മുത്തശ്ശി ഉമ്മറത്ത് കുഞ്ചൂനെയും കാത്ത് ഏറെ വൈകുവോളം ഇരുന്നു “എന്തേ ഇത്ര വൈകാൻ..ഇത്ര നാളായിട്ടും ഇതു പതിവില്ലല്ലോ... ” വിളക്കുവച്ചപ്പോൾ നാമം ജപിച്ചുകൊണ്ട് അകത്തേക്കു പോയി....
അകത്ത് അവന്റെ ഷർട്ടുകൾ തൂക്കിയിടാറുള്ള ഇടം കണ്ടപ്പോഴാണു അവൻ പറയാറുള്ളതു ഓർമ്മവന്നത് “എന്നെ ഈടെ ആകീട്ട് പോക്വോ കുഞ്ചൂ നീ”
“ പിന്നില്ലാതെ ഞാൻ പടിക്കാൻ പോകാൻ എളുപ്പത്തിനല്ലെ ഇവിടെ നിക്കണെ? എല്ലാം കഴിഞ്ഞാൽ ഞാൻ എന്റെ വീട്ടിൽ പോകും... പേടിക്കെണ്ട...എന്നിട്ടൊരു ജോലിയൊക്കെ കിട്ടീട്ട് മുത്തശ്ശീനെ കൂട്ടാൻ വരും“
ഇന്നലെ രാത്രി ഉരങ്ങുമ്പോൾ അവൻ ചെന്നു മുത്തശ്ശിക്ക് നെറ്റിയിലൊരു ഉമ്മ കൊടുത്തിരുന്നു...ആ കണ്മുന്നിൽ വളർന്ന കുട്ടൻ..തന്നെക്കാൾ മുതിർന്നതു കണ്ട് ആ കണ്ണുകൾ നിറഞ്ഞിരുന്നു...യാത്രയാക്കൻ മുത്തശ്ശി ഉമ്മറത്തു ചെന്നില്ല...അവനില്ലാത്ത വീട്..അത് ചിന്തിക്കൻ പോലും കഴിഞ്ഞില്ല..മക്കൾ വളരുന്നത് ആർക്കും ഇഷ്ടമാവില്ല.അവരുടെ മാരത്തുനിന്നകന്നു കൈകളിലേക്കും..കൈകളിൽനിന്നകന്നു വിരൽ തുമ്പിലേക്കും..പിന്നേ......ദൂരെ...
എത്ര വർഷമായ് മാതാപിതാകളിൽ നിന്നു ദൂരെ മുത്തശ്ശിക്കടുത്ത് നില്കുന്നു.. ഇനിയൊന്നു കാണാൻ..................
ഉറങ്ങാൻ കിടന്നപ്പോൾ ഉള്ളിൽ നിറയെ അവനായിരുന്നു..അച്ഛന്റെ കൈപിടിച്ച് കയറി വരാറുള്ളതും..ഒരിക്കൽ വലിയ ഒരു ബാഗുമായ് വന്ന്”ഞാനിനി ഇവിടെയാ“ എന്നു പറഞ്ഞതും..അവന്റെ കുസൃതിനിറഞ്ഞ വർത്തമാനങ്ങളും..കുരുത്തകേടുകളും ഉച്ചത്തിലുള്ള പൊട്ടിച്ചിരികളും..കളിയാക്കലുകളും..മാറി മാറി വന്നു...ഉറക്കത്തിൽ അവൻ തന്നെ കെട്ടിപിടിച്ചിരിക്കുന്നതായ് തോന്നി..അതൊരിക്കലും അവൻ അല്ലെന്ന ഉറപുണ്ടായിട്ടും........
പാവം മുത്തശ്ശി!
ReplyDelete