അവളുടെ രക്തമിപ്പൊഴും ആ വഴിയരികിൽ കാണാം.. രക്ഷതേടിഓടുമ്പോൾ അമ്പലവും പള്ളിയും വാതിൽ കൊട്ടിയടയ്ക്കാൻ കാരണമായ..അവളിൽനിന്നുതിറ്നു വീഴുന്ന രക്ത തുള്ളികളല്ല.. തലയിൽനിന്നു ചിതറിയ...കൈഞരമ്പുകൾ പൊട്ടിയൊഴുകി പുഴയായ..ഒരു ഷാളുകൊണ്ടും ഒളിപ്പിക്കാൻ കഴിയാത്ത..ഒരു ബാഗുകൊണ്ടും മറയ്ക്കാൻ പറ്റാത്ത രക്തം.. ആ രക്തക്കറ തെറിച്ച അമ്പലവാതിൽ കൊട്ടി അടഞ്ഞ് കിടപ്പുണ്ടിന്നും...അശുദ്ധയായ പെണ്ണിന്റെ ശുദ്ധിയുള്ള രക്തം തെറിച്ച് ദേവൻ അശുദ്ധമായത്രെ... ആ രക്തം തെറിച്ചതു ഒരോ പെണ്ണിന്റെയും ഉള്ളിലാണ്.. അച്ഛന്റെ ചങ്കിലാണ്..അമ്മയുടെ നെഞ്ചിലാണ്.. ഭയമായ്..ദുഖമായ്...ഒരു കറയായ് ആ രക്തമിന്നുമവിടെയുണ്ട്..
No comments:
Post a Comment