Thursday, March 31, 2016

വഴിയറിയാതെ ഒത്തിരി നേരം അവിടെ നിന്നൊടുവിൽ മുൻപോട്ട് നടന്നു.. അല്ലേലും വരച്ച വഴിയിലൂടെയല്ലല്ലോ വളർന്നതും  വളർത്തിയതും ... നടക്കുമ്പോൾ ഒന്ന് മാത്രം നിശ്ച്ചയിച്ചു..വന്ന വഴിയിലേക്കൊരു മടക്കമില്ല..കൊണ്ടിട്ടവനൊരിക്കൽ കൊണ്ടുപോകുവാൻ വന്നാലും..
ഞാനിന്നും ഒരു ചോദ്യമാണ് 
എന്നും അതിന്റെ ഉത്തരം പക്ഷേ 
നീയെന്ന് മാത്രമല്ല..


ചാരമായ്  മാറി
മണ്ണായ് തീരുമെന്നറിയാതെ
അല്ല
എനിക്കു ഞാൻ
പ്രിയമുള്ള ഒന്നായിരുന്നു 
പിറകിൽ വന്ന്
കണ്ണുപൊത്തിയ ഇരുട്ട്
നീയായിരുന്നല്ലേ ..
ഞാൻ നോക്കിയിരുന്ന
ശലഭമെങ്ങോ പറന്നുപോയ്..
നിന്റെ കയ്യും അകന്നുപോയ് 
വണ്ടായ് അലയേണ്ട നീ..
ഞാൻ ആരും  ഭയക്കുന്ന 
മുൾചെടിയാണ് ..
ആരാലും  അടുക്കാത്തവൾ 
കാത്തിരിപ്പിലാണിന്ന്
നിന്നെയെന്നു പറയില്ല ഞാൻ..
നിന്നെയല്ലെന്നു കരുതേണ്ട നീയും..
കണ്ണാടി വീണ്ടുമെന്നെ
തിരിച്ചറിഞ്ഞിരിക്കുന്നു
വികൃതമായ് തന്നെ ..
എഴുതാൻ മറക്കുന്ന
വക്കുണ്ടൊന്നു നമ്മളിൽ
"വർത്തമാനം "
അത് പറയുവാനുള്ളത് മാത്രമല്ല ..
പിണക്കങ്ങളെല്ലാം പുറത്തെടുത്ത്
സ്നേഹം നമുക്ക്
മറ്റേതോ ജന്മത്തിനായ്
കരുതിവേക്കാം 
ഞാൻ നട്ട മാവിനെ
ഇന്ന് നിന്റെ പേരുചൊല്ലി
വിളിച്ചു..
നിന്റെ തണലിലുറങ്ങി ..
നിന്റെ ചൂടിലൊടുങ്ങാമല്ലോ..
എന്റെ മാവിനെ
നീയെന്ന് ചൊല്ലി
 ഞാൻ വിളിച്ചു 

നമ്മളെന്നതിൽ ഞാൻ
നിന്നെ മാത്രം
കാണുമ്പോൾ...
നീയും നിന്നെയാണ്
കണ്ടതല്ലേ..
നമുക്കൊരേ മനസ്സാണ് !!!

