Friday, January 31, 2014

മുല്ലപ്പൂമാല

മുല്ലപ്പൂമാല
 അയാൾക്ക് ഒരു മുല്ലപ്പൂ മാല കിട്ടി..ഭംഗിയുള്ള നല്ല മണമുള്ള പൂക്കൾ.ആരോ ഒന്നു ചൂടി നോക്കി ഇട്ടിട്ട് പോയതായിരുന്നു..ചെറുതായ് വാടി എന്നതൊഴിച്ചാൽ അതിനൊരു കുറവും ഉണ്ടായിരുന്നില്ല...വീണ്ടുമാരിലെങ്കിലും അണയാൻ കൊതികുന്ന പൂക്കൾ..അതറിഞ്ഞതു കൊണ്ട് മാത്രമാണ്‌ അയാൾ ആ വിവാഹത്തിനു സമ്മതിച്ചത്.

ബാല്യം

ബാല്യം
 അമ്മ ഒരോ ദിവസ്സം കഴിയുംതോറും സ്വന്തം ബാല്യത്തിലേക്ക് മടങ്ങുകയായിരുന്നു..ഒരിക്കൽ എന്റെ അരികെ വന്ന് ചോദിച്ചു ഞാൻ ആരാണെന്ന്..മകനാണെന്ന് പഞ്ഞപ്പോഴാണോർത്തത്,അമ്മയ്ക്കന്നു 14 വയസ്സാണ്‌ പ്രായം..വിവാഹം 16ആം വയസ്സിലായിരുന്നു..അന്ന്‌ അമ്മയുടെ വല്യേട്ടനായി..പിന്നീട് വല്യമ്മാവൻ..വല്യച്ഛൻ!!! ഒന്നു പൊട്ടി കരയാൻ കണ്ണുകൾ വീർപ്പ് മുട്ടിയപ്പോൾ കണ്ണുനീർ പ്രതിഷേധമറിയിച്ചു...പിന്നെയും എന്നെ കണ്ടപ്പൊൾ അമ്മ ആരാന്ന് ചോദിച്ചു..“അപ്പൂപ്പൻ!”ഒരു കള്ള ചിരിയുണ്ടാക്കി ഞാൻ പറഞ്ഞു.അമ്മ വന്നു മടിയിൽ കിടന്നു.തൂവെള്ള മുടികളിൽ തലോടി ഞാനും മയങി.പിറ്റേന്ന് എന്നെ ഉണർത്തിയത് അമ്മയാണ്‌.സ്വപ്നമാണെന്നാണ്‌ ആദ്യം തോന്നിയത്‌ “മോനെ അമ്മ ഒത്തിരി വേദനിപ്പിച്ചോ?”അന്നു അമ്മയുടെ അരികിൽ നിന്നു മാറാത്ത കുഞ്ഞുമകനായി ഞാൻ..പിറ്റേന്നു അമ്മയെ ഉണർത്താൻ ചെന്നതു ഞാനായിരുന്നു..അമ്മ ഉണർന്നില്ല..ഓർമ്മകളമ്മയെ മറ്റേതോ ലോകത്തേക്കു കൊണ്ട്പോയിരിക്കുന്നു

ചിതൽ


ചിതൽ
വീട്ടിൽ വല്ലാത്ത ചിതൽ ശല്യമാണ്‌.എന്ത് വച്ചാലും അത് ചിതലരിക്കും.
   എല്ലാം ചിതൽ തിന്നു..വീടിന്റെ ഉമ്മറത്ത് ചാരു കസെരയിൽ ഒരു തടി കിടപ്പുണ്ട്..ആർക്കും വേണ്ടാതെകലനും വേണ്ടാതെ...ചിതലിനും...
ഇതുവരെ അടുത്തു വരാത്ത കൊച്ചുമകൾടെ മകൻ ഓടി അടുത്തു കൂടി“അയ്യേ..അപ്പൂപ്പന്റെ കാലിൽ എന്താ?” ഞാൻ കാലിലേക്ക് നോക്കി..“അതോ മോനെ..അത്‌..ചിതലാണ്‌”ഞാനൊന്നാശ്വസിച്ചു

Friday, January 17, 2014

കള്ളനും പോലീസ്സും



ഓർമ്മകൾക്കൊപ്പം
കള്ളനും പോലീസ്സും കളിച്ചു..
കള്ളനായ് ആദ്യം
പമ്മിയും പതുങ്ങിയും
ഒർമ്മകളിൽ നിന്നോടിയൊളിച്ചു
ഓർമ്മകളെന്നെ പിന്തുടർന്നു.
ഇന്നവ എവിടെയോ
പതുങ്ങിയിരിപ്പൂ..
കണ്ടുവോ ആ നല്ല
നിമിഷങ്ങളെ നിങ്ങൾ

സർപ്പപ്പാട്ട്

സർപ്പപ്പാട്ട്

കാവിലെ കളം പാട്ടിൽ
സർപ്പങ്ങളുറഞ്ഞാടിടുമ്പോൾ
ഉടലിൽ കിടന്നാടി ഞാ-
-നമ്മേ ആ താളത്തിനൊത്ത്.
സർപ്പവും കളവും കാവും
കാവിലെ മരങ്ങളും,
മരത്തിൻ ചില്ലയിൽ
കൂടു കൂട്ടും കിളികളും
ശ്രവ്യമാം ഏതിനേയും
കാണുവാൻ ഉടലിൽ
കിടന്നാടിടുമ്പോൾ..
പച്ചിലയിലെ ചൊറിയൻ പുഴുവിനെ
എന്നപോൽ..
തട്ടിക്കളഞ്ഞിടുന്നു
എന്നെ പിന്നെയും
പിന്നെയും നിങ്ങൾ...
ഈ കളം പാട്ടെനിക്കു
വേണ്ടിയല്ലെങ്കിലാർക്കു വേണ്ടി

