Sunday, July 22, 2012


INDIA

                                                                                                                                                 Placid was my place
Before those invaders Sowed
The seed of terror and violence
Before the dark stains of blood
Splashed on many innocent faces
Till the rivers of blood and flesh
Ran over the rivers of  purity.
Till the plague of political greed
Affected every sand..
Giving India a hack!!
Bodies drenched in blood
Faces beaten flat…
Buildings lie crashed
Noises of guns and bombs ever heard.
Thus shivered Mumbai..
Thus is shivering Kashmir…
But placid was my india



NOT ALONE AT LAST…                   

                                                                                                                                                 In the laughing faces of childhood,
In the reddish faces of teens,
In the weeping faces of mids
And in the old sleeping faces
I searched for a companion
To spread my rays of happiness
To share the weight of each
Tear I shed..
Moving along the seashore
Dragging my feet in the sand of times
With the waves..
Washing away the transient feet..
When waves fell on the last footprint
I felt a hold of warmth
Over my palms…
A sweet air around my cheeks
A sweet melody around my ears
Making me relieve..
Not alone at last…


    WOMAN                                                         

                                                                                                                            “Womanliness means only motherhood
All love begins and ends there.”
Shouting those words of injustice..
Those words of oppressions and suppressions..
They the men shut the door…
With the women locked inside,
Where motherhood is their only right,
And all duties upon them..
Girls not taught at school…once
Cries…instead of laughter
Heard once!!
Curses heard louder than lullabies..once
Now the handle of time
Is with ladies in power
Still for a majority
Kitchen is their only world
Silence their only language
Motherhood.. only right.

നീ തന്നെ സ്ഥാനാർത്തി     


                                                                                                                         കള്ളവുൻ ചതിയും അറിയാതെയുണ്ടോ
കൂറുമാറ്റം നിനക്കു വശമില്ലെ
പാഴ്വാക്കുകൽ പരിചിതമോ
ജനങ്ങളെ പുകഴ്ത്താൻ മിടുക്കനല്ലെ
പല്ലു നന്നായ് വെളുത്തതല്ലെ
ചൊല്ലു ചൊല്ലിടു സഹയാത്രി
എങ്കിൽ നീ തന്നെ  സ്ഥാനാർത്തി 
അവർ നിനക്കധികാരം തരും
നിനക്കായവർ രക്ത പുഴയൊഴുക്കും
ആ പുഴവക്കിലേസ്സി കാറിൽ
തിരിഞ്ഞൊന്നു നോക്കാതെ സഞ്ചരിക്കാം
പട്ടിണി പാവങ്ങൾ തൻ വെദന കണ്ടു
ചിക്കനും മട്ടനും കടിചു കീറാം.
നിനക്കുനേരെയവർ കല്ലെറിഞ്ഞാൽ
ഉത്തരവിറ്റുക അവരെ അടിച്ചമർതാൻ...
എങ്കിൽ പൊന്നു  സ്ഥാനാർത്തി 
നീതന്നെ ഇവിടുത്തെ വി ഐ പി

അറിയില്ല


                                                                                                                                                                                            ഒരു ഹൃദയമിടിപ്പിൻ ദൂരത്തു നിന്നു നീ
എൻ നിറമിഴികൾ മൂടിയപ്പൊൾ
ഒരു സ്പന്ദനതിൻ ചാരെ നിന്നു നീ
എൻ ശ്രവണതിൽ പ്രേമമോതിയപ്പോൾ
എന്ന് വീണകമ്പിൽ നിൻ മനം
ഹൃദയസംഗീതമായ് മീട്ടിയപ്പോൾ
അറിയില്ലെനിക്കെൻ മനമതിലുറവിട്ട
ആയിരം സ്വപ്നങ്ങൾ തൻ വിവരണങ്ങൾ
അറിയില്ല ഞാനേതു തന്തുവാൽ
നിന്നോടടുത്തതെന്നറിയില്ല
എനിക്കിനിയും


