ഉപേക്ഷിച്ചു
അവൻ അവളെ പ്രണയിച്ചു..മരങ്ങൾ കാറ്റിനെയെന്നപോലെ...തിരകൾ കരയെ എന്ന പോലെ...രാത്രി നക്ഷത്രങ്ങളെ എന്ന പോലെ.....അതിലൊക്കെ ആഴത്തിൽ.
അവളുടെ കാല്പാടുകൾ പിന്തുടർന്നു അത്തറിന്റെയും മൈലാഞ്ചിയുടെയും ഗന്ധം തേടി,പ്രിയ കൂട്ടുകാരുമായ് അവൻ അവൾക്ക് പിന്നാലെ അലഞ്ഞു.തുറന്നു പറയാൻ അവൻ ഭയന്നപ്പോൾ എന്തിനും പോന്ന കുട്ടുകാർ അവനായ് ആ ദൗത്യം ഏറ്റെടുതു. മറുപടി പറയാതെ അവൾ അകന്നപ്പോൾ അവന്റെ മിഴിനീർ തുടയ്ക്കാൻ ഒരുപാടു കൈകൾ അടുത്തു....അവന്റെ കൂട്ടുക്കാരുടെ....അവന്റെ ദുഃഖം കണ്ടു അവൾടെ കാലു പിടിക്കാനും മുഖത്തടിക്കാനും വരെ അവർ തയ്യാറായി.എന്നിട്ടോ.....“ഇഷ്ടമാണു ” എന്നതിന്റെ കൂടെ അവൾ പറഞ്ഞതോ......... ആ കൂട്ടുകെട്ടിൽ നിന്നകന്നു നില്ക്കാൻ.....കൂട്ടുകാരെ പിന്തള്ളിപറയാൻ.... താങ്ങി നിർതിയ കൈകളെ ഉപേക്ഷിക്കാൻ.... ഉപേക്ഷിച്ചു ...എന്നെന്നേക്കുമായി ഉപേക്ഷിച്ചു ......അവൾ എന്ന ചിന്തയും, അവൾക്കായ് മാറ്റി വച പ്രണയവും ....എന്നന്നേക്കുമായ് അവൻ ഉപേക്ഷിച്ചു !
No comments:
Post a Comment