Sunday, July 8, 2012

രമണൻ




    

                                                                                                                                                                              എന്റെ കണ്ണുകൾക്കു വിശ്വസ്സിക്കാൻ കഴിഞ്ഞില്ല...ഹൃദയമിടിപ്പിന്റെ വേഗത കുറയ്യ്കാനും.....ഈ കലാലയ മുറ്റതു.. ഇങ്ങനെ ഒരു ഒത്ത്കൂടൽ  ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല....ചിലർ എത്ര മാറിയിരിക്കുന്നു.....ചിലർക്കു മാറ്റമേ ഇല്ല...എല്ലവരെയും നിരീക്ഷികുമ്പോഴാണു മദനനെ....അയ്യോ അല്ല...മനോഹരനെ കണ്ടതു...അയാൾ എന്റെ അടുക്കൽ വന്നു....“ചന്ദ്രികേ”...എന്റെ കണ്ണുകൾ അപ്പോൾ മറ്റാരെയോ തേടുകയായിരുന്നു“ രമണനെ ആയിരിക്കും.അല്ലെ? അയാൾ വരില്ല.എന്തൊ തിരക്കുണ്ടത്രെ. വല്യ ആളല്ലേ?”
അയാൾടെ പ്രിയ സുഹൃതിന്റെ മൊഴിയായതിനാൽ തെറ്റാവാൻ വഴിയില്ല.
എന്റെ പേരു ചന്ദ്രികയായതിനാൽ ദിനേശനെ എല്ലാരും രമണൻ എന്നു വിളിചു..അയാൾടെ ഉറ്റ ചെങ്ങാതിയെ മദനൻ എന്നും.
ഞാൻ ഒരു മരത്തിന്റെ ചുവട്ടിൽ ചെന്നിരുന്നു. ആ മരം....ആദ്യമായ് ഞങ്ങൾ സംസാരിചതു അവിടെ വച്ചായിരുന്നു, പ്രണയം തുറന്നു പറഞ്ഞതും,പ്രണയ ലേഖനം കൈമാറിയതും..എല്ലാം ഇവിടെ.പരിചയപെടുമ്പോൾ...കവിതയെ സ്നെഹികുന്ന ഒരാളായിരുന്നു....ഞാനെന്ന ഗ്രാമീണ സൗന്ദര്യമാനു അയാലിലെ കവിയെ ഉണർതിയതെന്നു പറയാറുണ്ട്......സൌഹൃതം പ്രണയമായ് എന്നിൽ മാറിയതു ആ കവിതകളിലൂടെയാണു....ഞാൻ സത്യതിൽ പ്രണയിചതു ആ അക്ഷരങ്ങളെ മാത്രമല്ലെ?
ലൈബ്രറി ആയിരുന്നു ഞങ്ങളുടെ ലോകം.ചങ്ങമ്പുഴയുടെ രമണനു ഓടക്കുഴൽ പോലെയായിരുന്നു എന്റെ രമണനു പേന. എത്ര കവിതകൾ വിരിഞ്ഞിരിക്കുന്നു...എഴുതു ഒരു അനുഗ്രഹമാണു.എത്ര പെട്ടന്നാണു ഒരു വാക്കു് എത്ര പെട്ടന്നാനു ഒരു കവിതയായ് മാറ്റുന്നതു....ആ കഴിവിനെയായിരിക്കാം ഞാൻ പ്രണയിച്ചതു.... അതോ ആ കവിതകളുടെ ഉറവിടതെയോ?

ഞങ്ങളുടെ പ്രണയം വീട്ടിലരിഞ്ഞു....അവർ എതിർതു. ഇനി ഒരിക്കലും തമ്മിൽ കാണരുതെന്നു വിലക്കി.കത്തുകളും കവിതകളും എല്ലാം കത്തിചു കളഞ്ഞു....പക്ഷെ എന്റെ മനസ്സിൽ നിന്നു അവയെ മായ്ക്കാൻ ആർക്കും ഇന്നു വരെ കഴിഞ്ഞിട്ടില്ല...ഭർത്താവിനോ മക്കൾക്കൊ പോലും....
കോളേജ് ജീവിതതിലെ അവസ്സാന നാളുകൾ...........ഈ മരച്ചുവട്ടിലിരുന്നാണു ഞങ്ങൾ മൂവരും പടിചതു.....മദനൻ മാറിയിരികും....അതെന്നും അങ്ങനെ ആയിരുന്നു....പക്ഷെ ആ നാളുകളിൽ പ്രണയമൊ,കവിതയോ,വിരഹമോ,ഒന്നും മനസ്സിൽ ഉണ്ടായിരുന്നില്ല.... പഠനം, ജോലി,ഭാവി...അതു മാത്രമായിരുന്നു മനസ്സിൽ...എന്തെന്നാൽ..ഒന്നിക്കണമെങ്കിൽ ഒരു ജൊലി 2പേർക്കും വേണം.... അതു കഴിഞ്ഞപ്പോൾ 2 പേരും രണ്ടു വഴിക്കായ് അകന്നു....പക്ഷെ ആ അകല്ച ഞങ്ങളെ വേദനിപിചില്ല...കാണാതെ കണ്ടു...കെൾകാതെ അറിഞ്ഞു......ഒരാളുടെ അവസ്ത മറ്റെയാൾക്കു  മനസ്സിലാക്കാൻ കഴിഞ്ഞു....അതല്ലെ എതൊരു പ്രണയതിന്റെയും വിജയം....എന്നാൽ പ്രണയിനിയുടെ വീട്ടുക്കാരെ മനസ്സിലക്കിലാൽ ആ പ്രണയം ഒരു പരാജയമാകും.......... ഞങ്ങൾ ഒന്നിക്കാതെ പോയതു അതുകൊണ്ടായിരുന്നു. ഒന്നു ചേരാൻ ഒരുപാട്‌ ആഗ്രഹിചിട്ടും,വീട്ടുകാർക്കായ് ഞങ്ങൾ പിരിഞ്ഞു..കവിതകൾ കൊണ്ടു ഒരുപാടു മനസ്സുകളെ മേകുന്ന ആ ഇടയനെ സ്വീകരിക്കാൻ അവർ തയ്യാറായില്ല.  ചന്ദ്രിക വീണ്ടും ചരിത്രം ആവർത്തിച്ചു....പക്ഷെ ഇവിടെ രമണന്റെ നിർബന്ദതാൽ മാത്രം.
അവസ്സാനമയി വീണ്ടും കണ്ടപ്പൊൾ ഞങ്ങൾ നോക്കി..ചിരിച്ചില്ല....കരഞ്ഞുമില്ല.ആദ്യമായ് പ്രസ്സിദ്ധീകരിച്ച പുസ്തകതിന്റെ ആദ്യ പതിപ്പു  എനിക്കു തന്നു... രമണൻ എന്ന നാമത്തിൽ  എഴുതിയ പുസ്തകം.
“എന്നിൽ പൂവിട്ടൊരാ
 വസന്തതിൻ ഓർമയ്ക്കു
അതിൽ വിരിഞ്ഞ സുന്ദരി പൂവിനായ്..
ഞാൻ സമർപ്പിക്കുന്നു...
എൻ  ഹൃദയത്തോടോപ്പം...”