മുറിവേൽപ്പിച്ച കാലം തന്നെ
പറിച്ചു തന്ന
കമ്യൂണിസ്റ്റ് പച്ചയാണ് നീ 

Wednesday, March 30, 2016

ഞാൻ അവളെ തന്നെ നോക്കി ഇരുന്നു..  ഓട്ടോയിൽ മുന്നിൽ  ഡ്രൈവറുടെ സീറ്റിന്റെ സൈഡിലായ് ഇരുന്ന് എന്തൊക്കെയോ വികൃതികൾ കാട്ടിയും അവരുടെ ഭാഷയിൽ തമാശകൾ പറഞ്ഞും എന്റെ യാത്ര മുഷിപ്പില്ലാത്തതാക്കി. കണ്ടാൽ ഒരു 15 വയസ്സ് പറയുമെങ്കിലും, കുട്ടിത്തം ഒട്ടും മാറിയിട്ടില്ല. ഇടയ്ക്കിടെ എന്റെ കയ്യിലുള്ള മുല്ലപ്പൂവിലേക്ക് കണ്ണോടിക്കുന്നത് കണ്ടു..ഇറങ്ങാൻ നേരത്ത് വീണ്ടും അവളാ മുല്ലപ്പൂവിനെ നോക്കിയപ്പോൾ ഒരു തമാശയെന്നോണം ഞാൻ പറഞ്ഞു " കുറച്ച് മുടി ഉണ്ടായിരുന്നേൽ ഞാനിതിൽ നിന്ന് നിനക്ക് തരുമായിരുന്നു..പക്ഷേ ഇപ്പൊ തന്നിട്ടും എന്താ..ബോബ് ചെയ്ത് നടക്കുന്നയാളിത് എവിടെ ചൂടാനാ ?"
പെട്ടന്ന് മുഖം വാടി പതിയ സ്വരത്തിൽ അവൾ പറഞ്ഞു.."മുടി വളർന്നാലും ഭർത്താവ് മരിച്ചവൾ പൂ ചുടാൻ പാടില്ല."ഒരുപാട് ചിരിപ്പിച്ച ആ സ്വരം പെട്ടെന്നൊരു നൊമ്പരമാക്കി ആ ഓട്ടോ യാത്രയായി ..
മുറിവേറ്റ് പിടയുന്ന
കുഞ്ഞരിപ്രാവിനിന്നീ
അരിമണി ചുണ്ടിലൊരു ഭാരം!!
വേനലിൽ വറ്റിയ നീർചാലുകളിലൊന്ന്
നിന്റെ മനസ്സായിരുന്നല്ലേ..
എനിക്കിപ്പോൾ വർഷമാണ്,
എന്റെ കണ്ണുകളിൽ..
1.നിലാവിനു നിഴൽ പോലുമില്ല
എന്നെക്കാൾ ദരിദ്രയാണവൾ..

Sunday, March 27, 2016

എഴുതി തുടങ്ങിയത് 
എന്നിലാണ് 
നിർത്തുമ്പോളിപ്പോൾ 
ഒരു പിടി കുത്തി വരകൾ 
മാത്രമേ ഉള്ളു..
എന്റെ അക്ഷരങ്ങൾ 
പോലും നീ മായ്ച്ചു 
കളഞ്ഞല്ലോ..
പറയുവാനില്ലെനിക്ക്
കലിതുള്ളും തിരകളോടല്ല..
പറയുവാനുള്ളതുൾ

കടലിനോട് ..

Wednesday, March 23, 2016

കണ്ണടച്ചയാൾ ഒരു വില പറഞ്ഞു "50".. എഴുതി എഴുതി തേഞ്ഞത് ഒരായുസ്സിന്റെ പകുതിയാണ് ... ആ ആയുസ്സാണിന്നയാൾ തൂക്കിലേറ്റിയതും വിലയിട്ടതും ..അന്പത് രൂപ !!!
പോകുവാനാകതെ 
തിര തീരത്തോടൊട്ടി നിന്നെങ്കിൽ ..
ഒരു നീർ തുള്ളി എങ്കിലും 
 ബാക്കി വച്ചെങ്കിൽ 
ഉരുകുന്ന മണൽത്തരികൾ  
ഒരുമാത്രയൊന്നു കുളിർത്തേനെ 
കേഴുന്നു തിരയോടായ്...
വിട്ടകലരുത് നിന്റെ 
തീരത്ത് നിന്നും ..

