Sunday, July 31, 2016

ഞാനെവിടെയെന്ന് കേഴേണ്ട!!
നീ കണ്ണടച്ചിരുട്ടാക്കിയ
വഴികളിലെവിടെയോ..
നിന്നെ മറന്ന്(അട്ടഹസിച്ച്)
നിന്നെമാത്രമോർത്ത്..
ഉടഞ്ഞകുപ്പിവള
മാറോടണക്കി..
(അതേ... അതെന്നെ
നോവികുന്നു..
എന്റെ രക്തം
പൊഴിക്കുന്നു..
ഒരു വാക്ക്
മിണ്ടാതെ നീതന്ന
നോവിലും വലുതല്ല
നോവുകളൊന്നുമീ
ഭൂമിയിൽ..)
കുപ്പിവളകുത്തുകൾ
പൊട്ടിച്ചു ഞാൻ
ഇന്നും നോക്കാറുണ്ട്
നിന്നോടുള്ള പ്രണയം..
അതിന്നും കള്ളം
പറയാറുണ്ട്..പക്ഷെ പിണങ്ങുവാൻ നീയില്ലയല്ലോ..
കാറ്റിന്നും പറയുന്നു..
നീ അരികെ എവിടെയോ..
ഇല്ലെന്നെനിക്കറിയാം..
തിരയില്ലയെന്നറിയാം..
തിരയേണ്ടതില്ല നീ അസ്തമിച്ച
സൂര്യനെ എങ്ങും.
ഞാനിവിടെയാണ്
നീ കണ്ണടച്ചിരുട്ടാക്കിയ
വഴികളിലെവിടെയോ..
ഞാനെവിടെയെന്ന് കേഴേണ്ട!!
നീ കണ്ണടച്ചിരുട്ടാക്കിയ
വഴികളിലെവിടെയോ..
നിന്നെ മറന്ന്(അട്ടഹസിച്ച്)
നിന്നെമാത്രമോർത്ത്..
ഉടഞ്ഞകുപ്പിവള
മാറോടണക്കി..
(അതേ... അതെന്നെ
നോവികുന്നു..
എന്റെ രക്തം
പൊഴിക്കുന്നു..
ഒരു വാക്ക്
മിണ്ടാതെ നീതന്ന
നോവിലും വലുതല്ല
നോവുകളൊന്നുമീ
ഭൂമിയിൽ..)
കുപ്പിവളകുത്തുകൾ
പൊട്ടിച്ചു ഞാൻ
ഇന്നും നോക്കാറുണ്ട്
നിന്നോടുള്ള പ്രണയം..
അതിന്നും കള്ളം
പറയാറുണ്ട്..പക്ഷെ പിണങ്ങുവാൻ നീയില്ലയല്ലോ..
കാറ്റിന്നും പറയുന്നു..
നീ അരികെ എവിടെയോ..
ഇല്ലെന്നെനിക്കറിയാം..
തിരയില്ലയെന്നറിയാം..
തിരയേണ്ടതില്ല നീ അസ്തമിച്ച
സൂര്യനെ എങ്ങും.
ഞാനിവിടെയാണ്
നീ കണ്ണടച്ചിരുട്ടാക്കിയ
വഴികളിലെവിടെയോ..

