മൗനം മുറിച്ച് കൊണ്ട് അവസ്സാനം അവൾ ചോദിച്ചു “തീരുമാനം...”ഞാൻ അവിടെനിന്ന് എഴുനേറ്റ് നടന്നു.മുൻപിലത്തെ മേശയിൽ തട്ടിവീഴാറായപ്പോൾ അവൾ വന്ന് താങ്ങി..അതു തന്നെ ആയിരുന്നു പരിചയപെട്ട നാൾ മുതൽ അവൾടെ ചോദ്യവും..ഇനിയുള്ളകാലം ഒരു താങ്ങായ് കൂടെ വന്നോട്ടെ എന്ന്..
സമ്മതം പറഞ്ഞില്ല...എന്നെകാൾ എത്രയോ നല്ല ഒരാളെ അവൾക്ക് കിട്ടും...ഒന്നുമില്ലെങ്കിൽ രണ്ടു കാലുകളും ഉള്ള ഒരാളെയെങ്കിലും...പോന്നോളൂ എന്ന് പറയാൻ ശ്രമിക്കാതെ,പിന്നോട്ട് നോക്കാതെ ജീവനില്ലാത്ത ഒരു കാലും വലിച്ച് ആവുന്ന വേഗതയിൽ നടക്കുമ്പോഴും ഉള്ളിൽ ആരോ പറഞ്ഞു“ഒരുപാട് ഇഷ്ട്ടമാണ് ..പക്ഷെ.....”
പ്രേമത്തിന് കണ്ണില്ലെന്ന്..........!
ReplyDeleteഹും ..ഇഷ്ടം പോലും ..കഷ്ടം !!
ReplyDelete