പത്രമെടുത്ത് ആദ്യം നോക്കിയത് ചരമം പേജായിരുന്നു.അതൊരു ശീലമായിരുന്നില്ല...പക്ഷെ ആ മനുഷ്യന്റെ ഇന്നലത്തെ സംസാരം എന്തോ സൂചിപ്പിച്ചിരുന്നു .പക്ഷെ അതിൽ കണ്ടത് മറ്റൊരു പരിചയമുള്ള മുഖം.എവിടെയാണു കണ്ടതെന്നു മാത്രം ആദ്യം മനസ്സിലായില്ല.പത്രവുമെടുത്ത് അകത്തേക്ക് ഓടുന്നതിനിടെ തനിച്ചുള്ള വീട്ടിൽ ആളുകൾ വന്നു നിറയുന്നതായ് തോന്നി..നടുവിൽ ഒരു ശവം!!!കൂടി നിന്നവർ അതു നോക്കി അട്ടഹസിക്കുന്നു..ഒടുവിലാരോ വന്ന് അയാളെ അടക്കാൻ കൊണ്ട് പോകുമ്പോൾ ദേഹത്ത് പൊന്നു പോയിട്ട് അരടിവസ്ത്രം പോലും ഉണ്ടായിരുന്നില്ല..പെട്ടന്ന് എല്ലാം മാഞ്ഞപ്പോൾ വീണ്ടും പത്രമെടുത്ത് നോക്കി...“ഹൊ!ഞാനില്ല..”
കണ്ണാടിയിൽ ചെന്നു നോക്കിയപ്പോൾ അത് പോലും തിരിച്ച് ചോദിച്ചു..“എന്തിനാ ഈ കൊള്ളപലിശ്ശാ? ആർക്ക് വേണ്ടി?”അയാൾ നോട്ടെടുത്ത് കടകാരുടെ പലിശ്ശകൾ ഓരോന്നായ് എഴുതി തള്ളാൻ തുടങ്ങി..ഒന്നു കൂടി എന്നിട്ട് കണക്കുകൂട്ടി..“അയ്യോ!ഇതു ശരിയാവില്ല .ഭയങ്ങര നഷ്ടമാ..“ വീണ്ടും പലിശ്ശകൾ എഴുതി ചേർത്തു.
അത്രേയുള്ളു എല്ലാ മാനസാന്തരവും!
ReplyDelete