Friday, July 5, 2013

പോക്കറ്റടി


ഞാൻ ഒരു പോക്കറ്റടി കാരനായിരുന്നു.ഇന്ന് ഞാന പണി നിർത്തി. അതിനൊരു കാരണമുണ്ട്..ഒരാൾ..നല്ല തിരക്കുള്ള കവലയിൽ അന്നെനിക്കു കോളായിരുന്നു..ഒരുപാട് ബാഗുകളും പണവും.ഞാൻ തിരക്കിൽ അവിടുന്നു രക്ഷപെടുമ്പോഴാണു എന്നെ ആരൊ പിന്തുടരുന്നതായ് തോന്നിയത്.അത് അദ്ദേഹമായിരുന്നു..ഒരു വയസ്സൻ.ഞാൻ വേഗത കൂട്ടി..ഒപ്പത്തിനൊപ്പം എന്റെ പിരകിലുണ്ടായിരുന്നു.എപ്പൊഴോ അപ്രത്യക്ഷനായി.സമാധാനിച്ച് ഞാൻ വീട്ടിലേക്ക് നടന്നു
പിറ്റേ ദിവസ്സം ഞാൻ കണ്ണുതുറന്നതു ആ മുഖം കണ്ടാണു.എനിക്ക് നേരെ ഒരു ബാഗ് നീട്ടിയിട്ട് പറഞ്ഞു“ഇതിന്നലെ മോന്റെ കൈയ്യിൽ നിന്നു വീണതാ.അതു കണ്ടിട്ട് ഇതുമായ് ഞാനിന്നലെ മോന്റെ പിറകേ വന്നു.മോൻ കണ്ടില്ല.ഇന്നു രാവിലേ ഒരുപാട് കഷ്ടപെട്ടാണു വീട് കണ്ടെത്തിയത്”
ആ ആഗ് വാങ്ങുമ്പോ ഞാൻ വല്ലാത്ത ഒരവസ്തയിലായിരുന്നു..ഞാൻ ചെയ്യുന്ന പാപത്തിൽ ആ പാവം മനുഷ്യനും കുടുങ്ങിയല്ലോ എന്നോർത്ത് വല്ലാത്ത വിഷമം തോന്നി..
പിന്നീടും ഞാൻ എന്റെ ജോലി തുടർന്നു..നിർത്തിയില്ല. ഒരു ബസ്സിൽ പിടിക്കപെടുമെന്നു തോന്നിയപ്പോൾ പോക്കറ്റടിച്ച കാശ് ഞാൻ ഒരു യാത്രികന്റെ സഞ്ചിയിലിട്ടു.നാട്ടുകാർ ആ സഞ്ചി കയ്യോടെ പിടിച്ചപ്പോഴാണു ആ മുഖം ഞാൻ ശ്രെദ്ധിച്ചത്..ഒരൊറ്റ കൂടി കാഴ്ച്ച കൊണ്ട് സ്നേഹവും മനുഷ്യത്വവും നന്മയും എന്നെ പടിപിച്ച ആ മുഖം..അതിന്റെ ദയനീയ ഭാവം.അവിടുന്നു രക്ഷപെടാൻ ഞാൻ ശ്രമിചില്ല..എന്തൊ ആ മനുഷ്യനെ അങ്ങനെ തെറ്റുകാരനാക്കി കുടുക്കി മുങ്ങാൻ തോനിയില്ല...എന്റെ തെറ്റ് ഞാൻ ഏറ്റ് പറഞ്ഞു.ആദ്യമാരും വിശ്വസിചില്ല.തെളിവുകൾ കാട്ടി ഞാനെന്റെ ശിക്ഷ ഏറ്റ് വാങ്ങി...പിന്നീടൊരിക്കലും ഞാനാ പണി ചെയ്തിട്ടില്ല..ഇനി ചെയ്യുകയുമില്ല.......


1 comment:

  1. ഇന്നത്തെ പോസ്റ്റുകളൊക്കെ വായിച്ചു
    എല്ലാം കൊള്ളാം കേട്ടോ

    ReplyDelete

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...