തെരുവ് വിളക്കിൻറെ പിറകിൽ ഒരു കള്ളനെപോലവൾ പതുങ്ങി നിന്നു .. അയാൾ ഇറങ്ങിപോകുന്നത് കണ്ടപ്പോൾ അവൾ വീട്ടിലേക്ക് ഓടി.. "എവിടായിരുന്നെടീ ഇത്രേം നേരം.. വല്യ പെണ്ണായ്..സന്ധ്യ കഴിഞ്ഞിട്ടും വീട്ടിൽ കേറില്ല.. കാലം നന്നല്ല..നിന്റെ പ്രായവും.. ഭയം കൊണ്ട് പറയുന്നതാ.." സ്വരം മാറ്റി മാറ്റി അമ്മ ഒരോന്ന് പറയുമ്പോൾ മിണ്ടാതെ അവൾ അടക്കി പിടിച്ചു.."ആ തെരുവിനെ കാൽ ഭയപ്പെടെണ്ടത് സ്വന്തം വീടിനെ ആയാൽ ഞാൻ എന്ത് ചെയ്യാന.." വണ്ടിയുടെ ശബ്ദം അടുത്തത് കേട്ടപ്പോൾ ഓടി ചെന്ന് കതകടച്ച് മുറിയിൽ പതുങ്ങി..ഏത് നിമിഷവും ആ വാതിൽ ചവിട്ടി തുറക്കപ്പെടും എന്ന ഭയത്തോടെ ..
No comments:
Post a Comment