Saturday, July 30, 2016

കവിതകളെല്ലാം കൊഴിഞ്ഞു പോയിരിക്കുന്നു..
ഇനിയും വിരുന്നെത്തുന്ന വാസന്തമായല്ല..
വാർദ്ധക്യത്തിൽ അടർന്നു വീഴും പല്ലുകൾ പോലെ..
കീമോ കിരണങ്ങളെ
എതിർക്കാൻ കഴിയാതെ കൊഴിയുന്ന മുടിയിഴകളെ പോലെ..
കവിതയില്ലായ്മ ഞാനില്ലായ്മയാണ്..
കവിത ദുഖമെങ്കിൽ
ആ ദുഖമാവണമെനിക്ക്..
നോവാണെങ്കിൽ ആ നോവു ഞാനാകട്ടെ..
എന്റെ കവിതകൾ ശല്യമാകുന്നു എങ്കിൽ..
ആ ശല്യമാകുന്നതായിരുന്നെനിക്കിഷ്ട്ടം..
ഹോസ്റ്റൽ മുറിയിൽ പനിച്ച് കിടക്കുമ്പോഴും ആ കൈകൾ വന്ന് കെട്ടിപിടിക്കുന്നതായ് തോന്നി..ചെറുപ്പത്തിലൊന്ന് പനിച്ചാൽ ഓടി വന്ന് കൂടെ കിടന്ന് പനി പകുത്ത് അതിൻ പാതിയിൽ പുതച്ച് മൂടികിടക്കുന്ന ഏട്ടന്റെ കൈകൾ.. രണ്ടുനാൾ സ്കൂളിൽ പോകാതിരിക്കാനുള്ള അടവായിരുന്നന്നത്.. പക്ഷെ ഇന്നത് "നിന്റൊച്ചയ്ക്കെന്ത് പറ്റിയെടാ " എന്ന് ഹലോ വച്ച് പിടിക്കുന്ന ഏട്ടനെ കെട്ടിപിടിക്കാനുള്ള എന്റെ കൊതിയായ് മാറിയിരിക്കുന്നു..
ചിറകുകളൊടിഞ്ഞതിൽ
മഴയേ പഴിച്ച് കിളി..
അവൾക്ക് തണുപ്പേകാൻ
പെയ്തിറങ്ങിയതെന്ന്
മഴയും
1.പുതിയൊരെന്നെ വരയ്ക്കാൻ
മുറിവുകൾക്കിപ്പൊഴും
കഴിഞ്ഞിട്ടില്ല..
എന്ന് മാഞ്ഞുപോയ ഞാൻ..

2.അക്ഷരങ്ങളുടെ അടിയൊഴുക്കെവിടെ
നിലച്ചുപ്പോയ്..
ദൂരെയെങ്ങോ ഒരു
കടലുണ്ട് കാത്തിരികുന്നു..
എന്ത് പറയും ഞാൻ
ഉൾകടലിനോട്..

3. ഒടിഞ്ഞു വീണത്
വിശ്വാസത്തിന്റെ
വൃക്ഷമാണ്...
കൊടും വേനലിന്റെ
ചൂടാണിന്നെനിക്കിഷ്ട്ടം..

4.മഴ പെയ്തിറങ്ങിയത്
തനിക്കായ് അല്ലെന്നറിഞ്ഞും
ചിറകടിച്ചേങ്ങി കരഞ്ഞില്ല
വേഴാമ്പൽ..
വേനലിൽ ചിറകുയർത്തി പറന്നു..
മഴയെ ഓർത്തോർത്തുയർന്ന്
പറന്നു..

1. കാണാതിരിക്കാൻ മാറി
നടന്നതൊക്കെയും പ്രണയമേ..
നിന്റെ മാറിലേക്ക് തന്നെ
ആയിരുന്നുവോ?

2.പിഴുതെറിഞ്ഞിട്ടും
നിന്റെ വേരുകൾ
ഇക്കിളി കൂട്ടുന്നെന്റെ
പ്രണയമേ

അദൃശ്യമാകാൻ കഴിവുണ്ടെന്നിലും..
മനസ്സുകൾ ചിലതിലെങ്കിലും..
കുടയറിയാതെ നനഞ്ഞിട്ടുണ്ട്
ഞാനും..
പെയ്തൊഴിഞ്ഞതിൽ
ഒരു കുഞ്ഞ് മഴ..
നിന്റെ കവിളിൽ
തലോടവെ
പിടിതരാതെന്റെ കണ്ണുകൾ
തിരയുമ്പൊഴും..
അരുതെന്ന് ചൊല്ലിഉള്ളിലാരോ..
തിരിഞ്ഞൊന്നു നോക്കാതെ..പിടിതരാതെ..
നടന്നകന്ന ദൂരമെല്ലാം ഞാൻ
നമ്മുടെ പ്രണയമളന്നു..
(കാലുകൾ കുഴഞ്ഞു)

