അമ്മ
കാറ്റിൽ ഒരു താരാട്ടു ഒഴുകി വന്നു.മാതൃവാത്സല്യം തുളുമ്പി കൊണ്ടു, ഒരു പിതാവിന്റെ നോവുകളേറെയും വഹിചുകൊണ്ടു അതു അന്തരീക്ഷതിൽ തങ്ങി നിന്നു. മറോടു ചേർന്നു കിടക്കുന്ന കുഞ്ഞനുജത്തിയെ അവൻ ഉറക്കുകയായിരുന്നു. ഒരു കുടുംബത്തിന്റെ എല്ല ഭാരവും പേറി നടക്കുന്ന അവനു ആ പതിനഞ്ചുകാരി ഒരു ഭാരമേ അല്ലായിരുന്നു.
പേടിചറണ്ടു മുറിയിലെ ഒരു മൂലയിൽ ചുരുണ്ടു കൂടിയ അനുജനും ആ പാടിന്റെ താളതിൽ മയങ്ങി...അടുപതു ചൊറു തിളക്കുന്നതു ആ മൂന്നു കുട്ടികൾക്കു വേണ്ടി ആയിരുന്നില്ല.. ഒരു പഴം കൊണ്ടു കുഞ്ഞുങ്ങളുടെ വിശപ്പടക്കി...പച്ച വെള്ളം കൊണ്ടു സ്വന്തം വയറിനേയും ആശ്വസ്സിപിച്ച്, ആ ചോറുണ്ടാകുന്നതു മറ്റൊരു പൈതലിനു വേണ്ടി ആയിരുന്നു...അവന്റെ അനുജനെ ഉപദ്രവിചു അവന്റെ പാടപുസ്തകങ്ങീടുതു കീറി കളിക്കുന്ന മറ്റൊരു കിടാവിന്നു വേണ്ടി.
ഈ ഭാരങ്ങളൊക്കെ അവന്റെ കൈയ്യിലെല്പിച്ചു കടന്നു കളഞ്ഞ അച്ഛനെ ശപിക്കാൻ തോന്നും...പക്ഷെ ഇടയ്ക്കു ആ വഴി തിരഞ്ഞെടുത്താലൊ എന്നു ചിന്തിക്കും.......... പക്ഷെ...തന്നെ അശ്രയിചു ജീവിക്കുന്നവർ..... ആ ചിന്തകൾ അവനെ അനങ്ങാൻ വയ്യാതവിതം മുറുക്കി.... ചോര ഒലിച്ചുകൊണ്ടിരിക്കുന്ന , അനുജതിയുടെ മുഖതെ ദന്തക്ഷതങ്ങൾ കാണ്ടപ്പോൾ അതിന്നു ഉത്തരവാദിയേ തല്ലാൻ തൊന്നി....പക്ഷെ ജന്മം തന്ന മാതാവിനെ തല്ലുന്നതിനും വല്യ പാപം മറ്റൊന്നുമില്ലല്ലൊ.....
അവൻ വീണ്ടും താരാട്ടു തുടർന്നു. എല്ലാവരെയും ഉപദ്രവിച്ച് ഒന്നുമറിയാത്തപോലെ ഉറക്കത്തിലേക്കു വീഴുന്ന കുഞ്ഞിനു ആ പാടുന്നതു സ്വന്തം മകൻ ആയിരുന്നില്ല....അമ്മയായിരുന്നു!!!
പെറ്റമ്മയ്ക്കുമമ്മയായ് രാവിന്റെ താരാട്ടിൽ അവൻ മയങ്ങി.
No comments:
Post a Comment