Friday, September 13, 2013

അക്കൗണ്ട്


അന്നെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല..ഫോണിൽ മെസ്സേജ് വന്നിരിക്കുന്നു..എനിക് ദൈവത്തിന്റെ ഫ്രെണ്ട് റിക്യെസ്റ്റ്!!ദൈവമേ...ദൈവത്തിനും അക്കൌണ്ടോ?
അപ്പോൾ തന്നെ ഓഫറുകൾ ഒന്നും ഇല്ലഞ്ഞിട്ടും മൊബൈലിൽ എഫ്.ബി എടുത്തു.ദൈവത്തിനോട് എന്തൊക്കെയോ പറയാനുണ്ട്..ചോദിച്ചറിയാനും.പിന്നെ ദൈവം എന്റെ ഫ്രെണ്ടാന്ന്‌ പറഞ്ഞ് അഹങ്കരിക്കാലോ.ഞാൻ അസ്സപ്റ്റ് ചെയ്തു.പ്രൊഫൈൽ തുറന്നു നോക്കി..അതിൽ നിറയെ അക്ഷരതെറ്റുകൾ.അങ്ങനെ വരാൻ വഴിയില്ലല്ലോ..സൂക്ഷിച്ചു പരിശോധിച്ചപ്പോൾ മനസ്സിലാക്കി..അത് ചെകുത്താൻ ഉണ്ടാക്കിയ ഫേക്ക് അക്കൗണ്ട് ആയിരുന്നു. ഉടനെ ഉൻഫ്രെണ്ട് ചെയ്യൻ ശ്രമിച്ചു “സർവീസ്സ് നോട്ട് അവൈലബിൾ”

Saturday, September 7, 2013

വാച്ച്



ആ വാച്ച്..ഇന്നത്തെ കാലത്ത് അതൊരു നാണകേടാണു. പക്ഷെ അന്നത് പ്രൗഡിയുടെ പ്രതീകമായിരുന്നു.ആ നാട്ടിലെ ആദ്യത്തെ സഞ്ച്രികുന്ന ഘടികാരം.
അയാളുടെ ദിവസ്സങ്ങൾ മുന്നോട്ട് കൊണ്ട്പോയത് ആ സൂചികളായിരുന്നു. 6 മണിക്ക് ഉണരുന്നത് മുതൽ പിന്നീടുള്ള ഓരോ കാര്യങ്ങൾകും ഒരു ചിട്ടയുണ്ട്.ആ ചിട്ടകളെ നിയന്ത്രിച്ചിരുന്നത് ആ വാച്ചായിരുന്നു.
അന്ന് പതിവുപോലെ 3 മണിക്ക് നടക്കാൻ ഇറങ്ങി.വയല്ക്കരയിലെ സംഘം അപ്പോഴേക്കും പിരിഞ്ഞിരുന്നു.കുറച്ചു നേരം തനിച്ചിരുന്നു.അപ്പോഴാണു താൻ തനിച്ചാണെന്ന സത്യം മനസ്സിലാക്കിയത്.വാഴ്ഴ് നോക്കി.ഒരിക്കൽ താൻ നിശ്ചലമാകും.അപ്പോഴും ആ സൂചികൾ ഓടികൊണ്ടേ ഇരിക്കും..ആർകും വെണ്ടാതെ..
ഒരു മൂന്നര മണിയായികാണും എന്ന് കരുതി ചുട്ടിലും നോക്കി.ഇരുട്ട് വീണിരുന്നു.അക്കരെ പള്ളിയിൽ നിന്ന് വാങ്ക് വിളി കേട്ടു...അയാൾ വാച്ചിലേക്ക് നോക്കി..3 മണി!!!!ഇതാ ആ സൂചികൾ നിശ്ചലമായിരിക്കുന്നു..അയാൾ യാത്ര തുടരുന്നു..ആർകും വേണ്ടാതെ....

ഇഷ്ടമാണു....പക്ഷെ



മൗനം മുറിച്ച് കൊണ്ട് അവസ്സാനം അവൾ ചോദിച്ചു “തീരുമാനം...”ഞാൻ അവിടെനിന്ന് എഴുനേറ്റ് നടന്നു.മുൻപിലത്തെ മേശയിൽ തട്ടിവീഴാറായപ്പോൾ അവൾ വന്ന് താങ്ങി..അതു തന്നെ ആയിരുന്നു പരിചയപെട്ട നാൾ മുതൽ അവൾടെ ചോദ്യവും..ഇനിയുള്ളകാലം ഒരു താങ്ങായ് കൂടെ വന്നോട്ടെ എന്ന്..
സമ്മതം പറഞ്ഞില്ല...എന്നെകാൾ എത്രയോ നല്ല ഒരാളെ അവൾക്ക് കിട്ടും...ഒന്നുമില്ലെങ്കിൽ രണ്ടു കാലുകളും ഉള്ള ഒരാളെയെങ്കിലും...പോന്നോളൂ എന്ന് പറയാൻ ശ്രമിക്കാതെ,പിന്നോട്ട് നോക്കാതെ ജീവനില്ലാത്ത ഒരു കാലും വലിച്ച് ആവുന്ന വേഗതയിൽ നടക്കുമ്പോഴും ഉള്ളിൽ ആരോ പറഞ്ഞു“ഒരുപാട് ഇഷ്ട്ടമാണ്‌ ..പക്ഷെ.....”

