ഗുൽമോഹർ
വിടർന്നു നിൽക്കും ഗുൽമോഹർ
താഴത്തൊരുകൂട്ടം തോട്ടാൽവാടികൾ
കാറ്റായും കാതോരമോരു
പാട്ടായും അവൻ ..
ആരോ ഒന്ന് തൊട്ടപ്പോൾ
വാടി കരിഞ്ഞവ
ചരിഞ്ഞതാ കാലുകളിൽ
അവരുടെ രക്തമവനിൽ
പൂക്കളായ് ....
ഓരോ പൂവിനും
ഒരു സ്വപ്നമുണ്ട്
നടക്കാത്ത മോഹങ്ങൾ .
ഓരോ പൂവിനും
ഒരു ശബ്ദമുണ്ട് ..
മൂകന്റെ മൌന ശബ്ദം .
ഓരോ പൂവിനും
ഒരു ഗന്ധമുണ്ട് ..
ചവിട്ടിയരയ്ക്കപെട്ടവന്റെ
വിയര്പിൻ ഗന്ധം ..
അവ കരിയാറില്ല ..
കൊഴിയുന്നു മാത്രം ...
കല്ലിനു മേലെ
പറവതാനിയാം പൂക്കളെ
ചവിട്ടി നീങ്ങുമ്പോൾ
ചോര നമ്മുടെ കാലിലും
പുരളാം ....
അതവരുടെ രക്തമായിരുന്നു ..
അതവന്റെതാകുന്നു ...
നാളെയത് നമ്മുടെതാകാം ..
വിരിഞ്ഞു നില്കും വാകമരമേ ..
നീ സത്യമാകുന്നു !!
നീ ധർമ്മമാകുന്നു !!
നീ നീതിയാകുന്നു !!!
എന്തെന്നാൽ നീ
അണിഞ്ഞ പൂക്കൽ
നിന്നിൽ അണഞ്ഞത്
ഇവയ്കൊക്കെ വേണ്ടി
ആയിരുന്നു ...
മലയാളം മനോഹരം..മംഗ്ലിഷ് വിരൂപം. ഗുല്‍മോഹര്‍ കൊള്ളാം കേട്ടോ
ReplyDelete