നമുക്കിടയിലിനി പരിചയത്തിന്റെ നൂലുകളില്ല..
രണ്ടുവഴികൾ..വിദൂരതയിലേക്ക്..
വിടതരൂ..നിന്നിൽനിന്നെന്നേക്കുമ്മായ്..
വിട.. കണ്ടാലും കാണാതിരിക്കാൻ കഴിയട്ടെ

പ്രണയമായിരുന്നില്ലവൾ..
മരിക്കാറായ സ്വപ്നങ്ങൾക്ക്
പുനർജ്ജനി ആയിരുന്നു
തണലേകിയില്ലെങ്കിലും,
ഇലകൾ കൊഴിഞ്ഞെങ്കിലും,
കായ്കൾ കൈപുള്ളതെങ്കിലും,
ആ ചില്ലയിലെനിക്കൊരു കൂടുണ്ട്..
ചുരുണ്ടുകൂടുവാനൊരു
ചൂടുണ്ട്..
(ഞാനെത്ര) മുൻപേ തുഴഞ്ഞിട്ടും
പുഴയൊഴുകിയത് 
ഓഫീസ്സിലേക്ക് ഇറങ്ങുമ്പോൾ എന്നും നാലുമണിക്ക് എഴുന്നേറ്റാണ് ശീലം. അന്നും പതിവ് തെറ്റിയില്ല.. ഇസ്തിരി പെട്ടിയും എടുത്ത് അടുപ്പിനരികിലേക്ക് നീങ്ങുമ്പോഴെക്കും ഭാര്യ ചോറ് പാത്രത്തിൽ ആക്കിയിട്ടുണ്ടാകും. ചിരട്ടയും കനലുകളും ഓരോന്നായ് ഇരുമ്പ് പെട്ടിയിലേക്ക് ഇട്ട് മുറിയിലേക്ക് നീങ്ങി,
ഉരച്ചുരച്ച്..ഒരോ ചുളിവുകളും നീക്കി ഷർട്ടും മുണ്ടും വടിപോലാക്കും.. അന്നു പക്ഷെ ചുളിവുകൽ നീങ്ങിയില്ല.വിട്ടുപോകാത്ത വിതം ചുളിവുകൾ വീണിരിക്കുന്നു..കണ്ണാടിയുടെ മുന്നിൽ ഏറെ നേരം നിന്ന് പതുക്കെ ഇറങ്ങി.
" പലഹാരങ്ങൾ കുറച്ച് അധികം കരുതി വച്ചോളൂ.. യാത്രയാക്കാൻ ഒത്തിരിപ്പേർ വരുമായിരിക്കും.. " വീണ്ടും വീണ്ടും ചുളിവുകളിൽ വിരൽ ഓടിച്ച് കൊണ്ട് നടന്ന് നീങ്ങി..
പൂക്കൾ

