കുരുതി
പ്രകൃതി രോഷം ഇടിമിന്നലിൻ
ഗർജ്ജനമായ് മുഴങ്ങവെ,പെയ്തിറങ്ങുന്നു ഭൂമിത
ദു:ഖഭാരം പൂമഴയായ്.
മരഛായകൾ വാൾ മുനയിലൊടുങ്ങവേ
വനാന്തരം മരഭൂമിയായ് മാറുന്നു!!.
പച്ചപ്പുകൾ സ്വപ്നങ്ങൾകും വിദൂരമാകുന്നു!!
സാഗരത്തോടു ചേരാനാകാതെ പുഴകൾ
നിരപ്പുകളിൾ ബന്ദിതരാകുന്നു!!
പാത മദ്ധ്യേ വറ്റി വരളുന്നു!!!
‘പ്രകൃതി കുരുതി’ തുടരവെ
ഭൂമിതൻ കണ്ണീരും വറ്റി,
ഇടി മിന്നലിൻ വേഗതയേറി,
ഉരുകുന്നൊരു വൃത്തമായ്
ഭൂമിയോ ഒ ടുങ്ങീടും
No comments:
Post a Comment