Tuesday, March 22, 2016

ഇരുണ്ട മേഘം തെളിയാതെ 
കണ്ട് മനംനൊന്ത് 
ഒരു മഴതുള്ളി കൂടി 
മണ്ണിലേക്ക് ചാടി 
മരിച്ചിരിക്കുന്നു ..
എന്റെ കണ്ണിൽ  
നിന്നുചാടി മരിച്ചിരിക്കുന്നു 

Monday, March 21, 2016

പ്രണയമല്ല സുഹൃത്തേ  
 പ്രാണനാണ്.. 
നീയല്ല...!!!
കൈചേർക്കാൻ കൊതിച്ച് 
വിരലുകൾ..
തല ചായ്ക്കാൻ തോന്നിയ 
ചുമലുകൾ..
ഏതോ ജന്മത്തിൽ 
എന്റേതായിരുന്ന
 സ്നേഹം..
എന്റേതു മാത്രമായിരുന്ന
വാത്സല്യം..
കൊതിച്ചത് അതൊക്കെയായിരുന്ന 
പ്രണയമല്ല സുഹൃത്തേ 
നിന്നോടൊരിക്കലും  
നീയെന്റെ പ്രാണനല്ലോ...   
നീയെന്ന ചങ്ങല
തളച്ചിട്ട
ഭ്രാന്താണ് ഞാൻ
നിന്റെ ഭ്രാന്ത്

തെരുവ്‌ വിളക്കിൻറെ പിറകിൽ ഒരു കള്ളനെപോലവൾ പതുങ്ങി നിന്നു .. അയാൾ  ഇറങ്ങിപോകുന്നത് കണ്ടപ്പോൾ അവൾ വീട്ടിലേക്ക് ഓടി.. "എവിടായിരുന്നെടീ ഇത്രേം നേരം.. വല്യ പെണ്ണായ്..സന്ധ്യ കഴിഞ്ഞിട്ടും വീട്ടിൽ കേറില്ല.. കാലം നന്നല്ല..നിന്റെ പ്രായവും.. ഭയം കൊണ്ട് പറയുന്നതാ.." സ്വരം മാറ്റി മാറ്റി അമ്മ ഒരോന്ന് പറയുമ്പോൾ മിണ്ടാതെ അവൾ അടക്കി പിടിച്ചു.."ആ തെരുവിനെ കാൽ ഭയപ്പെടെണ്ടത് സ്വന്തം വീടിനെ ആയാൽ ഞാൻ എന്ത്  ചെയ്യാന.."  വണ്ടിയുടെ ശബ്ദം അടുത്തത് കേട്ടപ്പോൾ ഓടി ചെന്ന് കതകടച്ച് മുറിയിൽ പതുങ്ങി..ഏത് നിമിഷവും ആ വാതിൽ ചവിട്ടി തുറക്കപ്പെടും എന്ന ഭയത്തോടെ ..
ഞാൻ അവളെ തന്നെ നോക്കി ഇരുന്നു..  ഓട്ടോയിൽ മുന്നിൽ  ഡ്രൈവറുടെ സീറ്റിന്റെ സൈഡിലായ് ഇരുന്ന് എന്തൊക്കെയോ വികൃതികൾ കാട്ടിയും അവരുടെ ഭാഷയിൽ തമാശകൾ പറഞ്ഞും എന്റെ യാത്ര മുഷിപ്പില്ലാത്തതാക്കി. കണ്ടാൽ ഒരു 15 വയസ്സ് പറയുമെങ്കിലും, കുട്ടിത്തം ഒട്ടും മാറിയിട്ടില്ല. ഇടയ്ക്കിടെ എന്റെ കയ്യിലുള്ള മുല്ലപ്പൂവിലേക്ക് കണ്ണോടിക്കുന്നത് കണ്ടു..ഇറങ്ങാൻ നേരത്ത് വീണ്ടും അവളാ മുല്ലപ്പൂവിനെ നോക്കിയപ്പോൾ ഒരു തമാശയെന്നോണം ഞാൻ പറഞ്ഞു " കുറച്ച് മുടി ഉണ്ടായിരുന്നേൽ ഞാനിതിൽ നിന്ന് നിനക്ക് തരുമായിരുന്നു..പക്ഷേ ഇപ്പൊ തന്നിട്ടും എന്താ..ബോബ് ചെയ്ത് നടക്കുന്നയാളിത് എവിടെ ചൂടാനാ ?"
പെട്ടന്ന് മുഖം വാടി പതിയ സ്വരത്തിൽ അവൾ പറഞ്ഞു.."മുടി വളർന്നാലും ഭർത്താവ് മരിച്ചവൾ പൂ ചുടാൻ പാടില്ല."ഒരുപാട് ചിരിപ്പിച്ച ആ സ്വരം പെട്ടെന്നൊരു നൊമ്പരമാക്കി ആ ഓട്ടോ യാത്രയായി ..

