ആകാശം കാണാതൊളിപ്പിച്ച
മയിൽപ്പീലി ..
വളർന്നതറിഞ്ഞില്ല
പുസ്തകതാളിനുള്ളിൽ ..
മറ നീക്കി ഒരുനാൾ
പുറത്തുവന്നവൾ
മോഹന മയിലായ്
നൃത്തമാടി .......
കൊഴിഞ്ഞു കണ്ടെടുത്ത
പീലികൾ പെറുക്കി
നെഞ്ചോട് ചേർത്തമ്മ
പൊട്ടി കരഞ്ഞു...
“ഞാൻ ആകാശം
കാട്ടാതൊളിപ്പിച്ചൊരെൻ
മയിൽപ്പീലി ..
പീലിയെല്ലാം കൊഴിഞ്ഞുകുടക്കുന്നതുകണ്ടാല്‍ പൊട്ടിക്കരഞ്ഞുപോകും
ReplyDeleteമയില്‍പ്പീലികള്‍ പുസ്തകത്താളുകളില്‍ ഒളിപ്പിച്ചുവച്ചിരുന്നൊരു മധുരകാലഘട്ടം..
ReplyDelete