സ്നേഹം


സ്നേഹം
അത്താഴം കഴിക്കാൻ ഇരുന്നതുംവാതിൽ പിറകിൽ നിന്ന് ഉമ്മ ചാടി വീണു...വിളമ്പി തന്ന ചോർ ആർത്തിയോടെ വായിലേക്കിടും മുൻപ് വാതിൽ പികിൽ ഞാൻ രണ്ട് ഉണ്ട കണ്ണുകൾ കണ്ടു..അതിനു മുൻപ് പലതവണ ഞാനാ മുഖം കാണാൻ ഇടയായിടുണ്ട്..പക്ഷെ കണ്ടില്ല..അന്നു ഞാൻ അന്ധനായിരുന്നു..ജാതിയുടെ വിഷം പുരണ്ട്..അഹങ്കാരം കൊണ്ട് കാഴ്ച്ച നഷ്ട്ടപെട്ടവൻ..
ഞാൻ ചരിഞ്ഞ് അച്ഛനെ നോക്കി..ഭക്ഷണം ആസ്വദിച്ചു കഴികുന്നത് കണ്ടപ്പോൾ ഒരു കുട്ടിക്കാല സംഭവം ഓർത്തുപോയ്..അന്നൊരിക്കലീ ഉമ്മ ഉണ്ടാക്കിയ ഒരപ്പം കഴിച്ചതിനു എന്നെ ഇല്ലത്തിനു പുറത്തു നിർത്തി ഇല്ലത്തു പുണ്യാഹം തെളിച്ചിരുന്നു അദ്ദേഹം..ആചാരങ്ങളെ ഭയന്നിട്ടാവാം....ഇന്നാ ഇല്ലം ഇല്ല..തെരുവിലേക്ക് ആചാരം കൂടെ ഇറങ്ങിയില്ല..അതിനാൽ അയിത്തവും ഇല്ല...പുണ്യാഹം....കണ്ണുനീർ മാത്രം..
ഊണു കഴിഞ്ഞ് അമ്മ ചെന്ന് കുശലാന്വേഷണം നടത്തി..“കറികളെല്ലാം നല്ലതായി..എന്താ അതിലെ ചേരുവകളൊക്കെ....”  “സ്നേഹം” അതായിരുന്നു ഉമ്മയുടെ മറുപടി..ഒരുപിടി ചോറ്‌ കൊണ്ട് രണ്ട് കുടുംബങ്ങളുടെ വിശപ്പടക്കൻ മറ്റോന്നിനും കഴിയുമായിരുന്നില്ല......

ജീവൻ

ജീവൻ
ചുവരിൽ ചാരി നിന്ന് അയാൾ കണ്ണടച്ചു.പെട്ടന്നു തുറന്നു..സമയം 12 മണി.5 മണിക്കുറുകളായ് ഇതീ നിൽപ്പ്..അകത്തു നടക്കുന്നത് അറിയാൻ വഴികളൊന്നും ഉണ്ടായിരുന്നില്ല...കൂടെ ഓടിനടന്നവരിൽ അവസ്സാന ആൾ കൂടി മനസ്സിൻ തടവറയിൽ നിന്നു മോചിതനായി.അയാളുടെ ഊഴമെത്തി..നീട്ടിയ കൈകളിൽ കൊതിച്ചത് വച്ച് നീട്ടി ഒരു വെളുത്ത മാലാഖ.ജീവന്റെ മൃദുലത അവൻ തൊട്ടനുഭവിച്ചു..പാതി പ്രിയതമയുടേതായ തന്റെ അംശത്തെ അയാൾ നെഞ്ചോട് ചേർത്തു.കണ്ണുകൾ മെല്ലെ തുറന്ന കുഞ്ഞിനെ ശെരികൊന്നു നോക്കി..അതു കണ്ട് മാലാഖ മെല്ലെ പറഞ്ഞു” പെൺകുഞ്ഞാണ്‌“.ആ പിഞ്ചോമന കാലുകൾ പിതാവ് മെല്ലെ തലോടി...ഈ ഭൂമിയിൽ ജനിപ്പിച്ചതിൻ മാപ്പുപറച്ചിൽ എന്ന പോലെ..ലജ്ജ മൂടിയ പുരുഷന്റെ കണ്ണുനീർ  തണലായ് ആ ശിരസ്സിൽ വീണു....കുഞ്ഞോമന ചുണ്ടുകൾ വിടർന്നു....

Friday, January 3, 2014

മയിൽ‌പ്പീലി ..

ആകാശം കാണാതൊളിപ്പിച്ച
മയിൽ‌പ്പീലി ..
വളർന്നതറിഞ്ഞില്ല 
പുസ്തകതാളിനുള്ളിൽ ..
മറ നീക്കി ഒരുനാൾ 
പുറത്തുവന്നവൾ 
മോഹന മയിലായ് 
നൃത്തമാടി .......

കൊഴിഞ്ഞു കണ്ടെടുത്ത
പീലികൾ പെറുക്കി
നെഞ്ചോട് ചേർത്തമ്മ
പൊട്ടി കരഞ്ഞു...
“ഞാൻ ആകാശം
കാട്ടാതൊളിപ്പിച്ചൊരെൻ

മയിൽ‌പ്പീലി ..

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...