ഇന്നീ മഴയ്ക്കേതു രാഗം?
മഴയ്ക്കു പാടാൻ പോലും
പാട്ടൊന്നു മാത്രം..
പെയ്യുക തോഴാ ഇനിയുമെനിയും
ശാലീന സരിത കേരളത്തെ
വീണ്ടുമൊരു ഹരിത ഭൂമിയാക്കൂ.
നിന്നിലെവിടെയോ ഇന്നുമുണ്ട്..
നിലവിളികളായ് മാറിയ
ഉല്ലാസങ്ങൾ..
ഒളിച്ചിരിപുണ്ട് നിന്നിലിന്നും
ഉറഞ്ഞു തുള്ളും സംഹാരമൂർത്തി!!
നിൻ താളത്തിലൊറു കൊച്ചു ഹൃദയമിടിപ്പ്
ജീവിതത്തിനായുള്ള തുടിപ്പും.
മരണമായ് പെയ്ത മഴയേ..
പെയ്യൂ അവനിൽ ജീവനായ്..
ഇനി നിൻ പാട്ടൊന്നു മാറ്റിപാടൂ
ചതിതൻ താളം മറന്നു
വീഴൂ നീ ധർമ്മ താളത്തിൽ
ജീവതാളത്തിൽ നൃത്തം ചവിട്ടൂ
വിവിധരാഗങ്ങളില്‍.....!!!
ReplyDelete