Thursday, August 25, 2016

മുറിവുകൾ ഉണക്കുന്ന 
മരുന്നായ് 
മാറാൻ കഴിഞ്ഞെങ്കിൽ..
നിന്റെ മാറിലേക്കാദ്യം 
ഇറ്റിറ്റു വീണേനെ ..
പക്ഷെ മറ്റൊരു മുറിവായ്‌ 
തീർനിന്ന് ഞാനും..

 കീമോ കിരണങ്ങളെ 
എതിർത്തു നിന്ന നിന്റെ
മുടിയിഴകളിൽ ഒന്നാണ് ഞാൻ ..
ഒരു കുഞ്ഞു പുഞ്ചിരി 
നിനക്കായ് നീ സമ്മാനിക്കാൻ 
പിടിച്ച് നിന്നവൾ...
"തനിച്ചായപോലെ " 
എന്ന് 
പറയുവാനെങ്കിലും 
നീ 
അടുത്തുണ്ടായിരുന്നെങ്കിൽ.


Tuesday, August 16, 2016

പട്ടി പട്ടണത്തിലും
തന്റെ പട്ടരെ
പിന്തുടരുമത്രെ
വാലാട്ടിനടക്കും ശുരകനുമുണ്ട്
മൂർച്ചയേറിയ ശൗര്യം
ഉള്ളിന്റെ ഉള്ളിൽ..

Monday, August 8, 2016

Walk away...
Move alone..
When you have
Traveller enough
Slow down or
Turn back...
We are on the
Same road.
Just that..
I am a bit
Behind you

Sunday, August 7, 2016

അസ്വസ്ഥമാക്കുന്ന
ചിന്തകളാകാൻ അല്ല
പുഞ്ചിരി ഉണർത്തുന്ന 
സ്വപ്നങ്ങളാകാനായിരുന്നു
ഓരോ പൂവും വിടർന്നത്..
വാടാർമല്ലിക്കും മുല്ലയ്ക്കും 
ഒരു ഗന്ധം കിട്ടാത്തതിൽ 
ഒന്നിനെ പിഴുതെറിയുമ്പോൾ 
ഓർക്കേണ്ടത് .
ഓരോ പൂവും വിടർന്നത്
ആരുടെയെങ്കിലും 
സ്വപ്നങ്ങളാകാനായിരുന്നു ...

Saturday, August 6, 2016

അറിയില്ലായിരിക്കാം
പക്ഷെ ഞാൻ നടന്ന
വഴികളിലെല്ലാം
ഒരു ഗന്ധമുണ്ടായിരുന്നു..
എനിക്കറിയാവുന്ന ഒന്ന് ..
ഓരോ മഴത്തുള്ളിക്കും 
ഓരോ ശബ്ദമാണ്..
പക്ഷെ മണ്ണിൽ 
സംഗീതം വിരിയണമെങ്കിൽ 
അവർ താളം പിടിക്കണം..
കഥ പുസ്തകത്തിൽ അച്ചടിച്ച് വന്നത് തൊട്ട് അവൾ ഉറങ്ങീട്ടില്ല.. വീണ്ടും  വീണ്ടും അതെടുത്ത് നോക്കും.. ബഹളങ്ങളെല്ലാം ആശംസിക്കാൻ ആയിരുന്നെങ്കിലും,അതൊക്കെ അവളിലെ കുറ്റബോധം കൂട്ടി.. ആർക്കും ഒന്നും മനസ്സിലായില്ലെങ്കിലും ആ കഥയിലിരുന്ന്  ഒരു കുഞ്ഞ് പൈതൽ കരഞ്ഞു ....ജനിക്കാൻ കഴിയാതെ പോയതിന്റെ ആവലാതികളുമായ് .. "oh lekha.. its really heart touching..." അവൾ തന്റെ കൈകൾ ഉദരത്തോട് ചേർത്ത് പിടിച്ച്  കഥയിലെ കുഞ്ഞിനോളം പൊട്ടിക്കരഞ്ഞു.

മരിച്ചവരുടെ ലോകം

മരണം എനിക്കറിയാവുന്നത് വേദന ആയാണ്.. പ്രിയപ്പെട്ടവർ, കണ്ട് മതിവരാത്തവർ,ഏറ ആരാധിക്കുന്നവർ ..നഷ്ടം..വേർപ്പാട്..വിരഹം.. !! ചുറ്റിലും മാത്രമല്ല..മനസ്സിൽ മരിക്കുന്നവരും ഉണ്ട്..  അങ്ങനെ മരിച്ചവരുടെ ലോകത്താണ് ഞാനും ഇന്ന്... സാധാരണ മരണമോ..കൊലപാതകമോ ഒന്നും അല്ല..പൂർണ്ണമായും ആത്മഹത്യ.. കത്തുകളൊന്നും എഴുതിവെക്കാതെ,യാത്ര പറയാതെ ... പതുക്കെ പതുക്കെ..ചെറുതായ് ഒന്ന് മരിച്ചു..
ആത്മാക്കൾക്ക് ദേഹമില്ല ..പക്ഷെ എന്റെയി ലോകത്ത് ..ആത്മാവില്ലാത്ത ദേഹങ്ങൾ മാത്രമേ ഉള്ളു.. രാത്രി ഇറങ്ങി നടക്കാത്ത,ചോര കുടിക്കാത്ത , പാട്ട് പാടാത്ത..പാവം ജീവികൾ ...
കൊല്ലപ്പെട്ടവർ മാത്രമല്ല..കൊന്നവരും കൊല്ലാനിരിക്കുന്നവരും എന്നെങ്കിലുമൊക്കെ ഈ വഴി കടന്ന് പോകും ...പക്ഷെ തിരിച്ചറിയാൻ മനസ്സുകളില്ലാത്ത ലോകമാണിത് ...മരിച്ചവരുടെ ലോകം !!!
കവിതളിലെ പ്രണയം
ഞാനായിരുന്നില്ല..
പക്ഷെ അതിലെ നോവുകൾ
നീ തന്നെ ആയിരുന്നു..

നമ്മൾ നീ ആകുംവരെ
എനിക്ക് നീ ഞാൻ തന്നെ
ആയിരുന്നു..

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...