കാലം               

                                                                                                                                                                       കാലം തീരത്തു വരയ്കുന്ന
കാല്പാടുകൾ തിരയോടൊപ്പം മായുന്നു
വസന്തത്തിലൊന്നായ് നിന്ന പൂക്കൾ
ശിശിരത്തിലോരോന്നായ് പൊഴിയുന്നു
എങ്ങോ ജനിച്ചെന്നോ ഒനായ്
എവിടെയോ ഒടുങ്ങുന്നു മാനവർ..
നക്ഷത്രങ്ങളെ കണ്ടാമോദിചു..
അവയേ ആരാദിച്‌
ആ വെർപാടിൽ മിഴിനനയ്കുന്നു
കൗമാരയൗവനങ്ങളാനന്ദഭരിതം
വാർദ്ധക്യമേകന്തം...
തീരത്തനേകം കാല്പാറ്റുകൾ പതിയുന്നു
അവ മായ്കപെടുമ്പോൽ പിന്നെയും....പിന്നെയും


മണിമാരൻ

                                                                                                                  മഴ നനഞ്ഞ് പുഴകടന്നു
ഒരാൾ വരും
പടിവാതിൽ അടയ്കാതെ 
മിഴിചാരുവതെന്തെ
പട്ടുടുതു പൊട്ടുതൊട്ടു
ചെഞ്ചുണ്ടിൽ പുഞ്ചിരി-
തൂകിയവനെ വരവേല്കുമോ
അവൻ വാരി പുണർനേക്കുമോ?
നെറ്റിയിൽ ചാർതുവാൻ കുങ്കുമവും
കഴുതിലണിയിക്കാൻ പൊന്താലിയുമായ്
എത്തുമാ മാരനേ എതിരേല്കാൻ
ജാലക വാതിൽ തുറന്നാ
മിഴികൾ തൻ വെട്ടമേകൂ.


കൂട്ട്
lonely bird
                                                                                                             കൂടെയിരിക്കാനൊരു കൂട്ടു തേടി
കൂടുതോറുമീ പൈങ്കിളി എത്തിനൊക്കി.
കൂട്ടും കിട്ടിയില്ല കൂടും നഷ്ട്ടമായ്
കാടുതോറുമീ പൈങ്കിളി പാറിനടന്നു
കുയിലിന്റെ കൂട്ടിൽ ചെന്നു നൊക്കി
കാകന്റെ കൂട്ടിലും കൂട്ടിയില്ല.
സ്വപ്നങ്ങൾ കൊത്തി പെറുക്കികൂട്ടാൻ
ആരുമില്ലാരും എത്തിയില്ല.
ഉപ്പന്റെ ഭംഗി കണ്ടു കൂടെ പോയി
പിണങ്ങിയെങ്ങൊ പറന്നകന്നു.
സുര്യന്റെ തിളക്കം കണ്ടു പിറകെ ചെന്നു
എത്തിപിടിക്കുമ്പൊളവൻ എത്താതകന്നു
എരവിലെങ്ങൊ ഒരു മിന്നാമിന്നി
എത്തി ഒരു ചെറു വെളിചവുമായ്
കൂടു തീർക്കാൻ വെട്ടമേകി
നിലാവുമില്ലാ രാത്രിയിൽ
കൂടുകൂട്ടാൻ വെട്ടമേകി
പക്ഷെ...........
പകലിലാ മിന്നാമിന്നിയും പോയ്.


                                                                                                               

കുരുതി  

പ്രകൃതി രോഷം ഇടിമിന്നലിൻ
ഗർജ്ജനമായ് മുഴങ്ങവെ,
പെയ്തിറങ്ങുന്നു ഭൂമിത
ദു:ഖഭാരം പൂമഴയായ്.
മരഛായകൾ വാൾ മുനയിലൊടുങ്ങവേ
വനാന്തരം മരഭൂമിയായ് മാറുന്നു!!.
പച്ചപ്പുകൾ സ്വപ്നങ്ങൾകും വിദൂരമാകുന്നു!!
സാഗരത്തോടു ചേരാനാകാതെ പുഴകൾ
നിരപ്പുകളിൾ ബന്ദിതരാകുന്നു!!
പാത മദ്ധ്യേ വറ്റി വരളുന്നു!!!
‘പ്രകൃതി കുരുതി’ തുടരവെ
ഭൂമിതൻ കണ്ണീരും വറ്റി,
ഇടി മിന്നലിൻ വേഗതയേറി,
ഉരുകുന്നൊരു വൃത്തമായ്
ഭൂമിയോ ഒ ടുങ്ങീടും



  cet  നീ ഇതു എങ്ങോട്ട്?
  ആകാശതിൻ അറ്റവും കണ്ടു നീ
തിരികേ  വീഴുന്നതിതെങ്ങോട്ട്?

