റോഡ് സൈഡിലെ കല്ലിൽ ഞാൻ അവനെയും കാത്ത് ഇരുന്നു..അതുവഴി പോകുന്നവരൊക്കെ എന്നെ വല്ലാത്തൊരു നോട്ടം നോക്കി പോകുന്നുണ്ടായിരുന്നു. സ്ത്ഥ്ലത്തെ വായിനോക്കി എന്ന് കരുതിയാകും..പക്ഷെ അവർകൊന്നും ഇതു പുതിയ ഒരു കാഴ്ച്ച അല്ലല്ലോ. ഓർമ്മ വച്ച കാലം മുതൽ ഞങ്ങളിരികാറുള്ള ഇടമാണത്. ആദ്യമെത്തുന്ന ആൾ മറ്റേ ആളെ കാത്തുനില്ക്കും..പിന്നെ ഇരുട്ടും വരെ വിശേഷങ്ങൾ പറഞ്ഞിരിക്കും..അല്ലെങ്കിൽ അതിനടുത്ത മൈതാനത്ത് പോയി കുട്ടികളുടെ കൂടെ കളിക്കും.....മഴയുള്ള ദിവസങ്ങളിൽ എന്റെ ബൈക്കിൽ മഴകൊണ്ട് പതിയെ ഞങ്ങൾ അവന്റെ വീട്ടിലെക്ക് പോകും..അവിടെ ആറ്റിൽ കുളിക്കും..പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളുണ്ടാകും ഞങ്ങൾക്ക്..........
ഒത്തിരി കാത്തിരുന്നിട്ടും അവനെ കണ്ടില്ല...അവനെ കാണാത്ത ഒരു ദിവസ്സം എന്റെ ഓർമ്മയിൽ ഇല്ല...പക്ഷെ നെറ്റിയിലെ മുറിവു വല്ലാതെ നോവുന്നതു കാരണം വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു...അല്ല...അതു കൊണ്ട് മാത്രമല്ല....എല്ലാവരും പറയുന്നത് സത്യമാണെന്ന ഭയം എന്റെ ഉള്ളിൽ തോന്നി...ഇത്തിരി കൂടി കാത്തുനിന്ന് ഒടുവിൽ ഞാനും ആ സത്യം ഉൾകൊണ്ടു...ഞങ്ങൾക്കപകടം പറ്റിയ ആ രാത്രി എന്ന പോലെ..അവനെന്ന സുഹൃത്തും ഒരു ഓർമ്മയായ് മറഞ്ഞിരിക്കുന്നു......
ബൈക്കെടുത്ത് ഞാൻ അവനുള്ളപ്പോൾ എന്നപോലെ പതിയെ ഓറ്റിച്ചു...ചാറ്റൽ മഴയുണ്ടായിരുന്നു...ആ മഴ അവനായിരിക്കില്ലെ..
No comments:
Post a Comment