അവൾ പതുക്കെ കണ്ണുകൾ തുറന്നു.വെളിച്ചം കണ്ണിൽ ഇക്കിളി കൂട്ടുന്നതായ് തോന്നി...ഹായ് !!! നിറമുള്ള ലോകം..അവൾക്ക് നിറങ്ങൾ പുതുതായിരുന്നു...കഴിഞ്ഞ 18 വർഷമായ് അവളുടെ നിറം കറുപ്പായിരുന്നു..നീ ലോകം കറുത്തതാണെന്ന തെറ്റിദ്ധാരണ മാറി..കറുപ്പ് അവളുടെ ലോകം മാത്രമാണെന്നറിഞ്ഞത് കൂട്ടുകാരികൾ നിറങ്ങളെ പറ്റി പറയുമ്പോഴായിരുന്നു.അന്നു മുതൽ ജീവിച്ചതുതന്നെ ഈ ദിനത്തിനു വേണ്ടിയായിരുന്നു...
ചലികുന്ന ലോകം വേലുത്തതും ഇരുണ്ടതുമായ മനുഷ്യർ..അവൾ അമ്മയെ കണ്ടു..സുന്ദരി തന്നെയായിരുന്നു..അച്ഛ്നെ കണ്ടു.....വെളിച്ചം പകർന്ന ഡോക്ടറെ കണ്ടു.. അവിടെയുള്ള രോഗികളേ,വെളിച്ചം കാത്തു കിടക്കുന്ന കാഴ്ച്ചയില്ലത്തവരെ...ഓപ്പറേഷൻ കഴിഞ്ഞ് കണ്ണുതുറക്കുന്നവരെ,,എന്നന്നേക്കുമായ് കണ്ണടച്ചവരെ.. അങ്ങനെ കാണില്ല എന്നു വിചാരിച്ച പലതും കണ്ടു.. വെള്ള പുതച്ച ശരീരങ്ങളിലൊന്നു നിലവിളികളോടെ ഏറ്റുവാങ്ങിയത് അവളുടെ മാതാപിതാകളായിരുന്നു..മുഖത്തെ വെള്ളമാറ്റിയപ്പോൽ ഇതുവരെ കണ്ടിട്ടില്ലാത്ത സ്വന്തം മുഖം...
നിറങ്ങൾ ഈ ജന്മത്തിൽ അവൾക്ക് വിധിക്കപെട്ടവ ആയിരുന്നില്ല..കൂടെ ഒരു വീടും ഇരുട്ടിലായിരിക്കുന്നു
അത് വല്ലാത്തൊരു ക്ലൈമാക്സ് ആയിപ്പോയി. സാരമില്ല, ഇനിയും ജന്മമുണ്ടെങ്കില്‍ ...
ReplyDeleteവീണ്ടും എഴുതുക.
കണ്ണുതുറന്നപ്പോള്‍....!!
ReplyDelete