വണ്ടുകൾതൻ സ്വപ്നമാം പൂങ്കാവനം നീയിന്നു
ചെല്ലാൻ ഭയക്കുന്ന കൊടും കാടോ?
വിഷം ചീറ്റുന്ന,രക്തമൂറ്റുന്ന
സർപ്പമായ് നീ മാറിയിരികുന്നു...
നിൻ കിടാങ്ങൾ തൻ രക്തത്തിനു
നിറം രണ്ടൊ...രുചി വേറയോ?

ഓർത്തുവയ്ക്കുക!!!
ഒന്നായ് നിന്നില്ലെങ്കിലിനിയുൻ..
ഓരോന്നായ് പറിചെറിയപെടും
മരുഭൂമിയായ് നീ മാറീടും വൈകാതെ
ചുവന്നൊരു മരുഭൂമി മാത്രമായ്.........

Sunday, July 8, 2012


ഉറക്കം 


                                                                                                                                                                        അവൻ നല്ല ഉറക്കത്തിലാണു.ചുറ്റില്ലും നടകുന്നതൊന്നും അറിയാതെ അവൻ ഉറങ്ങുകയാണു. അവൻ അറിയുന്നുവോ..ജീവിതതിനും മരണത്തിനുമിടയിലുള്ള  നൂല്പാലതിലാണവനിപ്പോൾ എന്ന സത്യം. അവൻ മിഴിതുറക്കുനതും കാതു ആയിരം മിഴികൾ അടയാതെ ഇരിക്കുന്നുണ്ട്...ആയിരം കുരുന്നു മിഴികൾ.....അതൊന്നും ആ പതിനാറു കാരൻ അറിയുന്നില്ല..അവന്റെ അമ്മയും!!!
സന്തൊഷതോടെയായിരുന്നു അന്നവൻ വീട്ടിൽ നിന്നിറങ്ങിയതു...ഇഷ്റ്റ വിഷയതിന്റെ പരീക്ഷ..എല്ലാം മനപാഠഃമാക്കിയാണു അന്നവൻ പരീക്ഷ മുറിയിലേക്കു കയറിയതു. പക്ഷെ.................... 
  “പരീക്ഷ ഹോളിൽ വിദ്യാർത്ഥി കുഴഞ്ഞു വീണു....”
 കാരണം അവ്യക്തമായിരുന്നു..5 മണിക്കൂറിനുള്ളിൽ കാരണം വ്യക്തമായി..ആശുപത്രിയിൽ വച്ചു്.
അപ്പോഴൊക്കെ കൂട്ടുകാരിൽ ഒരാൾക്ക് ബാധിച രോഗമറിഞ്ഞ് അവൻ പറഞ്ഞ വാചകം അന്തരീക്ഷതിൽ തങ്ങി നിന്നു....“എത്ര ചെറുപത്തിലാ വല്യ വല്യ രോഗങ്ങൾ വരുന്നതു അല്ലെ?”....................... അതാനു തന്റെ വിധിയെന്നു അറിഞ്ഞിരുന്നുവോ??????
7 രാത്രികളും 7 പകലുകളും......ചലനമില്ലാതെ അവനും..മരണം അവനെ കീഴടക്കാൻ ശ്രമിച്ചുകൊണ്ടെ ഇരുന്നു...ഇതിനിടയിൽ അവൻ കണ്ണുകൾ തുറന്നു, ചുറ്റിലും നോക്കി,പുഞ്ചിരിചു...എന്നിട്ടു കണ്ണുകൾ മെല്ലെ അടച്ചു...
മരണതിന്റെ മണമുള്ള ആ വീട്ടിൽ കയറുമ്പൊളും അവൻ നല്ല ഉറക്കത്തിലായിരുന്നു.....അവനെ കെട്ടി പിടികുന്നതൊ...കരയുന്നതൊ,തളർന്നു പൊകുന്നതൊ.. കൂട്ടുകാർ വരിവരിയായി കാണാൻ വരുന്നതൊ ഒന്നും അറിയാതെ സുഖ നിദ്ര...........

