ക്യാമറയ്ക്കു മുന്നിൽ അഭിനയിക്കൻ പഠിച്ച നാൾ മുതൽ അഭിനയം ജീവിതമായി.ക്യാമറയ്ക്കു മുന്നിൽ ജീവിക്കൻ തുടങ്ങി...ജീവിതം മുഴുവനായ് ഒരഭിനയമാകുന്നതറിയാതെ..വീടു പോലും അരങ്ങായ് മാറുന്നതറിയാതെ.
മക്കളുടെ മുന്നിൽ അമ്മയായ് ആടി... അവർ ഇടയ്ക്കു മാത്രം കാണാറുള്ള അപരിചിതയായ ഒരമ്മ.. ഭർത്താവിന്റെ മുന്നിൽ ഭാര്യയായ്...പക്ഷെ എപ്പൊഴോ ആ അഭിനയം നിർത്തേണ്ടിവന്നു...ഒടുവിൽ മക്കളും അകന്നു...അപ്പോഴും ചുറ്റിലും ക്യാമറയുണ്ടായിരുന്നു...സിനിമയുമുണ്ടായിരുന്നു...ഇന്ന് എനിക്ക് നേരെ തിരിഞ്ഞ് അതും ചോദിച്ചു “ആരാ ?”
ഇന്നു ചുട്ടിലും ക്യാമറ കണ്ണുകളില്ല..ഛായങ്ങളില്ലാതെ കണ്ണാടിക്ക് മുന്നിൽ ചെന്നു നോക്കി..ചുണ്ടിന്റെ തൊലി പോയിരുന്നു,കവിളിൽ കറുത്ത പാടുകൾ വീണിരുന്നു,കണ്ണുകൽ കുഴിയിലായിരികുന്നു,മുഖത്താകെ ചുളിവും..ഞാൻ തന്നെ സ്വയം ചോദിക്കും വിതം വികൃതം “ആരാ”
പക്ഷെ അപ്പോഴും അഭിനയിക്കുകയായിരുന്നില്ലെ? ഇനി ജീവിതമില്ല.സാന്ത്വനമായ് വരാൻ ആരുമില്ല..ഒന്നൊഴികെ...ഛായങ്ങളെല്ലം അഴിച്ചെറിഞ്ഞ് ജീവിതത്തോട്...അഭിനയത്തോട് ‘കട്ട്’ പറയുന്ന ഒരുനാൾ മാത്രം
ജീവിതനാടകവേഷക്കാര്‍
ReplyDelete