തലേനാൾ ഒരുപാട് ആഘോഷത്തോടെ നടന്ന കല്യാണം. ഇന്നാ പന്തലഴിച്ചു...കൂടെ, കെട്ടിയ താലിയും!!!!അവൾ അവിടെ നിന്ന് ഇറങ്ങുമ്പോൾ കഴുത്തിൽ താലി ഇല്ലായിരുന്നു,നെറ്റിയിൽ സിന്ദൂരവും!!തനിക്ക് ഒത്തു പോകാനാവാത്ത വീട്,തനിക്ക് ചേർന്നു പോകാനാവാത്ത വീട്ടുകാർ.അവിടവും അവിടുത്തുകാരും അവൾക് അപരിചിതമായിരുന്നു
വാതോരാതെ നാട്ടുകാർ കഥകൾ മെനയുന്നുണ്ടായിരുന്നു..ജീവിതം നഷ്റ്റമായ ഒരാണിനെ കുറിച്ചോ പെണ്ണിനെ കുറിച്ചോ അവർ ചിന്തിചില്ല.
കാറിൽ കയറുമ്പോൾ അവൾ തിരിഞ്ഞു നോക്കി..മുൻപൊരിക്കലും അവൾ കണ്ടിട്ടില്ലാത്ത്ത്രയും ചെറിയ വീട്.അതിന്റെ ഉമ്മറത്തെ തൂണും ചാരി ഒന്നും മനസ്സിലാവാതെ ഇന്നലത്തെ കല്യാണത്തിലെ നായകൻ....വണ്ടിയിൽ കയറവെ മെലിഞ്ഞൊട്ടിയ ആ മുഖത്തേക്കു നോക്കി അവൾ മനസ്സിൽ പറഞ്ഞു “ മാപ്പ്..മനഃപൂർവ്വമല്ല....നമ്മളിരുവരും വിഡ്ഡിയാക്കപെടുകയായിരുന്നു..... അത്രമാത്രം...അത്രമാത്രം..മാപ്പ്..” പിന്നെ വെറെയാരെയും നോകാതെ യാത്രയായി.