രമണൻ




    

                                                                                                                                                                              എന്റെ കണ്ണുകൾക്കു വിശ്വസ്സിക്കാൻ കഴിഞ്ഞില്ല...ഹൃദയമിടിപ്പിന്റെ വേഗത കുറയ്യ്കാനും.....ഈ കലാലയ മുറ്റതു.. ഇങ്ങനെ ഒരു ഒത്ത്കൂടൽ  ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല....ചിലർ എത്ര മാറിയിരിക്കുന്നു.....ചിലർക്കു മാറ്റമേ ഇല്ല...എല്ലവരെയും നിരീക്ഷികുമ്പോഴാണു മദനനെ....അയ്യോ അല്ല...മനോഹരനെ കണ്ടതു...അയാൾ എന്റെ അടുക്കൽ വന്നു....“ചന്ദ്രികേ”...എന്റെ കണ്ണുകൾ അപ്പോൾ മറ്റാരെയോ തേടുകയായിരുന്നു“ രമണനെ ആയിരിക്കും.അല്ലെ? അയാൾ വരില്ല.എന്തൊ തിരക്കുണ്ടത്രെ. വല്യ ആളല്ലേ?”
അയാൾടെ പ്രിയ സുഹൃതിന്റെ മൊഴിയായതിനാൽ തെറ്റാവാൻ വഴിയില്ല.
എന്റെ പേരു ചന്ദ്രികയായതിനാൽ ദിനേശനെ എല്ലാരും രമണൻ എന്നു വിളിചു..അയാൾടെ ഉറ്റ ചെങ്ങാതിയെ മദനൻ എന്നും.
ഞാൻ ഒരു മരത്തിന്റെ ചുവട്ടിൽ ചെന്നിരുന്നു. ആ മരം....ആദ്യമായ് ഞങ്ങൾ സംസാരിചതു അവിടെ വച്ചായിരുന്നു, പ്രണയം തുറന്നു പറഞ്ഞതും,പ്രണയ ലേഖനം കൈമാറിയതും..എല്ലാം ഇവിടെ.പരിചയപെടുമ്പോൾ...കവിതയെ സ്നെഹികുന്ന ഒരാളായിരുന്നു....ഞാനെന്ന ഗ്രാമീണ സൗന്ദര്യമാനു അയാലിലെ കവിയെ ഉണർതിയതെന്നു പറയാറുണ്ട്......സൌഹൃതം പ്രണയമായ് എന്നിൽ മാറിയതു ആ കവിതകളിലൂടെയാണു....ഞാൻ സത്യതിൽ പ്രണയിചതു ആ അക്ഷരങ്ങളെ മാത്രമല്ലെ?
ലൈബ്രറി ആയിരുന്നു ഞങ്ങളുടെ ലോകം.ചങ്ങമ്പുഴയുടെ രമണനു ഓടക്കുഴൽ പോലെയായിരുന്നു എന്റെ രമണനു പേന. എത്ര കവിതകൾ വിരിഞ്ഞിരിക്കുന്നു...എഴുതു ഒരു അനുഗ്രഹമാണു.എത്ര പെട്ടന്നാണു ഒരു വാക്കു് എത്ര പെട്ടന്നാനു ഒരു കവിതയായ് മാറ്റുന്നതു....ആ കഴിവിനെയായിരിക്കാം ഞാൻ പ്രണയിച്ചതു.... അതോ ആ കവിതകളുടെ ഉറവിടതെയോ?