Sunday, March 20, 2016

മുറിവുകൾ ഒന്നും മായ്ക്കാനാവാതെ പിറകിലെ റബ്ബർ തേഞ്ഞെങ്കിലും..
നമ്മുടെ പ്രണയത്തെക്കാളേറെ നീളമുണ്ടിന്നും..
അന്നു ഞാൻ കട്ട
നിന്റെ കുറ്റിപെൻസ്സിലിനു...

Saturday, March 19, 2016

മൗനമിന്നൊരു
വായാടിയായ് ..
നമുക്കിടയിൽ..
പരീക്ഷയിൽ  ജയിച്ചില്ലിക്കുറിയും 
തെറ്റിയൊരുത്തരമായിരുന്നു 
"നീ"
"നാം" എന്നതു  ചുവന്ന മഷി 
"ഞാൻ" എന്നു മാറ്റിയതു  കണ്ടു..
ഇനി പഠിക്കുമ്പോൾ 
തിരുത്താം..
നിന്നെയല്ല..എന്നേ തന്നെ..
നിന്നെ അറിഞ്ഞതാ ചുവന്നമഷിയല്ല 
ഞാൻ മാത്രമല്ലോ ..

പ്രാണൻ വിട്ടകന്നപ്പോൾ
ചോരതുപ്പി വാനം ചുവപ്പിച്ചു  
മരിച്ചവൾ  സന്ധ്യ..
മഴ നനഞ്ഞലിഞ്ഞ ഇലകൾക്കിടയിൽ
തിരഞ്ഞത് സ്വപ്നങ്ങളെയാണ് 
പറന്നു നടന്ന നാളിലെന്നോ 
ഒടിഞ്ഞു വീണതാണെൻ 
ചിറകുകൾ ..
ഒരു കൂട്ടം 
കരിയിലകൾക്കിടയിൽ 






അവളുടെ രക്തമിപ്പൊഴും ആ വഴിയരികിൽ കാണാം.. രക്ഷതേടിഓടുമ്പോൾ  അമ്പലവും പള്ളിയും വാതിൽ കൊട്ടിയടയ്ക്കാൻ കാരണമായ..അവളിൽനിന്നുതിറ്നു വീഴുന്ന രക്ത തുള്ളികളല്ല.. തലയിൽനിന്നു ചിതറിയ...കൈഞരമ്പുകൾ പൊട്ടിയൊഴുകി പുഴയായ..ഒരു ഷാളുകൊണ്ടും ഒളിപ്പിക്കാൻ കഴിയാത്ത..ഒരു ബാഗുകൊണ്ടും മറയ്ക്കാൻ പറ്റാത്ത രക്തം.. ആ രക്തക്കറ തെറിച്ച അമ്പലവാതിൽ കൊട്ടി അടഞ്ഞ് കിടപ്പുണ്ടിന്നും...അശുദ്ധയായ പെണ്ണിന്റെ ശുദ്ധിയുള്ള രക്തം തെറിച്ച് ദേവൻ അശുദ്ധമായത്രെ...  ആ രക്തം തെറിച്ചതു ഒരോ പെണ്ണിന്റെയും ഉള്ളിലാണ്.. അച്ഛന്റെ ചങ്കിലാണ്..അമ്മയുടെ നെഞ്ചിലാണ്.. ഭയമായ്..ദുഖമായ്...ഒരു കറയായ് ആ രക്തമിന്നുമവിടെയുണ്ട്..
ഇരുൾ വീണപ്പോൾ
എല്ലാം  മറന്നതിൽ
അലിഞ്ഞുപോയെന്ന്
ചൊല്ലി പൊട്ടികരയുന്നെന്റെ
നിഴൽ..
നിറം മറാതെ കൂട്ടുനടന്ന
തോഴി..
മഞ്ഞുമലകൾ ഉരുകിതുടങ്ങിയെന്നറിഞ്ഞാണ് നദിയിലേക്കിറങ്ങിനിന്നത്.. നിന്റെ ശ്വാസമെന്നിലെത്തുന്നതും കാത്ത്..
ഇലകളോരോന്നായ് വന്നുപൂക്കൾ ചിലതും കണ്ടു...
ഒടുവിലൊലിച്ചു വന്ന മഞ്ഞുമരത്തിൻ കൂടെ ഞാനും നടന്നു...
തീരങ്ങൾ തേടി..
നമ്മുടെ ശ്വാസമതിൽ
പൂക്കളായ്
അതണയുന്ന തീരത്തെന്നും
പ്രണയവസന്തമായ്..
നമ്മുടെ പ്രണയമവിടെ
എന്നും ഒരു വസന്തമായ്..

