ചിത്രം
കഷ്ടപെട്ട്..ചോര നീരാക്കി ഒടുവിൽ ഞാൻ ആ ചിത്രം പൂർത്തിയാക്കി..പച്ചപ്പ് നിറഞ്ഞ മലകൾ,ഒഴുകുന്ന പുഴ,കാടിന്റെയും നാടിന്റെയും ഭംഗി..നീലാകാശം..
അതു ഗ്യാലറിയിലെക്ക് കൊണ്ട് പോയപ്പോൾ ആരോ പറഞ്ഞു”ഈ മാതിരി ചിത്രങ്ങൾ ഇവിടെ ഇടൂല്ല..ഇത് മോഡേൺ ആർട്ടിനുള്ളതാണു.“അയാൾടെ കാലു പിടിച്ച് ഒടുവിൽ സമ്മതിച്ചു.
കിട്ടിയ കാശുമായ് ബാറിലേക്ക് വിട്ടു..തിരിച്ചു വന്നപ്പോൾ എന്റെ ചിത്രം കണ്ടില്ല..സൂക്ഷിച്ച് നോക്കിയപ്പോൾ അതാ കിടക്കുന്നു എന്റെ ചിത്രം തലകീഴായ്.”ആരാടാ എന്റെ ചിത്രം തലതിരിച്ച് വച്ചത്?“ അത് കേട്ട് കൂട്ടം കൂടി നിന്നവരെല്ലാം വന്ന് എന്നെ വാനോളം പുകഴ്തി”അടിപൊളി...എക്സ്സ്സലന്റ്....ഗ്രേറ്റ്....“ എനിക്ക് സ്വയം തലകീഴായ് നില്കാൻ തോനി..തലതിരിഞ്ഞ ഭൂമി..തലതിരിഞ്ഞ മനുഷ്യർ!!!!