ഉറക്കം
അവൻ നല്ല ഉറക്കത്തിലാണു.ചുറ്റില്ലും നടകുന്നതൊന്നും അറിയാതെ അവൻ ഉറങ്ങുകയാണു. അവൻ അറിയുന്നുവോ..ജീവിതതിനും മരണത്തിനുമിടയിലുള്ള നൂല്പാലതിലാണവനിപ്പോൾ എന്ന സത്യം. അവൻ മിഴിതുറക്കുനതും കാതു ആയിരം മിഴികൾ അടയാതെ ഇരിക്കുന്നുണ്ട്...ആയിരം കുരുന്നു മിഴികൾ.....അതൊന്നും ആ പതിനാറു കാരൻ അറിയുന്നില്ല..അവന്റെ അമ്മയും!!!
സന്തൊഷതോടെയായിരുന്നു അന്നവൻ വീട്ടിൽ നിന്നിറങ്ങിയതു...ഇഷ്റ്റ വിഷയതിന്റെ പരീക്ഷ..എല്ലാം മനപാഠഃമാക്കിയാണു അന്നവൻ പരീക്ഷ മുറിയിലേക്കു കയറിയതു. പക്ഷെ....................
“പരീക്ഷ ഹോളിൽ വിദ്യാർത്ഥി കുഴഞ്ഞു വീണു....”
കാരണം അവ്യക്തമായിരുന്നു..5 മണിക്കൂറിനുള്ളിൽ കാരണം വ്യക്തമായി..ആശുപത്രിയിൽ വച്ചു്.
അപ്പോഴൊക്കെ കൂട്ടുകാരിൽ ഒരാൾക്ക് ബാധിച രോഗമറിഞ്ഞ് അവൻ പറഞ്ഞ വാചകം അന്തരീക്ഷതിൽ തങ്ങി നിന്നു....“എത്ര ചെറുപത്തിലാ വല്യ വല്യ രോഗങ്ങൾ വരുന്നതു അല്ലെ?”....................... അതാനു തന്റെ വിധിയെന്നു അറിഞ്ഞിരുന്നുവോ??????
7 രാത്രികളും 7 പകലുകളും......ചലനമില്ലാതെ അവനും..മരണം അവനെ കീഴടക്കാൻ ശ്രമിച്ചുകൊണ്ടെ ഇരുന്നു...ഇതിനിടയിൽ അവൻ കണ്ണുകൾ തുറന്നു, ചുറ്റിലും നോക്കി,പുഞ്ചിരിചു...എന്നിട്ടു കണ്ണുകൾ മെല്ലെ അടച്ചു...
മരണതിന്റെ മണമുള്ള ആ വീട്ടിൽ കയറുമ്പൊളും അവൻ നല്ല ഉറക്കത്തിലായിരുന്നു.....അവനെ കെട്ടി പിടികുന്നതൊ...കരയുന്നതൊ,തളർന്നു പൊകുന്നതൊ.. കൂട്ടുകാർ വരിവരിയായി കാണാൻ വരുന്നതൊ ഒന്നും അറിയാതെ സുഖ നിദ്ര...........
No comments:
Post a Comment