Wednesday, March 16, 2016

പെയ്യാത്ത മഴയും
വീശാത്ത കാറ്റും
എല്ലാമുണ്ടായിരുന്നു
അണയാതെ പോയ
പ്രണയത്തിലെന്നും

Saturday, March 5, 2016

കിടക്കയിൽ ഒരു സ്വപ്നംകൂടി 
മരിച്ചു കിടക്കുന്നു..
ഞാൻ പറയാം ആത്മഹത്യ
എന്നെവിടെയും..
പക്ഷെ നമുക്കറിയാമല്ലൊ 
അതിനെ കൊന്നതാണെന്ന്.. 
നമ്മൾ കൊന്നിട്ടതാണെന്ന്..

"മറവി എന്ന് പറയാൻ കാര്യമായിട്ട് ഒന്നും ഇല്ല ചേട്ടാ. പണ്ടൊക്കെ ഭയങ്കര മറവിയ..ഇപോ ആ കുഴപ്പം ഒന്നും ഇല്ല.." അപ്പോഴേക്കും  ആശാരി വാതിൽ തുറന്നിരുന്നു.. "മോൻ ഒരു ഡ്യൂപ്ലിക്കേറ്റ് ചാവി എന്നും കൈയ്യിൽ വെക്കണം കേട്ടോ.."
ഇന്ന് കാലത്ത് കാണാതെ പോയത് ഒരു മാസത്തിനുള്ളിലെ അഞ്ചാമത്തെ താക്കോലെന്ന് അയാളുണ്ടൊ അറിയുന്നു... അവൻ തലയാട്ടി അയാളെ യാത്രയാക്കി.."വീണ്ടും കാണാം ചേട്ടാ.."
പിറകിൽ നിന്നും മോന്റെ കരച്ചിൽ കേട്ടിരുന്നു..തിരിഞ്ഞ് നോക്കിയപോൾ കണ്ട് കാഴ്ച്ച എന്നെ അതിശയപ്പെടുത്തി. വീണീടത്തിരുന്ന് കരയുന്ന 5 വയസ്സുകാരാൻ ഏട്ടനെ സമാധാനിപിച്ച്ചും,മുറിവിനു തടവികൊടുത്ത് അവനെ ആശ്വസിപ്പിച്ചും അനിയത്തി ....ഞാനവളിൽ എന്റെ അമ്മയെ കണ്ടു.. ആ 3 വയസ്സുകാരിയിൽ ഒരമ്മ ജനിച്ചിരിക്കുന്നു ... !!!!
ഭാര്യയോടിത് പറഞ്ഞപ്പോൾ അവളുടെ മറുപടി ഇതായിരുന്നു" ജനനം മുതൽ ഒരു പെണ്ണ് ഒരമ്മകൂടിയാണ്"
രണ്ട് മക്കളുണ്ടായിട്ടും ഒരച്ഛൻ ആകാൻ കഴിയാത്തതിൽ എന്നിലപ്പോൾ കുറ്റബോധം ഉണർന്നു ..

