ഓർമ്മ
പുറത്തു പെയ്യുന്ന മഴയുടെ താളവും ഇടിയുടെ മുഴക്കവും..അവൾടെ കാതുകളിൾ എത്തുന്നില്ലേ?
ആ ഗർജജനങ്ങൾ അവൾ കേൾക്കുന്നില്ലേ?
മിന്നലിന്റെ മരന ന്രിത്തം അവൾ കാണുന്നുണ്ടാവുമോ?...ഉണ്ടാവാം..പക്ഷെ അതിനെയൊന്നും ആസ്വദിക്കാനോ, ഭയക്കാനോ അവൾക്കകുന്നില്ല....ഓർമകൾ മറവിയിലേക്കു നീങ്ങുമ്പോൾ.. അവൾ കരയുന്നു,ചിരികുന്നു...പക്ഷെ,കരയുന്നതെങ്ങിനെയെന്നൊ,ചിരികുന്നതെങ്ങിനെയെന്നൊ, അവൾ അറിയുന്നില്ല...
ഓർമയുടെ അവസാന ഭാഗവും നശിചുകൊണ്ടിരിക്കുമ്പോഴും അവൾ ഒന്നു മാത്രം മറക്കാൻ മറക്കുന്നു...ഒരു പെരു...കേട്ടവർക്കാർക്കും വ്യക്തമായിടില്ലാത ഒരു പേരു....അവൾ പോലുമറിയാത...ഉടമയാരെന്നറിയാത ആ പേരു അവൾ ഉച്ചരിചുകൊണ്ടിരുന്നു...... എല്ലാം നഷ്ടമായിട്ടും, അതു കൈവിടാതെ നോകുന്നു .
അതാരുടെ പേരാനു....അറിയില്ല...ഒന്നുറപ്പാണു....അവളാ പെരിനേയും അതിന്റെ അവകാശീയേയും ഒരുപാടു സ്നെഹികുന്നു....അല്ലെങ്കിൽ സ്നെഹിചിരുന്നു.........
പത്രതിൽ പരസ്യം നല്കുന്നതു ഒരു പരിഹാരമാകുമെന്നു കരുതി...പക്ഷെ എല്ലാവരുടേയും പ്രതീക്ഷ കെടുതികൊണ്ടു ആ പരസ്യം അവിടെ മാഞ്ഞു!!!
ആഴ്ച്ചകളോളം കാത്തിരുന്നു... ആരും എത്തിയില്ല.
മറവി ഒരു ശാപമാണു...മറവിയിലേക്കു നീങ്ങുന്ന അവളെ എല്ലാവരും ഉപേക്ഷിചതാവാം....അലെങ്കിൽ ആരുമില്ലാതെ വളർന്നവളാകാം അവൾ.....അവൾ ഉരുവിടുന്നതു ഒരുപക്ഷെ പേരായിരികില്ല....ജീവൻ ഭാക്കിയുണ്ടെന്നു കാണിക്കാൻ ഉണ്ടാകുന്ന വെറും ശബ്ദം മാത്രമായിരിക്കാം അതു. ഒരു നിമിഷം....ഒരു നിമിഷതേകെങ്കിലും അവൾക്കു ഓർമ്മകൾ തിരിചുകിട്ടിയിരുന്നെങ്കിൽ.......... ഈ ആശുപത്രി ഉദ്യോഗസ്തർക്കു ഒരു വല്യ ഭാരമാകാതെ ഒഴിയാൻ അവൾക്കു കഴിഞ്ഞെങ്കിൽ...അവരുടെ ശാപമെങ്കിലും ആ മനസ്സിനെ വിട്ടു നിന്നെങ്കിൽ......
കാത്തിരിപ്പിനന്ത്യം കുറിച്ചുകൊണ്ടു അവളെ തേടി അയാളെത്തി. അവൾടെ എല്ലാമായിരുന്ന ഒരാൾ..... അവൾ അയാൾക്കു പ്രിയങ്കരിയായിരുന്നു..... ഉപേക്ഷിച്ചിട്ടും ഉപേക്ഷിക്കാൻ വയ്യാതത്ര പ്രിയങ്കരി.....
അവളെ കുറിചുള്ള, അവളോടൊപ്പം ജീവിച്ച നാളുകളിലെ ഓർമ്മകൾ...അയാളെ തനിചുള്ള ജീവിതത്തിലും, പുതിയ ജീവിതത്തിലും വേട്ടയാടി...അവസ്സാനം അവളിലേക്കു മടങ്ങാൻ തീരുമാനിചു, അയാൾ എത്തിയിരികുന്നു.......അവൾ ഇപ്പൊഴും അയാളെ ഓർക്കുന്നു എന്ന സത്യമറിഞ്ഞു
അവൾ ഉച്ചരിക്കുന്ന ആ പേരിനു ഈ രൂപം നല്കിയാൽ ഒരുപക്ഷെ അവളെ ജീവിതതിലേക്കു മടക്കി കൊണ്ടുവരാൻ കഴിയും എന്ന വിശ്വാസം എല്ലവരിലും ഉണർന്നു..
അവൻ അടുതേക്കു ചെന്നു...പക്ഷെ അപ്പൊഴേക്കും ഓർമ്മയുടെ അവസ്സാന തുടിപ്പായ ആ പേരും അവൾ മറന്നിരുന്നു...........
ഓർമക്കൾ അയാൾക്കു ക്രൂരമായി തൊന്നീ....എന്നാൽ മറവി അതി ക്രുരമാണു...മറവിയിലെക്കു നീങ്ങുന്ന ഓരോ വ്യക്തികും.
No comments:
Post a Comment