ജാതകം


ആ വിവാഹാലോചന അവൾക്കൊത്തിരി ഇഷ്ടമായി.പക്ഷെ അതും കൈവിട്ട് പോയി.ചൊവ്വയും ബുധനും വ്യാഴവും ശനിയും അവൾടെ ഈ വിവാഹാലോചനയും മുടക്കി.ഒടുവിൽ തന്റെ ജാതകവുമെടുത്ത് അവൾ അടുക്കളയിലേക്ക് ഓടി..എന്നിട്ടത് അടുപ്പിലിട്ടു. ഇനി എവിടുന്ന് കണ്ടെത്തും ചൊവ്വയിൽ ദോഷമുണ്ടോ വെള്ളമുണ്ടോ എന്നൊക്കെ?

അമ്മ



അമ്മ ആ കുഞ്ഞ് കൈ നോവിക്കാതിരിക്കാൻ ഇടയ്ക്കിടെ ഓരോ ഉമ്മ കൊടുത്തുകൊണ്ടേ ഇരുന്നിരുന്നു..കാലു വേദനിക്കാതിരിക്കാൻ എടുത്ത് നടക്കുമായിരുന്നു..ഒരു തീയിൽ അമ്മയില്ലാതായപ്പോൾ വൈകാതെ മറ്റൊരമ്മ വന്നു..ആ പിഞ്ചു കയ്യിൽ ചട്ടുകം പഴുപ്പിച്ചു വച്ചും..കൂർത്ത മുനയുള്ള ചെരുപ്പാൽ ആ കാലുകൾ ചവിട്ടി അരച്ചും..ഇരുട്ടിൽ പട്ടിണിക്കിട്ടും...ഒരുദിനം അവൻ അവന്റെ അമ്മയ്ക്കരികിലെത്തി. അന്നു കള്ള കരച്ചിലിൽ ആ സ്ത്രീ ഉറക്കെ പറഞ്ഞു“അവനെനിക്കെന്റെ സ്വന്തം മകനായിരുന്നു,ഞാൻ അവനു അമ്മയും..അവനെ ഞാൻ പൊന്നു പോലെ നോക്കി..” മോനേ എന്നു നിലവിളിച്ച് കൊണ്ടവർ ആട്ടം തുടർന്നു

ഇരുട്ട്



ഇരുട്ടിനെ ഭയമായിരുന്നു.എന്നിട്ടും ഇരുട്ടിൽ വീണപ്പോൾ അവൾ കരഞ്ഞില്ല.ആരൊകയോ അവൾക്കുനേരേ വന്നു..ഇരുട്ടിൽ തൊട്ടുരുമ്മാനും മാന്തിപറിക്കാനും....എന്തിനൊക്കെയോ കൊച്ചുകുഞ്ഞായിരുന്നെങ്കിലും എല്ലാവരെയും ദൈര്യപൂർവം നേരിട്ടു ആ ഇരുട്ടിലും...പക്ഷെ പെട്ടന്നു വെളിച്ചം വന്നപ്പോൾ അവൾ ആകെ ഞെട്ടി..ഇരുട്ടിലെ ശത്രുക്കളെല്ലാം സുപരിചിതരായിരുന്നു....