Friday, March 4, 2016

ഉമ്മറത്തിണ്ണയിൽ
"ഇരുട്ടാറയല്ലോ ദൈവേ"
എന്നെയും കാത്തെന്റെ
അമ്മയിരിപ്പുണ്ടാവും..
കീറിയ യൂണിഫോം
ചേർത്ത് വച്ച് കുഞ്ഞുകണ്ണുകൾ തുടച്ചു..
അറിയില്ലവൾക്കന്ന്.
അമ്മയ്ടെ അടിഭയന്ന്
മറച്ച്പിടിച്ച മുറിവിന്റെ നീറ്റലുകൾ..
അറിയില്ല ഇന്നും...
ഓട്ടോയിലന്നാദ്യമായും
ഒടുവിലായും എങ്ങനെ
കിടന്നുറങ്ങിയെന്ന്..
യൂണിഫോമെങ്ങിനെ കീറിയെന്ന്..
ദേഹമെന്തേ മുറിഞ്ഞെന്ന്..
ഉത്തരമില്ലിന്നുമെങ്കിലും..
ഓട്ടോ ഇന്നുമവൾക്ക്
ഒരു ഭയപ്പാടകലെയാണ്
"ഈ കള്ളാണെ സത്യം..
ഇനി ഞാൻ കുടിച്ച് വന്ന്
നിന്നേം പിള്ളേരേം തല്ലൂല"
അന്നാണാദ്യമായ് തല്ലിന്റെ വേദന
അയാളറിഞ്ഞത്..
കിടക്കയിൽ കീഴടങ്ങിത്തരുന്ന
പെണ്ണിന്റെ കരുത്തും..
പകലുകൾ നീളമേറിയ
സ്വപ്നങ്ങളായിരുന്നെങ്കിൽ..
"ഞാൻ മദ്യമിപ്പോൾ
കഴിക്കാറില്ല.."
മദ്യമവനെ കഴിക്കാൻ തുടങ്ങിയിരിക്കുന്നു..
ഈസീജീ വരകൾക്ക്
മേലേ മറ്റൊരു വരകളോടിയിരുന്നു..
അതിന്ന് നിശ്ചലമായിരികുന്നു..
അതിശയം.. നീയില്ലാതെയും
എന്റെ ഹൃദയം തുടിക്കുന്നുവെന്നോ..
ഇല്ല..തെറ്റിയത് ഡോക്ടർക്കായിരിക്കും..
നിന്നതെന്റെ ഹൃദയവും..
ചലിക്കുന്നതെന്നിലെ പ്രണയവും ആയിരിക്കും
പുതിയ ലാപ്പ്ടോപ്പ്,
പതിനായിരത്തിന്റെ മൊബൈൽ..
അവൻ തന്റെ മാലയൂരി
തീന്മേശമേൽ വച്ചു..
അതുകണ്ടമ്മ വളകളുമൂരി..
നൊമ്പരംകൊണ്ടവൻ
മാല തിരികേയെടുത്തിട്ട്
"ഫോണിപ്പൊ എന്തിനാ
പുതിയൊരെണ്ണം..
ലാപ്പ്ട്ടോപ് ഇല്ലെങ്കിലെന്താ.."
അമ്മ വളകൾ അണിയാൻ
കാത്തു നിന്നു..
എന്തൊരു ചന്ദം..

ഉള്ളതെല്ലാം പങ്കിട്ടെടുത്തു..
കൊണ്ടുവന്നതെല്ലാം
കൊണ്ടങ്ങുപോയി..
ഒടുവിലൊന്നുമാത്രം ബാക്കി..
ആ കുഞ്ഞുകണ്ണുകൾ പ്രതീക്ഷയോടെ
അമ്മയേയും എന്നിട്ട്ച്ഛനേയും നോക്കി..
ഉള്ളതെല്ലാം പങ്കിട്ടെടുത്തു..
"ഞാനും ഉണ്ടായതല്ലെ"
വലിച്ചെടുക്കാൻ ജലമില്ലാതെ
വേരുകൾ പിടയുന്നു..
മണ്ണിലൊഴുകുന്നതിലേറെ
ഉള്ളിലുണ്ടായിട്ടെന്താ..
വേരുകൾ പിടയുന്നു..

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...