ഞങ്ങളുടെ പ്രണയം വീട്ടിലരിഞ്ഞു....അവർ എതിർതു. ഇനി ഒരിക്കലും തമ്മിൽ കാണരുതെന്നു വിലക്കി.കത്തുകളും കവിതകളും എല്ലാം കത്തിചു കളഞ്ഞു....പക്ഷെ എന്റെ മനസ്സിൽ നിന്നു അവയെ മായ്ക്കാൻ ആർക്കും ഇന്നു വരെ കഴിഞ്ഞിട്ടില്ല...ഭർത്താവിനോ മക്കൾക്കൊ പോലും....
കോളേജ് ജീവിതതിലെ അവസ്സാന നാളുകൾ...........ഈ മരച്ചുവട്ടിലിരുന്നാണു ഞങ്ങൾ മൂവരും പടിചതു.....മദനൻ മാറിയിരികും....അതെന്നും അങ്ങനെ ആയിരുന്നു....പക്ഷെ ആ നാളുകളിൽ പ്രണയമൊ,കവിതയോ,വിരഹമോ,ഒന്നും മനസ്സിൽ ഉണ്ടായിരുന്നില്ല.... പഠനം, ജോലി,ഭാവി...അതു മാത്രമായിരുന്നു മനസ്സിൽ...എന്തെന്നാൽ..ഒന്നിക്കണമെങ്കിൽ ഒരു ജൊലി 2പേർക്കും വേണം.... അതു കഴിഞ്ഞപ്പോൾ 2 പേരും രണ്ടു വഴിക്കായ് അകന്നു....പക്ഷെ ആ അകല്ച ഞങ്ങളെ വേദനിപിചില്ല...കാണാതെ കണ്ടു...കെൾകാതെ അറിഞ്ഞു......ഒരാളുടെ അവസ്ത മറ്റെയാൾക്കു  മനസ്സിലാക്കാൻ കഴിഞ്ഞു....അതല്ലെ എതൊരു പ്രണയതിന്റെയും വിജയം....എന്നാൽ പ്രണയിനിയുടെ വീട്ടുക്കാരെ മനസ്സിലക്കിലാൽ ആ പ്രണയം ഒരു പരാജയമാകും.......... ഞങ്ങൾ ഒന്നിക്കാതെ പോയതു അതുകൊണ്ടായിരുന്നു. ഒന്നു ചേരാൻ ഒരുപാട്‌ ആഗ്രഹിചിട്ടും,വീട്ടുകാർക്കായ് ഞങ്ങൾ പിരിഞ്ഞു..കവിതകൾ കൊണ്ടു ഒരുപാടു മനസ്സുകളെ മേകുന്ന ആ ഇടയനെ സ്വീകരിക്കാൻ അവർ തയ്യാറായില്ല.  ചന്ദ്രിക വീണ്ടും ചരിത്രം ആവർത്തിച്ചു....പക്ഷെ ഇവിടെ രമണന്റെ നിർബന്ദതാൽ മാത്രം.
അവസ്സാനമയി വീണ്ടും കണ്ടപ്പൊൾ ഞങ്ങൾ നോക്കി..ചിരിച്ചില്ല....കരഞ്ഞുമില്ല.ആദ്യമായ് പ്രസ്സിദ്ധീകരിച്ച പുസ്തകതിന്റെ ആദ്യ പതിപ്പു  എനിക്കു തന്നു... രമണൻ എന്ന നാമത്തിൽ  എഴുതിയ പുസ്തകം.
“എന്നിൽ പൂവിട്ടൊരാ
 വസന്തതിൻ ഓർമയ്ക്കു
അതിൽ വിരിഞ്ഞ സുന്ദരി പൂവിനായ്..
ഞാൻ സമർപ്പിക്കുന്നു...
എൻ  ഹൃദയത്തോടോപ്പം...”

രമണൻ പൂർണ്ണചന്ദ്രനായ് വളരുന്നതു ദൂരെ നിന്നു ഞാൻ കണ്ടു..കൂടെ എന്റെ വീട്ടുകാരനും.ഒന്നുമറിയാതെ ആണെങ്കിൽ പോലും മാസതിൽ വീട്ടിലെതറുല്ല പുസ്തകങ്ങളെയും..ആ അക്ഷരങ്ങളെയും എന്റെ കുട്ടികളടക്കം സ്നേഹിചു....മാതൃഭാഷയെ ചേർതു പിടിക്കാൻ ആ പുസ്തകങ്ങൽ അവരെ സഹായിചു.ഞാൻ കാരണം കിട്ടിയ പേരാനു അതു...ഞാൻ തിരിച്ചു തരാൻ ആവശ്യപെട്ടാലും അതെനി തിരിചു തരില്ല.....കവിയുടെ ആരാധകർ( ആരാധികമാരും) സമ്മതികില്ല.
ആ മരം തേടി ഒരുപാടു പേർ എത്തിതുടങ്ങിയിരുന്നു.
എത്ര തിരക്കായാലും വരാമായിരുന്നു..കുശലാന്വേഷണങ്ങൾ കഴിഞ്ഞു എല്ലാവരും പിരിയാൻ ഒരുങ്ങി...അപ്പൊഴാണു ഒരു കാർ മുന്നിൽ വന്നു നിന്നതു...ജീൻസ്സും ടീ ഷർടും ഇട്ട ഒരാൾ ഇറങ്ങി വന്നു....മുമ്പ് മുണ്ടും ജുബ്ബയും ഇട്ടു വരാറുള്ള അതെ ദിനെശ്ശൻ....ഏതു വെദനയിലും വിടർതാൻ മറക്കാത പുഞ്ചിരി അപ്പോഴും മുഖത്തുണ്ടായിരുന്നു. കുടെ ഒരു സ്ത്രീയും.....കാണാം വല്യ തരക്കെടില്ലാത..കുറചു പ്രായം തോനിക്കുന്ന ഒരു സ്ത്രീ... അവർക്കു ഒരു കാലിനു സ്വാദീനമുണ്ടായിരുന്നില്ല.
രമണനും ചന്ദ്രികയും മിണ്ടിയില്ല...എന്നാൽ കവി പത്നിയോടു ഈ പഴയ കൂട്ടുകാരി സംസാരിചു..ആരെയും കൊതിപിക്കുന്ന സംസാരം....അവസ്സാനം രമണം എന്റെ അടുതു വന്നു “എന്തെ മിണ്ടാതതു? എന്നെ മറന്നോ? കല്യാനമറിയിക്കതതിന്റെ പിണക്കമാണൊ?”
“കവിതയിലെ രമണനെ പോലെ കെട്ടിതൂങ്ങിയില്ലല്ലോ...ഒരു പെണ്ണു് കെട്ടിയെന്നല്ലെ ഉല്ലു...അപ്പൊൾ എന്തിനു പിനങ്ങണം....സന്തോഷം മാത്രമേ ഉല്ലു.” 2 പെരും പൊട്ടിചിരിചു.....ചന്ദ്രികയെ നഷ്റ്റമായപ്പൊൾ കവിതയിലെ രമണൻ ആകാശതുയർന്നു...ഈ രമണനും ഉയർന്നു....ആകാശം കീഴടക്കാൻ...........
\ഒരു മഴപെയ്തിറങ്ങിയ കുളിർമയോടെ ഞങ്ങൾ പിരിഞ്ഞു.....ഞങ്ങളെ കാത്തിരികുന്ന കുടുംബങ്ങളിലേക്കു.............................



