സൌഭാഗ്യമൊരിക്കൽ
വന്നവളോടോതി..
ഊർമിളേ ഇന്നു നിൻ മാംഗല്യം
ഇനി നീ ലക്ഷ്മണ പത്നി!!!
പതിപരിപാലനമാവോളം ചെയ്ത്
ആനന്ദ്പൂർവം കഴിഞ്ഞങ്ങു കൂടവെ
വിധി വന്നവളോടായ് ഓതി
ഊർമിളേ യാത്രയാക്കു
കാനനത്തിലേക്കായ്.. നിൻ
ലക്ഷ്മണനെ യാത്രയാകൂ!!!
സഹധർമ്മിണീ സമേതനായ്
ശ്രീരാമനോ മുന്നിൽ
ജ്യേഷ്ഠ് ഭഖിയിൽ ലയിച്ചു
തിരിഞ്ഞൊന്നു നോകാതെ
നീങ്ങും പതിയെ നോക്കി
എത്തിയും നൊട്ടമെത്തിച്ചും
ഒരുവൾ പിറകിൽ..
കണ്ടുവോ രാമായണമാ കണ്ണുനീർ
കണ്ടുവോ ആ ഹൃദയം?
കണ്ടില്ല..
കണ്ടില്ല ലക്ഷ്മണൻ പോലും
പതിനാലു സംവത്സരങ്ങൾ
കണ്ടില്ല ഊർമിള താനും..
വീണ്ടുമെത്തിയാരോ ഓതി
അടുകുന്നു ഊർമിളേ
രഥ്ഘോഷങ്ങൾ.
നിന്നിലേകടുക്കുന്നു നിൻ
പ്രാണനാഥ്ൻ..
പരിഭവമില്ലാ പിണക്കങ്ങളില്ലാതെ
ആഗ്രഹം-സ്വപ്നങ്ങളൊന്നുമില്ലാതെ
സ്വീകരിച്ചൂ ഊർമിളയാ വാക്കുകളെല്ലാം
ഊർമിളയില്ലെങ്കിൽ ഇല്ല രാമായണം
പക്ഷെ എന്തേ അവൾ...
അവൾ മാത്രം മറക്കപെടുന്നു???
വിസ്മൃതയായവള്....!!
ReplyDelete