Monday, July 1, 2013

കല്യാണം


നാളെ ജോസ്സേട്ടന്റെ മകളുടെ കല്യാണമാണ്‌...ഇതൊരാഘോഷരാവായിരുന്നു..ആളുകളെ കൊണ്ടാ വലിയ വീടു തിങ്ങി നിറഞ്ഞിരുന്നു.30 വർഷത്തെ വിദേശ ജീവിതത്തിൽ സമ്പാദിച്ചു കൂട്ടിയ കോടികളെല്ലാം ഒരു സ്വപ്നസാക്ഷാത്കാരത്തിനായിരുന്നു..തന്റെ ഒറ്റ മകളുടെ വിവാഹം.ഒരുപാട് ജനങ്ങളെ പങ്കെടുപിച്ച്കൊണ്ട് ഒത്തിരി ദിവസ്സത്തെ ആഘോഷങ്ങൾ പഞ്ചനക്ഷത്ര ഹോട്ടലിലെ വിരുന്നുകൾ....
പക്ഷെ വീട്ടിലെത്തിയ ജോസ്സേട്ടൻ ആകെ തളർന്നു...മകൾക്കു ദൈവവിളി വന്നിരിക്കുന്നു..അവൾക്ക് കർത്താവിന്റെ മണവാട്ടിയാകാനായിർന്നു ഇഷ്ടം..അങ്ങനെ സ്വപ്നം കാണുന്ന പെങ്കുട്ടിയെ അതിൽ നിന്നു പിന്തിരിപിക്കുന്നതു പാപമല്ലെ/??
കല്യാണ വീട്ടിലെ ആരവങ്ങളും തിരക്കും കൂടി വന്നു..ജോസ്സേട്ടനും തിരക്കിലാണു..വീട്ടിലേക്കും ഹോട്ടലിലേക്കും പള്ളിയിലേക്കും ഓടി നടക്കുന്നു.. ഒരു വിവാഹം നടക്കേണ്ടിയിരുന്ന വേദിയിൽ നാളെ നടക്കൻ പോകുന്നത് 10 വിവാഹങ്ങളായിരുന്നു..3 മതത്തിലും പെട്ട നിർധനരായ 10 പെൺകുട്ടികളുടെ വിവാഹം..തന്റെ മകൾക്കയ് കരുതിയ സ്വത്തുക്കൾ കൊണ്ട് ജോസ്സേട്ടൻ നടത്തുന്ന വിവാഹങ്ങൾ...അവൾ കർത്താവിന്റെ മണവാട്ടിയാകുന്ന അതേ ദിവസ്സം.ആ വേദികളിൽ ഒരു കാരണവരാകുകയായിരുന്നു അയാൾ.. ഈ കാരുണ്യത്തിന്റെ വാർത്തയറിഞ്ഞ് എത്തിയ പത്രകാരോട് മുഘം തിരിച്ചയാൾ പറഞ്ഞു“ഞാൻ എന്റെ മോൾടെ കല്യാണം നടത്തുന്നതുപോലെയാ ഈ കല്യാണങ്ങൾ നടത്തുന്നെ..ഇതിലെന്നാടാ ഊവ്വേ ഇത്ര സെൻസേഷൻ?” ചിരിച്ചുകൊണ്ട് ജോസേട്ടൻ ആ തിരക്കിൽ സ്വയം അലിഞ്ഞു..മക്കളുടെ കല്യാണം നടത്താൻ...

1 comment:

  1. അങ്ങനെ തന്നെ നടക്കട്ടെ
    ദൈവവിളിയല്ലെ?

    ReplyDelete

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...