Tuesday, July 3, 2012


 

അമ്മ




                                                                                                                                                                           കാറ്റിൽ ഒരു താരാട്ടു ഒഴുകി വന്നു.മാതൃവാത്സല്യം തുളുമ്പി കൊണ്ടു, ഒരു പിതാവിന്റെ നോവുകളേറെയും വഹിചുകൊണ്ടു അതു അന്തരീക്ഷതിൽ തങ്ങി നിന്നു. മറോടു ചേർന്നു കിടക്കുന്ന  കുഞ്ഞനുജത്തിയെ അവൻ ഉറക്കുകയായിരുന്നു. ഒരു കുടുംബത്തിന്റെ എല്ല ഭാരവും പേറി  നടക്കുന്ന അവനു ആ പതിനഞ്ചുകാരി ഒരു ഭാരമേ അല്ലായിരുന്നു.
പേടിചറണ്ടു മുറിയിലെ ഒരു മൂലയിൽ ചുരുണ്ടു കൂടിയ അനുജനും ആ പാടിന്റെ താളതിൽ മയങ്ങി...അടുപതു ചൊറു തിളക്കുന്നതു ആ മൂന്നു കുട്ടികൾക്കു വേണ്ടി ആയിരുന്നില്ല.. ഒരു പഴം കൊണ്ടു കുഞ്ഞുങ്ങളുടെ വിശപ്പടക്കി...പച്ച വെള്ളം കൊണ്ടു സ്വന്തം വയറിനേയും ആശ്വസ്സിപിച്ച്‌, ആ ചോറുണ്ടാകുന്നതു മറ്റൊരു പൈതലിനു വേണ്ടി ആയിരുന്നു...അവന്റെ അനുജനെ ഉപദ്രവിചു അവന്റെ പാടപുസ്തകങ്ങ​‍ീടുതു കീറി കളിക്കുന്ന മറ്റൊരു കിടാവിന്നു വേണ്ടി.
 ഈ ഭാരങ്ങളൊക്കെ അവന്റെ കൈയ്യിലെല്പിച്ചു കടന്നു കളഞ്ഞ അച്ഛനെ ശപിക്കാൻ തോന്നും...പക്ഷെ ഇടയ്ക്കു ആ വഴി തിരഞ്ഞെടുത്താലൊ എന്നു ചിന്തിക്കും.......... പക്ഷെ...തന്നെ അശ്രയിചു ജീവിക്കുന്നവർ..... ആ ചിന്തകൾ അവനെ അനങ്ങാൻ വയ്യാതവിതം മുറുക്കി.... ചോര ഒലിച്ചുകൊണ്ടിരിക്കുന്ന , അനുജതിയുടെ മുഖതെ ദന്തക്ഷതങ്ങൾ കാണ്ടപ്പോൾ അതിന്നു ഉത്തരവാദിയേ തല്ലാൻ തൊന്നി....പക്ഷെ ജന്മം തന്ന മാതാവിനെ തല്ലുന്നതിനും വല്യ പാപം മറ്റൊന്നുമില്ലല്ലൊ.....
അവൻ വീണ്ടും താരാട്ടു തുടർന്നു. എല്ലാവരെയും ഉപദ്രവിച്ച്‌ ഒന്നുമറിയാത്തപോലെ ഉറക്കത്തിലേക്കു വീഴുന്ന കുഞ്ഞിനു ആ പാടുന്നതു       സ്വന്തം മകൻ ആയിരുന്നില്ല....അമ്മയായിരുന്നു!!!
 പെറ്റമ്മയ്ക്കുമമ്മയായ് രാവിന്റെ താരാട്ടിൽ അവൻ മയങ്ങി.



