ങൾ പുതുതായിരുന്നു...കഴിഞ്ഞ 18 വർഷമായ് അവളുടെ നിറം കറുപ്പായിരുന്നു..നീ ലോകം കറുത്തതാണെന്ന തെറ്റിദ്ധാരണ മാറി..കറുപ്പ് അവളുടെ ലോകം മാത്രമാണെന്നറിഞ്ഞത് കൂട്ടുകാരികൾ നിറങ്ങളെ പറ്റി പറയുമ്പോഴായിരുന്നു.അന്നു മുതൽ ജീവിച്ചതുതന്നെ ഈ ദിനത്തിനു വേണ്ടിയായിരുന്നു...
ചലികുന്ന ലോകം വേലുത്തതും ഇരുണ്ടതുമായ മനുഷ്യർ..അവൾ അമ്മയെ കണ്ടു..സുന്ദരി തന്നെയായിരുന്നു..അച്ഛ്നെ കണ്ടു.....വെളിച്ചം പകർന്ന ഡോക്ടറെ കണ്ടു.. അവിടെയുള്ള രോഗികളേ,വെളിച്ചം കാത്തു കിടക്കുന്ന കാഴ്ച്ചയില്ലത്തവരെ...ഓപ്പറേഷൻ കഴിഞ്ഞ് കണ്ണുതുറക്കുന്നവരെ,,എന്നന്നേക്കുമായ് കണ്ണടച്ചവരെ..    അങ്ങനെ കാണില്ല എന്നു വിചാരിച്ച പലതും കണ്ടു.. വെള്ള പുതച്ച ശരീരങ്ങളിലൊന്നു നിലവിളികളോടെ ഏറ്റുവാങ്ങിയത് അവളുടെ മാതാപിതാകളായിരുന്നു..മുഖത്തെ വെള്ളമാറ്റിയപ്പോൽ ഇതുവരെ കണ്ടിട്ടില്ലാത്ത സ്വന്തം മുഖം...
നിറങ്ങൾ ഈ ജന്മത്തിൽ അവൾക്ക് വിധിക്കപെട്ടവ ആയിരുന്നില്ല..കൂടെ ഒരു വീടും ഇരുട്ടിലായിരിക്കുന്നു

അയാൾ


ചങ്ങലയില്ലാതെ ചങ്ങലയ്കിട്ട ഭ്രാന്തനെപ്പോലെ,വിലങ്ങില്ലാതെ കെട്ടിയിറ്റ കുറ്റവാളിയെ പോലെ അയാൾ വളരെ നാൾ അവിടെ കഴിഞ്ഞു...എന്തൊക്കെയോ പിറുപിറുത്തു കൊണ്ടേ ഇരുന്നു. ആ കണ്ണുകൾ ചുവന്നിരുന്നു..ആ കൈകൾ എന്നും വിറയ്ക്കുന്നുണ്ടായിരുന്നു.അയാൾ എന്തിനോ വേണ്ടി തിരഞ്ഞുകൊണ്ടേ ഇരുന്നു.. മുന്നിൽ കണ്ട സാധനങ്ങളെല്ലാം തട്ടി തെറിപിച്ചും,കണ്ടവരെ ചീത്ത വിളിച്ചും ദിവസ്സങ്ങൾ തള്ളി നീക്കി...പിറുപിറുക്കലുകളുടെ ശബ്ധം കൂടി വന്നു..വാക്കുകളുടെ മൂർച്ചയും..പിന്നെ ശബ്ധം കുറഞ്ഞു തുടങ്ങി..വാക്കുകൾ കെൾക്കാൻ സുഖമുള്ളതായ് തുടങ്ങി..പതിയെ പതിയെ വിറ പൂർണമായ് നിന്ന്,അയാൾ ഒരു സാധാരണ മനുഷ്യനായ് തീർന്നു..ഇനി ഒരിക്കലും തിരിച്ചാ പടി ചവിട്ടേണ്ടി വരുത്തില്ല എന്ന വാക്കും തന്നു...
പിന്നീടാ മനുഷ്യനെ വീണ്ടും കണ്ടു..നീണ്ടു നിവർന്നു,നിറഞ്ഞു നിവർന്ന്ള്ള ഒരു ക്യൂവിൽ .....വായിൽ നിന്നും വിഷം ചീറ്റികൊണ്ട്....

