ഞാൻ അവളെ തന്നെ നോക്കി ഇരുന്നു.. ഓട്ടോയിൽ മുന്നിൽ ഡ്രൈവറുടെ സീറ്റിന്റെ സൈഡിലായ് ഇരുന്ന് എന്തൊക്കെയോ വികൃതികൾ കാട്ടിയും അവരുടെ ഭാഷയിൽ തമാശകൾ പറഞ്ഞും എന്റെ യാത്ര മുഷിപ്പില്ലാത്തതാക്കി. കണ്ടാൽ ഒരു 15 വയസ്സ് പറയുമെങ്കിലും, കുട്ടിത്തം ഒട്ടും മാറിയിട്ടില്ല. ഇടയ്ക്കിടെ എന്റെ കയ്യിലുള്ള മുല്ലപ്പൂവിലേക്ക് കണ്ണോടിക്കുന്നത് കണ്ടു..ഇറങ്ങാൻ നേരത്ത് വീണ്ടും അവളാ മുല്ലപ്പൂവിനെ നോക്കിയപ്പോൾ ഒരു തമാശയെന്നോണം ഞാൻ പറഞ്ഞു " കുറച്ച് മുടി ഉണ്ടായിരുന്നേൽ ഞാനിതിൽ നിന്ന് നിനക്ക് തരുമായിരുന്നു..പക്ഷേ ഇപ്പൊ തന്നിട്ടും എന്താ..ബോബ് ചെയ്ത് നടക്കുന്നയാളിത് എവിടെ ചൂടാനാ ?"
പെട്ടന്ന് മുഖം വാടി പതിയ സ്വരത്തിൽ അവൾ പറഞ്ഞു.."മുടി വളർന്നാലും ഭർത്താവ് മരിച്ചവൾ പൂ ചുടാൻ പാടില്ല."ഒരുപാട് ചിരിപ്പിച്ച ആ സ്വരം പെട്ടെന്നൊരു നൊമ്പരമാക്കി ആ ഓട്ടോ യാത്രയായി ..
പെട്ടന്ന് മുഖം വാടി പതിയ സ്വരത്തിൽ അവൾ പറഞ്ഞു.."മുടി വളർന്നാലും ഭർത്താവ് മരിച്ചവൾ പൂ ചുടാൻ പാടില്ല."ഒരുപാട് ചിരിപ്പിച്ച ആ സ്വരം പെട്ടെന്നൊരു നൊമ്പരമാക്കി ആ ഓട്ടോ യാത്രയായി ..
No comments:
Post a Comment