കൂട്ട്
കൂടെയിരിക്കാനൊരു കൂട്ടു തേടി
കൂടുതോറുമീ പൈങ്കിളി എത്തിനൊക്കി.
കൂട്ടും കിട്ടിയില്ല കൂടും നഷ്ട്ടമായ്
കാടുതോറുമീ പൈങ്കിളി പാറിനടന്നു
കുയിലിന്റെ കൂട്ടിൽ ചെന്നു നൊക്കി
കാകന്റെ കൂട്ടിലും കൂട്ടിയില്ല.
സ്വപ്നങ്ങൾ കൊത്തി പെറുക്കികൂട്ടാൻ
ആരുമില്ലാരും എത്തിയില്ല.
ഉപ്പന്റെ ഭംഗി കണ്ടു കൂടെ പോയി
പിണങ്ങിയെങ്ങൊ പറന്നകന്നു.
സുര്യന്റെ തിളക്കം കണ്ടു പിറകെ ചെന്നു
എത്തിപിടിക്കുമ്പൊളവൻ എത്താതകന്നു
എരവിലെങ്ങൊ ഒരു മിന്നാമിന്നി
എത്തി ഒരു ചെറു വെളിചവുമായ്
കൂടു തീർക്കാൻ വെട്ടമേകി
നിലാവുമില്ലാ രാത്രിയിൽ
കൂടുകൂട്ടാൻ വെട്ടമേകി
പക്ഷെ...........
പകലിലാ മിന്നാമിന്നിയും പോയ്.
No comments:
Post a Comment