Sunday, August 11, 2013

മുത്തശ്ശി


മുത്തശ്ശി ഉമ്മറത്ത് കുഞ്ചൂനെയും കാത്ത് ഏറെ വൈകുവോളം ഇരുന്നു “എന്തേ ഇത്ര വൈകാൻ..ഇത്ര നാളായിട്ടും ഇതു പതിവില്ലല്ലോ... ” വിളക്കുവച്ചപ്പോൾ നാമം ജപിച്ചുകൊണ്ട് അകത്തേക്കു പോയി....
അകത്ത്‌ അവന്റെ ഷർട്ടുകൾ തൂക്കിയിടാറുള്ള ഇടം കണ്ടപ്പോഴാണു അവൻ പറയാറുള്ളതു ഓർമ്മവന്നത് “എന്നെ ഈടെ ആകീട്ട് പോക്വോ കുഞ്ചൂ നീ”
“ പിന്നില്ലാതെ ഞാൻ പടിക്കാൻ പോകാൻ എളുപ്പത്തിനല്ലെ ഇവിടെ നിക്കണെ? എല്ലാം കഴിഞ്ഞാൽ ഞാൻ എന്റെ വീട്ടിൽ പോകും... പേടിക്കെണ്ട...എന്നിട്ടൊരു ജോലിയൊക്കെ കിട്ടീട്ട് മുത്തശ്ശീനെ കൂട്ടാൻ വരും“
ഇന്നലെ രാത്രി ഉരങ്ങുമ്പോൾ അവൻ ചെന്നു മുത്തശ്ശിക്ക് നെറ്റിയിലൊരു ഉമ്മ കൊടുത്തിരുന്നു...ആ കണ്മുന്നിൽ വളർന്ന കുട്ടൻ..തന്നെക്കാൾ മുതിർന്നതു കണ്ട് ആ കണ്ണുകൾ നിറഞ്ഞിരുന്നു...യാത്രയാക്കൻ മുത്തശ്ശി ഉമ്മറത്തു ചെന്നില്ല...അവനില്ലാത്ത വീട്..അത് ചിന്തിക്കൻ പോലും കഴിഞ്ഞില്ല..മക്കൾ വളരുന്നത് ആർക്കും ഇഷ്ടമാവില്ല.അവരുടെ മാരത്തുനിന്നകന്നു കൈകളിലേക്കും..കൈകളിൽനിന്നകന്നു വിരൽ തുമ്പിലേക്കും..പിന്നേ......ദൂരെ...
എത്ര വർഷമായ് മാതാപിതാകളിൽ നിന്നു ദൂരെ മുത്തശ്ശിക്കടുത്ത് നില്കുന്നു.. ഇനിയൊന്നു കാണാൻ..................
ഉറങ്ങാൻ കിടന്നപ്പോൾ ഉള്ളിൽ നിറയെ അവനായിരുന്നു..അച്ഛന്റെ കൈപിടിച്ച് കയറി വരാറുള്ളതും..ഒരിക്കൽ വലിയ ഒരു ബാഗുമായ് വന്ന്”ഞാനിനി ഇവിടെയാ“ എന്നു പറഞ്ഞതും..അവന്റെ കുസൃതിനിറഞ്ഞ വർത്തമാനങ്ങളും..കുരുത്തകേടുകളും ഉച്ചത്തിലുള്ള പൊട്ടിച്ചിരികളും..കളിയാക്കലുകളും..മാറി മാറി വന്നു...ഉറക്കത്തിൽ അവൻ തന്നെ കെട്ടിപിടിച്ചിരിക്കുന്നതായ് തോന്നി..അതൊരിക്കലും അവൻ അല്ലെന്ന ഉറപുണ്ടായിട്ടും........





തെന്നൽ


ഒരു തെന്നലായ്
ഒഴുകി നീന്തിയ കാലം..
പച്ചിലയായ് പറന്നതും
ചില്ലയായ് ചെരിഞ്ഞും മറിഞ്ഞും..
പൂവായ് ആടിയുലഞ്ഞും
ആ കാതുകളെ ഇക്കിളികൂട്ടിയും..
മേഘങ്ങൾ വഹിച്ചൊടുവിൽ
മഴ പിണങ്ങി പെയ്തതും..
മറന്നിട്ടുമെന്തിനോ.....

പിന്നെയൊരു വേനലിലാ ഇല
-യിലെ ജലമൂറ്റി കുടിച്ചൊരു
 പ്രേതമായ് ചുഴറ്റി നടന്നതും..
ഒരന്ധകന്റെ വേഷം ധരിച്ചുകൊണ്ട്
ചില്ലകളെ നിലം പതിപ്പിച്ചതും..
ഭ്രാന്തമായ് ആടിയുലഞ്ഞ്
പൂക്കളെ പിഴുതെറിഞ്ഞതും
മേഘങ്ങളെ സൂര്യന്‌ ഉട്ടികൊടുത്തതും..
എല്ലാം കണ്ടാ കാതുകൾ
 മുന്നിൽ കൊട്ടിയടയ്ക്കപെട്ടതും
ഒർക്കാതെ വയ്യ!!!

ഇന്നുചെന്നു തഴുകാൻ
ഇലകളില്ല..
താളത്തിൽ നൃത്തം
ചവിട്ടും ചില്ലകളെവിടെ?
ആടിയുലയും പൂക്കളെവിടെ?
ഇക്കിളിയക്കാൻ.............
മേഘങ്ങൾ ഇരുണ്ടിരിപ്പു..
ഒന്നു പിണങ്ങാൻ പോലുമിണങ്ങാതെ!!

കാലമേ..ഇനി ഭാക്കി..
ഓർമ്മകൾ മാത്രം..
മറന്നിട്ടും മായാതെ..
പിണക്കരുതെന്നിലെ ഭൂതകാലത്തെ

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...