സ്നേഹം
അത്താഴം കഴിക്കാൻ ഇരുന്നതുംവാതിൽ പിറകിൽ നിന്ന് ഉമ്മ ചാടി വീണു...വിളമ്പി തന്ന ചോർ ആർത്തിയോടെ വായിലേക്കിടും മുൻപ് വാതിൽ പികിൽ ഞാൻ രണ്ട് ഉണ്ട കണ്ണുകൾ കണ്ടു..അതിനു മുൻപ് പലതവണ ഞാനാ മുഖം കാണാൻ ഇടയായിടുണ്ട്..പക്ഷെ കണ്ടില്ല..അന്നു ഞാൻ അന്ധനായിരുന്നു..ജാതിയുടെ വിഷം പുരണ്ട്..അഹങ്കാരം കൊണ്ട് കാഴ്ച്ച നഷ്ട്ടപെട്ടവൻ..
ഞാൻ ചരിഞ്ഞ് അച്ഛനെ നോക്കി..ഭക്ഷണം ആസ്വദിച്ചു കഴികുന്നത് കണ്ടപ്പോൾ ഒരു കുട്ടിക്കാല സംഭവം ഓർത്തുപോയ്..അന്നൊരിക്കലീ ഉമ്മ ഉണ്ടാക്കിയ ഒരപ്പം കഴിച്ചതിനു എന്നെ ഇല്ലത്തിനു പുറത്തു നിർത്തി ഇല്ലത്തു പുണ്യാഹം തെളിച്ചിരുന്നു അദ്ദേഹം..ആചാരങ്ങളെ ഭയന്നിട്ടാവാം....ഇന്നാ ഇല്ലം ഇല്ല..തെരുവിലേക്ക് ആചാരം കൂടെ ഇറങ്ങിയില്ല..അതിനാൽ അയിത്തവും ഇല്ല...പുണ്യാഹം....കണ്ണുനീർ മാത്രം..
ഊണു കഴിഞ്ഞ് അമ്മ ചെന്ന് കുശലാന്വേഷണം നടത്തി..“കറികളെല്ലാം നല്ലതായി..എന്താ അതിലെ ചേരുവകളൊക്കെ....” “സ്നേഹം” അതായിരുന്നു ഉമ്മയുടെ മറുപടി..ഒരുപിടി ചോറ് കൊണ്ട് രണ്ട് കുടുംബങ്ങളുടെ വിശപ്പടക്കൻ മറ്റോന്നിനും കഴിയുമായിരുന്നില്ല......
സ്നേഹം എല്ലാം
ReplyDelete