ചങ്ങലയില്ലാതെ ചങ്ങലയ്കിട്ട ഭ്രാന്തനെപ്പോലെ,വിലങ്ങില്ലാതെ കെട്ടിയിറ്റ കുറ്റവാളിയെ പോലെ അയാൾ വളരെ നാൾ അവിടെ കഴിഞ്ഞു...എന്തൊക്കെയോ പിറുപിറുത്തു കൊണ്ടേ ഇരുന്നു. ആ കണ്ണുകൾ ചുവന്നിരുന്നു..ആ കൈകൾ എന്നും വിറയ്ക്കുന്നുണ്ടായിരുന്നു.അയാൾ എന്തിനോ വേണ്ടി തിരഞ്ഞുകൊണ്ടേ ഇരുന്നു.. മുന്നിൽ കണ്ട സാധനങ്ങളെല്ലാം തട്ടി തെറിപിച്ചും,കണ്ടവരെ ചീത്ത വിളിച്ചും ദിവസ്സങ്ങൾ തള്ളി നീക്കി...പിറുപിറുക്കലുകളുടെ ശബ്ധം കൂടി വന്നു..വാക്കുകളുടെ മൂർച്ചയും..പിന്നെ ശബ്ധം കുറഞ്ഞു തുടങ്ങി..വാക്കുകൾ കെൾക്കാൻ സുഖമുള്ളതായ് തുടങ്ങി..പതിയെ പതിയെ വിറ പൂർണമായ് നിന്ന്,അയാൾ ഒരു സാധാരണ മനുഷ്യനായ് തീർന്നു..ഇനി ഒരിക്കലും തിരിച്ചാ പടി ചവിട്ടേണ്ടി വരുത്തില്ല എന്ന വാക്കും തന്നു...
പിന്നീടാ മനുഷ്യനെ വീണ്ടും കണ്ടു..നീണ്ടു നിവർന്നു,നിറഞ്ഞു നിവർന്ന്ള്ള ഒരു ക്യൂവിൽ .....വായിൽ നിന്നും വിഷം ചീറ്റികൊണ്ട്....
ഇതെന്തായിത്, എന്താ ഉദ്ദേശിച്ചത് എന്ന് മനസിലാവുന്നില്ലാലോ :-(
ReplyDeleteപാമ്പായിരുന്നോ? വിഷം ചീറ്റാന്‍!
ReplyDelete