Sunday, October 11, 2015

എഴുന്നേറ്റ് നടന്നപ്പോള്‍ ഇരുന്നിടത്ത് നിന്നും ഒരുണങ്ങിയ ഇല പുറത്തേക്ക് ചാടി പറക്കാന്‍ തുടങ്ങി. പ്രണയത്തിന്റെ വിലങ്ങ് എന്നെ അണിയിച്ച് അവള്‍ സ്വാതന്ത്ര്യത്തിലേക്ക് പറന്നകന്നു..കൈ ചേർത്തു നടക്കുമ്പോൾ ചില്ലകളിൽ നിന്നും മുക്തരായ വസന്തം ഞങ്ങളിൽ പെയ്തിറങ്ങി..തോരാ മഴയെന്ന പോലെ..അതിൽ നനഞ്ഞ് പ്രണയം വിറച്ചു...
സന്ധ്യയാണെനിക്കിഷ്ട്ടം..
എന്റെ നിഴലെന്നിലലിയുന്ന..
വെളിച്ചം ഇരുട്ടിൽ ലയിക്കുന്ന..
സന്ധ്യയാണെനിക്കിഷ്ട്ടം..
1.മോഹങ്ങളെല്ലാം ചുവരെഴുത്തുകളാണ്.. ഇന്നലെ നിലം പതിച്ച ചുവരിലെ എഴുത്തുകള്‍..  

2.നാലുപാടും മാറിയാലും, ഞാന്‍ മാറാതെ ലോകം മാറില്ലെന്നു പറഞ്ഞുതന്നതവളാണ്.. എനിക്കു മുന്നേ നടക്കുന്ന, തിരിഞ്ഞൊന്ന് നോക്കിയാല്‍.. പിറകോട്ടോടിമറയുന്നൊരെന്‍ തോഴി..കാലം. 

3.തണലേകിയത് ഇലകളാണ് ചില്ലയല്ലെന്നൊരറിവു നേടാന്‍... ശിശിരം അണയേണ്ടി വന്നു  


4.പിണങ്ങി അകലുന്നതല്ല.. ഒന്നു പിണങ്ങാന്‍ പോലും പരിചിതയല്ലെന്ന.. നഷ്ടബോധത്തില്‍ അലയുന്നതാണ്

Saturday, October 3, 2015

എത്രപേര്‍
"അവര്‍ എത്രപേര്‍ ഉണ്ടായിരുന്നു?" "ഒരാള്‍" 12വയസ്സുകാരിയുടെ മുതിര്‍ന്ന സ്വരത്തിലുള്ള ഉറച്ച ഉത്തരം കേട്ട് ഏവരും ഞെട്ടി..7പേരെന്നാണല്ലോ സാക്ഷി പറഞ്ഞത്.."അവള്‍ക്കെന്താ സമനില തെറ്റിയോ?" "പല മുഖങ്ങളിലും ഒരേ ഭാവം..പിച്ചി ചീന്തിയ കൈകളും.. അടിവയര്‍ ചവിട്ടി അരച്ച കാലുകളും..കാത് പറിച്ചെടുത്ത പല്ലുകളും..എല്ലാം ഒരുവന്റെ ആയിരുന്നു.." മൊഴികേട്ടാരോ മൊഴിഞ്ഞു" ഒരു 12 വയസ്സുകാരി പറയേണ്ട വാക്കുകളാണോ ഇത്?"   ഒരു 12 വയസ്സുകാരിയോട് ചെയ്യണ്ടതിതാണോ..  ചുറ്റിലും മൂടിയ വെളിച്ചത്തിലാ കുഞ്ഞുകണ്ണുകള്‍ ഏതോ ഇരുട്ടിനെ തിരഞ്ഞുകൊണ്ടേ ഇരുന്നു

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...