         ഓർമ്മ




                                                                                                                                                                           പുറത്തു പെയ്യുന്ന മഴയുടെ താളവും ഇടിയുടെ മുഴക്കവും..അവൾടെ കാതുകളിൾ എത്തുന്നില്ലേ?
ആ ഗർജജനങ്ങൾ അവൾ കേൾക്കുന്നില്ലേ?
മിന്നലിന്റെ മരന ന്രിത്തം അവൾ കാണുന്നുണ്ടാവുമോ?...ഉണ്ടാവാം..പക്ഷെ അതിനെയൊന്നും ആസ്വദിക്കാനോ, ഭയക്കാനോ അവൾക്കകുന്നില്ല....ഓർമകൾ മറവിയിലേക്കു നീങ്ങുമ്പോൾ.. അവൾ കരയുന്നു,ചിരികുന്നു...പക്ഷെ,കരയുന്നതെങ്ങിനെയെന്നൊ,ചിരികുന്നതെങ്ങിനെയെന്നൊ, അവൾ അറിയുന്നില്ല...
ഓർമയുടെ അവസാന ഭാഗവും നശിചുകൊണ്ടിരിക്കുമ്പോഴും അവൾ ഒന്നു മാത്രം മറക്കാൻ മറക്കുന്നു...ഒരു പെരു...കേട്ടവർക്കാർക്കും വ്യക്തമായിടില്ലാത ഒരു പേരു....അവൾ പോലുമറിയാത...ഉടമയാരെന്നറിയാത ആ പേരു അവൾ ഉച്ചരിചുകൊണ്ടിരുന്നു...... എല്ലാം നഷ്ടമായിട്ടും, അതു കൈവിടാതെ നോകുന്നു .

അതാരുടെ പേരാനു....അറിയില്ല...ഒന്നുറപ്പാണു....അവളാ പെരിനേയും അതിന്റെ അവകാശീയേയും ഒരുപാടു സ്നെഹികുന്നു....അല്ലെങ്കിൽ സ്നെഹിചിരുന്നു.........
പത്രതിൽ പരസ്യം നല്കുന്നതു ഒരു പരിഹാരമാകുമെന്നു കരുതി...പക്ഷെ എല്ലാവരുടേയും പ്രതീക്ഷ കെടുതികൊണ്ടു ആ പരസ്യം അവിടെ മാഞ്ഞു!!!
ആഴ്ച്ചകളോളം കാത്തിരുന്നു... ആരും എത്തിയില്ല.
മറവി ഒരു ശാപമാണു...മറവിയിലേക്കു നീങ്ങുന്ന അവളെ എല്ലാവരും ഉപേക്ഷിചതാവാം....അലെങ്കിൽ ആരുമില്ലാതെ വളർന്നവളാകാം അവൾ.....അവൾ ഉരുവിടുന്നതു ഒരുപക്ഷെ പേരായിരികില്ല....ജീവൻ ഭാക്കിയുണ്ടെന്നു കാണിക്കാൻ ഉണ്ടാകുന്ന വെറും ശബ്ദം മാത്രമായിരിക്കാം അതു. ഒരു നിമിഷം....ഒരു നിമിഷതേകെങ്കിലും അവൾക്കു ഓർമ്മകൾ തിരിചുകിട്ടിയിരുന്നെങ്കിൽ.......... ഈ ആശുപത്രി ഉദ്യോഗസ്തർക്കു ഒരു വല്യ ഭാരമാകാതെ ഒഴിയാൻ അവൾക്കു കഴിഞ്ഞെങ്കിൽ...അവരുടെ ശാപമെങ്കിലും ആ മനസ്സിനെ വിട്ടു നിന്നെങ്കിൽ......