നമുക്കൊരിക്കൽ കൂടി ചെല്ലണം..ഓർമ്മകളുതിരുന്ന സ്നേഹമരത്തിന്റെ ചോട്ടിൽ..അന്നും നമ്മുടെ കൈകൾ ബന്ദിതമായിരിക്കും-എന്റേത് എന്റെ പ്രിയനാലും,നിന്റെ കൈകളിൽ നിന്റെ പ്രിയസഖിയുടെ കൈകളും..
അവിടെ ചെന്നിരിക്കണം..ഇന്നലെകളിലെന്ന പോലെ നാളെയും പരസ്പരം മിണ്ടാതെ.. താടികുള്ളിൽ നീ ഒളിപ്പിച്ച നുണക്കുഴികളിൽ ആരും കാണാതെ കണ്ണുകളോടിക്കണം..പൂക്കൾ നമ്മുടെ മേൽ വീണു നിലം പതിക്കും..കൂടെയുള്ളവർ വെറും കാഴ്ച്ചക്കാർ..അവർക്കത് പൂക്കൾ മാത്രമാണ്.. പറയാത്ത പ്രണയമുണ്ട്..കൈചേർന്ന് നടന്ന സൗഹൃദമുണ്ട്.. കണ്ണുനീരിന്റെ നനവുണ്ട്..കാതിരിപ്പിന്റെ സുഖവും... ആ പൂക്കളിലൊന്ന് പെറുക്കിയെടുത്ത് തലയിൽ ചൂടണം.. കാണുന്നവർക്കത് പൂക്കളാണ് ..വെറും പൂക്കൾ .
മരണത്തിലേക്ക് നടക്കുമ്പോൾ ഭൂതകാലം മുന്നിലെ ചുവരിൽ ചലചിത്രമായ് പതിയുമെന്ന് കേട്ടിടുണ്ട്..കണ്ണ് തുറന്ന് കിടന്നപ്പോൾ..ഓരോന്നായ് വന്നുതുടങ്ങി.. ഒന്നിലും അവൾ ഉണ്ടായിരുന്നില്ല.. അവളൂടെ മുഖം ഒരു മാത്രപോലും തെളിഞ്ഞില്ല..ഇല്ല...എന്റെയുള്ളിൽ അവൾക്ക് മരണമില്ല..എന്നിൽനിന്നവൾക്കൊരു മരണമില്ല..കണ്ണുകളടഞ്ഞാലും..ശ്വാസം നിലച്ചാലും..
കണ്ണടച്ചോർത്തെടുക്കാം..കല്യാണപന്തലിൽ ആദ്യമായ് കണ്ടപ്പോൾ ആ മുഖമൊന്ന് കാണാൻ ഞാൻ എത്ര ശ്രമിച്ചു. മുഖമുയർത്താതെ മാലയിട്ടവൾ എനിക്കൊരു ശരീരം മാത്രമായിരുന്നു..ഞെരുങ്ങിയുംഅമർന്നും ഒന്നായ് തീർന്നപ്പോഴും..
നാലാം നാൾ ഞാൻ ഗൾഫിലേക്ക് പുറപ്പെടുമ്പോൾ അവൾ ഒന്നേ ആവശ്യപെട്ടുള്ളു..തനിക്ക് ജോലി തുടരണം.. ഞാൻ ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ..കുടുംബമഹിമ,നാട്ടുനടപ്പ്..തറവാടിന്റെ അന്തസ്സ് എന്നിവ എന്റെ കാതുകളെ കീഴടക്കി. പിന്നീട് ഫോൺ ചെയ്താൽ അമ്മയ്ക്ക് ഒന്നേ പറയാനുള്ളു..അവൾ വേണ്ടട..അവൾ ശരിയില്ല..അവൾ അങ്ങനാ..ഇങ്ങനാ.. 8 ആം മാസം ഞാൻ രണ്ടിലൊന്ന് തീരുമാനിക്കാൻ നാട്ടിലേക്ക് തിരിച്ചു.. കണ്ട കാഴ്ച്ച എന്റെ കണ്ണ് നിറച്ചു..എന്റെ കുഞ്ഞിനെയും വയറ്റിൽ ചുമന്ന് നിൽകുന്ന എന്റെ ഭാര്യ.. ഞാൻ രണ്ടിലൊന്ന് ഉടനേ തീരുമാനിച്ചു..

ഗൾഫിന്റെ ചൂടിലേക്ക് പറന്നടുക്കുംപ്പോൾ അവളുടെ കണ്ണീർ ഷർട്ടിലൂടിറങ്ങി മാറത്ത് പടർന്നിരുന്നു.പിറക്കാതെ പോയ ഒരു കുഞ്ഞിന്റെ സ്വപ്നവും ഞങ്ങളുടെ കൂടെ പറന്നു..
ജോലിയായി..ഒരു അമ്മയായി അവളെ വീട്ടിലിരുത്താൻ തിടുക്കവുമായി.. പക്ഷെ അവൾ തയ്യാറായില്ല..
ഞാനല്ലായിരുന്നു വീടിന്റെ നടുതൂണ്..ഞാനല്ലായിരുന്നു ഗ്രഹനാഥൻ.. അറിയിച്ച് തന്നത് ഒരു രാത്രിയാണ്.എതിരേ വന്ന ലോറിയെന്റെ സ്വപ്നങ്ങളുടെ ചിറക് അരിഞ്ഞപ്പോൾ..എന്നെ നിശ്ചലമാക്കി കിടത്തിയപ്പോൾ.. ഞാൻ ഇനിയില്ലെന്ന് ഈ ലോകം എഴുതിയൊപ്പിട്ട രാത്രി..