രമണൻ പൂർണ്ണചന്ദ്രനായ് വളരുന്നതു ദൂരെ നിന്നു ഞാൻ കണ്ടു..കൂടെ എന്റെ വീട്ടുകാരനും.ഒന്നുമറിയാതെ ആണെങ്കിൽ പോലും മാസതിൽ വീട്ടിലെതറുല്ല പുസ്തകങ്ങളെയും..ആ അക്ഷരങ്ങളെയും എന്റെ കുട്ടികളടക്കം സ്നേഹിചു....മാതൃഭാഷയെ ചേർതു പിടിക്കാൻ ആ പുസ്തകങ്ങൽ അവരെ സഹായിചു.ഞാൻ കാരണം കിട്ടിയ പേരാനു അതു...ഞാൻ തിരിച്ചു തരാൻ ആവശ്യപെട്ടാലും അതെനി തിരിചു തരില്ല.....കവിയുടെ ആരാധകർ( ആരാധികമാരും) സമ്മതികില്ല.
ആ മരം തേടി ഒരുപാടു പേർ എത്തിതുടങ്ങിയിരുന്നു.
എത്ര തിരക്കായാലും വരാമായിരുന്നു..കുശലാന്വേഷണങ്ങൾ കഴിഞ്ഞു എല്ലാവരും പിരിയാൻ ഒരുങ്ങി...അപ്പൊഴാണു ഒരു കാർ മുന്നിൽ വന്നു നിന്നതു...ജീൻസ്സും ടീ ഷർടും ഇട്ട ഒരാൾ ഇറങ്ങി വന്നു....മുമ്പ് മുണ്ടും ജുബ്ബയും ഇട്ടു വരാറുള്ള അതെ ദിനെശ്ശൻ....ഏതു വെദനയിലും വിടർതാൻ മറക്കാത പുഞ്ചിരി അപ്പോഴും മുഖത്തുണ്ടായിരുന്നു. കുടെ ഒരു സ്ത്രീയും.....കാണാം വല്യ തരക്കെടില്ലാത..കുറചു പ്രായം തോനിക്കുന്ന ഒരു സ്ത്രീ... അവർക്കു ഒരു കാലിനു സ്വാദീനമുണ്ടായിരുന്നില്ല.
രമണനും ചന്ദ്രികയും മിണ്ടിയില്ല...എന്നാൽ കവി പത്നിയോടു ഈ പഴയ കൂട്ടുകാരി സംസാരിചു..ആരെയും കൊതിപിക്കുന്ന സംസാരം....അവസ്സാനം രമണം എന്റെ അടുതു വന്നു “എന്തെ മിണ്ടാതതു? എന്നെ മറന്നോ? കല്യാനമറിയിക്കതതിന്റെ പിണക്കമാണൊ?”
“കവിതയിലെ രമണനെ പോലെ കെട്ടിതൂങ്ങിയില്ലല്ലോ...ഒരു പെണ്ണു് കെട്ടിയെന്നല്ലെ ഉല്ലു...അപ്പൊൾ എന്തിനു പിനങ്ങണം....സന്തോഷം മാത്രമേ ഉല്ലു.” 2 പെരും പൊട്ടിചിരിചു.....ചന്ദ്രികയെ നഷ്റ്റമായപ്പൊൾ കവിതയിലെ രമണൻ ആകാശതുയർന്നു...ഈ രമണനും ഉയർന്നു....ആകാശം കീഴടക്കാൻ...........
\ഒരു മഴപെയ്തിറങ്ങിയ കുളിർമയോടെ ഞങ്ങൾ പിരിഞ്ഞു.....ഞങ്ങളെ കാത്തിരികുന്ന കുടുംബങ്ങളിലേക്കു.............................



Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...