ചരമം



പത്രമെടുത്ത് ആദ്യം നോക്കിയത് ചരമം പേജായിരുന്നു.അതൊരു ശീലമായിരുന്നില്ല...പക്ഷെ ആ മനുഷ്യന്റെ ഇന്നലത്തെ  സംസാരം എന്തോ സൂചിപ്പിച്ചിരുന്നു .പക്ഷെ അതിൽ കണ്ടത് മറ്റൊരു പരിചയമുള്ള മുഖം.എവിടെയാണു കണ്ടതെന്നു മാത്രം ആദ്യം മനസ്സിലായില്ല.പത്രവുമെടുത്ത് അകത്തേക്ക് ഓടുന്നതിനിടെ തനിച്ചുള്ള വീട്ടിൽ ആളുകൾ വന്നു നിറയുന്നതായ് തോന്നി..നടുവിൽ ഒരു ശവം!!!കൂടി നിന്നവർ അതു നോക്കി അട്ടഹസിക്കുന്നു..ഒടുവിലാരോ വന്ന് അയാളെ അടക്കാൻ കൊണ്ട് പോകുമ്പോൾ ദേഹത്ത് പൊന്നു പോയിട്ട് അരടിവസ്ത്രം പോലും ഉണ്ടായിരുന്നില്ല..പെട്ടന്ന് എല്ലാം മാഞ്ഞപ്പോൾ വീണ്ടും പത്രമെടുത്ത് നോക്കി...“ഹൊ!ഞാനില്ല..”
കണ്ണാടിയിൽ ചെന്നു നോക്കിയപ്പോൾ അത് പോലും തിരിച്ച് ചോദിച്ചു..“എന്തിനാ ഈ കൊള്ളപലിശ്ശാ? ആർക്ക് വേണ്ടി?”അയാൾ നോട്ടെടുത്ത് കടകാരുടെ പലിശ്ശകൾ ഓരോന്നായ് എഴുതി തള്ളാൻ തുടങ്ങി..ഒന്നു കൂടി എന്നിട്ട് കണക്കുകൂട്ടി..“അയ്യോ!ഇതു ശരിയാവില്ല .ഭയങ്ങര നഷ്ടമാ..“ വീണ്ടും പലിശ്ശകൾ എഴുതി ചേർത്തു.

വിധി




വിചാരണയ്ക്കൊടുവിൽ വിധിയെഴുതുമ്പോൾ കൈകൾ വല്ലാതെ വിറച്ചു.അക്ഷരങ്ങൾ തെളിയാതെയായി.എന്നിട്ടൊടുവിൽ സ്വന്തം ശബ്ദത്തിൽ ആ വിധി വായിച്ചപ്പോൾ ശബ്ദം ഇടറി.പ്രതിയെ ജീവപര്യന്തം തടവിനായ് കൊണ്ട് പോകുമ്പോൾ ഒരു ജഡ്ജിയുടെ ഗൗരവത്തോടെ അയാൾ വണ്ടിയിൽ കയറി...ചില്ലുകൾക്കിടയിലൂടെ പ്രതിയെ നോക്കി..ആ കണ്ണുകൾ നിറഞ്ഞൊഴുകി.”ഇല്ല..അവനത് ചെയ്തിട്ടില്ല...ചെയ്യാൻ ആവില്ല“ താൻ പിടിച്ചു നടന്ന കൈകളിലെ വിലങ്ങു കണ്ട് ആ പിതാവ് പൊട്ടികരഞ്ഞു...ഇതായിരുന്നു ആ അച്ഛന്റെ വിധി!!!!

ചിത്രം


ചിത്രം
കഷ്ടപെട്ട്..ചോര നീരാക്കി ഒടുവിൽ ഞാൻ ആ ചിത്രം പൂർത്തിയാക്കി..പച്ചപ്പ് നിറഞ്ഞ മലകൾ,ഒഴുകുന്ന പുഴ,കാടിന്റെയും നാടിന്റെയും ഭംഗി..നീലാകാശം..
അതു ഗ്യാലറിയിലെക്ക് കൊണ്ട് പോയപ്പോൾ ആരോ പറഞ്ഞു”ഈ മാതിരി ചിത്രങ്ങൾ ഇവിടെ ഇടൂല്ല..ഇത് മോഡേൺ ആർട്ടിനുള്ളതാണു.“അയാൾടെ കാലു പിടിച്ച് ഒടുവിൽ സമ്മതിച്ചു.
കിട്ടിയ കാശുമായ് ബാറിലേക്ക് വിട്ടു..തിരിച്ചു വന്നപ്പോൾ എന്റെ ചിത്രം കണ്ടില്ല..സൂക്ഷിച്ച് നോക്കിയപ്പോൾ അതാ കിടക്കുന്നു എന്റെ ചിത്രം തലകീഴായ്.”ആരാടാ  എന്റെ ചിത്രം  തലതിരിച്ച് വച്ചത്?“ അത് കേട്ട് കൂട്ടം കൂടി നിന്നവരെല്ലാം വന്ന് എന്നെ വാനോളം പുകഴ്തി”അടിപൊളി...എക്സ്സ്സലന്റ്....ഗ്രേറ്റ്....“ എനിക്ക് സ്വയം തലകീഴായ് നില്കാൻ തോനി..തലതിരിഞ്ഞ ഭൂമി..തലതിരിഞ്ഞ മനുഷ്യർ!!!!

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...