പക്ഷെ ഒരു കണ്ണീരിലെന്നും ഞാൻ ഉണർന്നു...ഒരു മൂളലിൽ എന്നും മയങ്ങി..അവിടെയായിരുന്നു തുടക്കം..പുതിയ ജീവിതം..അവളുടെ മകനായ്..മടിയിൽ കിടന്നും..താരട്ടിലുറങ്ങിയും..ഭക്ഷണം വാശിപിടിച്ച് വായിലുരുട്ടിയിട്ടും.. അമ്മേ എന്ന വിളികേൽക്കാതെ അവളെന്റെ അമ്മയായി.. ജോലിക്കു പോയും മകന്റെ കാര്യത്തിൽ ശ്രദ്ധിച്ചും അവിടുത്തെ എല്ലാമായ്..നടുതൂണായ്..ആ തൂണിൽ ചാരിനിൽക്കുന്ന ശിൽപ്പങ്ങളായ്..ഞാനും മകനും.
ഒരിക്ക്ലവൾ ഒരു കുസൃതി ചോദിച്ചു.." എനിക്ക് പകരം നിങ്ങളും നിങ്ങൾക്ക് പ്ക്ക്കർക്ക്ം ഞാനും ആയിരുന്നെങ്കിലോ?" എന്റെ മനസ്സിൽ പോയത്" നമുക്കവളെ വേണ്ട മോനെ"എന്ന വാക്കാണ്.
ഞാനിരുന്നു..നടന്നു..ഓടിതുടങ്ങി..അപ്പൊഴൊകെ പിറകിൽ ഒരു താങ്ങായ് അവളുണ്ടായിരുന്നു. പെട്ടെന്നൊരുനാൾ ആ താങ്ങ് നഷ്ടമായ്.ഞാൻ വീണ്ടും ശൂന്യതയിലേക്ക് നീങ്ങിയത് പോലെ.ഒന്നുമല്ലാതായ പോലെ.
ഞാൻ മകനെ നോക്കി..അമ്മപോയതിൽ വിഷമമുണ്ടെങ്കിലും അവനെന്നെ വന്ന് ആശ്വസിപ്പിച്ച് കൊണ്ടിരുന്നു.
മറ്റൊരു വിവാഹമില്ല.എന്റെ എച്ചിൽ കഴിച്ച, മലമൂത്രം കൈകൊണ്ട് വൃത്തിയാക്കിയ പെണ്ണിനെ മറന്നൊരു ജീവിതമില്ല.മനസ്സു കൊണ്ട് മുലപ്പാൽ ചുരത്തിയ അമ്മ..ചുവടുകൾ വെക്കാൻ പടിപ്പിച്ച അച്ഛൻ..സംസാരിക്കാനും എഴുതാനും പഠിപ്പിച്ച ഗുരു..ഇപ്പോഴവൾ അരികത്തില്ലാതെയും സാമീപ്യമറിയിച്ച് എന്റെ ഈശ്വരനായി..

തലമുറകൾ തമ്മിലുള്ള വ്യത്യാസം പഠിപ്പിച്ചത് മകനും ഭാര്യയുമാണ്.,തോറ്റുകൊടുക്കലിപ്പോൾ ആണിന്റെ ഗുണമാണത്രെ..നന്നായി..പെൺകുട്ടികളും ജീവിതമാസ്വദികട്ടെ..
അവൾ വരാത്ത രാത്രികളില്ല..അവളില്ലാത്ത പകലുകളില്ല..അവളാണിന്നും എല്ലാം. എനിക്കുറപ്പുണ്ട്..അവളില്ലാതെ ഒരു മരണമില്ല..

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...