കാത്തിരിപ്പിനന്ത്യം കുറിച്ചുകൊണ്ടു അവളെ തേടി അയാളെത്തി. അവൾടെ എല്ലാമായിരുന്ന ഒരാൾ..... അവൾ അയാൾക്കു പ്രിയങ്കരിയായിരുന്നു..... ഉപേക്ഷിച്ചിട്ടും ഉപേക്ഷിക്കാൻ വയ്യാതത്ര പ്രിയങ്കരി.....
അവളെ കുറിചുള്ള, അവളോടൊപ്പം ജീവിച്ച നാളുകളിലെ ഓർമ്മകൾ...അയാളെ തനിചുള്ള ജീവിതത്തിലും, പുതിയ ജീവിതത്തിലും വേട്ടയാടി...അവസ്സാനം അവളിലേക്കു മടങ്ങാൻ തീരുമാനിചു, അയാൾ എത്തിയിരികുന്നു.......അവൾ ഇപ്പൊഴും അയാളെ ഓർക്കുന്നു എന്ന സത്യമറിഞ്ഞു
അവൾ ഉച്ചരിക്കുന്ന ആ പേരിനു ഈ രൂപം നല്കിയാൽ  ഒരുപക്ഷെ അവളെ ജീവിതതിലേക്കു മടക്കി കൊണ്ടുവരാൻ കഴിയും എന്ന വിശ്വാസം എല്ലവരിലും ഉണർന്നു..
  അവൻ അടുതേക്കു ചെന്നു...പക്ഷെ അപ്പൊഴേക്കും ഓർമ്മയുടെ അവസ്സാന തുടിപ്പായ ആ പേരും അവൾ മറന്നിരുന്നു...........
ഓർമക്കൾ അയാൾക്കു ക്രൂരമായി തൊന്നീ....എന്നാൽ  മറവി അതി ക്രുരമാണു...മറവിയിലെക്കു നീങ്ങുന്ന ഓരോ വ്യക്തികും.











                       

ഉപേക്ഷിച്ചു


                 


                  അവൻ അവളെ പ്രണയിച്ചു..മരങ്ങൾ കാറ്റിനെയെന്നപോലെ...തിരകൾ കരയെ എന്ന പോലെ...രാത്രി നക്ഷത്രങ്ങളെ എന്ന പോലെ.....അതിലൊക്കെ ആഴത്തിൽ.

അവളുടെ കാല്പാടുകൾ പിന്തുടർന്നു അത്തറിന്റെയും മൈലാഞ്ചിയുടെയും ഗന്ധം തേടി,പ്രിയ കൂട്ടുകാരുമായ് അവൻ അവൾക്ക് പിന്നാലെ അലഞ്ഞു.തുറന്നു പറയാൻ അവൻ ഭയന്നപ്പോൾ എന്തിനും പോന്ന കുട്ടുകാർ അവനായ് ആ ദൗത്യം ഏറ്റെടുതു.  മറുപടി പറയാതെ അവൾ അകന്നപ്പോൾ അവന്റെ മിഴിനീർ തുടയ്ക്കാൻ ഒരുപാടു കൈകൾ അടുത്തു....അവന്റെ കൂട്ടുക്കാരുടെ....അവന്റെ ദുഃഖം     കണ്ടു അവൾടെ കാലു പിടിക്കാനും മുഖത്തടിക്കാനും വരെ അവർ തയ്യാറായി.എന്നിട്ടോ.....“ഇഷ്ടമാണു ” എന്നതിന്റെ കൂടെ അവൾ പറഞ്ഞതോ......... ആ കൂട്ടുകെട്ടിൽ നിന്നകന്നു നില്ക്കാൻ.....കൂട്ടുകാരെ പിന്തള്ളിപറയാൻ.... താങ്ങി നിർതിയ കൈകളെ ഉപേക്ഷിക്കാൻ....              ഉപേക്ഷിച്ചു ...എന്നെന്നേക്കുമായി  ഉപേക്ഷിച്ചു ......അവൾ എന്ന ചിന്തയും, അവൾക്കായ് മാറ്റി വച പ്രണയവും ....എന്നന്നേക്കുമായ് അവൻ  ഉപേക്ഷിച്ചു  !

                                                                                                                                                                                                                     

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...