Monday, September 17, 2012
ജീവൻ
അതിവേഗത്തിൽ വണ്ടി ഓടികാനാണു അവനിഷ്ട്ടം.മുന്നിലുള്ള വണ്ടികളെയെല്ലാം തോല്പിച്ചു മുന്നേറണം.ചില വണ്ടികളൾ അവനു വഴിമാറി കൊടുക്കും..ചിലതു മത്സരിക്കാൻ നില്ക്കും. അന്നവന്റെ എതിരാളി ഒരു ആംബുലൻസ്സായിരുന്നു...അതു എവിടേക്കോ ചീറി പായുകയായിരുന്നു.എല്ലാ വണ്ടികളും അതിനു വഴിമാറി കൊടുത്തെങ്കിലും,അവൻ മാത്രം വിട്ടു കൊടുത്തില്ല..ഓരോ തവണ അതു മുന്നേറുമ്പോഴും,അതിനെ ആൻ തോല്പ്പിക്കും.എവിടെ വച്ചൊ അവനു കളി കാര്യമായി...വാശിവന്നു....ആ വാശിയിൽ മുന്നിൽ വന്നിരുന്ന ലോറിയെ അവൻ കണ്ടില്ല...പിന്നെ സംബവിച്ചതെല്ലാം പെട്ടെന്നായിരുന്നു......
കുറേ ആൾക്കാർ ഓറ്റിയെത്തി...തിങ്ങി നിറഞ്ഞു...റോഡിൽ രക്തത്തിൽ കുളിച്ചു വെദനയാൽ പിറ്റയുന്ന അവനിയന്നെടുത്തു ആശുപത്രിയിൽ കൊണ്ടുപോകുന്നതിനു പകരം, എല്ലാവർക്കും തിരക്കു അവന്റെ ഫോട്ടോ എടുക്കാനായിരുന്നു...വേദനകൊണ്ടും,ജീവിക്കാനുള്ള അതിയായ കൊതി കൊണ്ടും അവൻ വിലിച്ചു കൂവി “ഈ ജീവനു ഒരു വിലയുമില്ലെ? ഒന്നു രക്ഷിക്കു...എന്റെ ജീവനു എന്താണു വില?”...അപ്പോൾ മുകളിൽ നിന്നു..അല്ല അവന്റെ ഉല്ലിൽ നിന്നു ആരോ പറഞ്ഞു“കടന്നു പോയ ആംബുലൻസ്സിൽ മരണ വെപ്രാളത്തിൽ പിടയുന്ന ജീവന്റെ അതെ വില...അതിലൊട്ടും കുറയില്ല, കൂടുകയുമില്ല”
ഒരു പരിഹാസച്ചിരിയുമായ് ആ ആംബുലൻസ്സ് വീണ്ടുമെത്തി...അവനെയും വഹിച്ചുകൊണ്ട് അതെ വേഗതയിൽ ചീറി പാഞ്ഞു...................
താരാട്ട്
തലപൊട്ടുന്ന വേദനയുണ്ടായിരുന്നു.പോകാൻ പറ്റാത്ത ദുഖം കാരണമാവാം.നല്ല ജോലിത്തിരക്കു കാരണമാ പോകാഞ്ഞെ.അമ്മയ്കിതു രണ്ടാമത്തെ തവണയ.നല്ലോണം സൂക്ഷിക്കണമെന്നു ഡോക്ടർ പറയാറുണ്ട്.പക്ഷെ അമ്മ അതൊന്നും വക വെക്കില്ല..പാവമാ അമ്മ.അരെ കൊന്റും ഒരു പണിയും എടുപ്പികില്ല,എല്ലം സ്വന്തം ചെയ്യണം.ഇന്നു അങ്ങനെയുളവരെ കാണാൻ കിട്ടില്ല...
അമ്മയെ കുറിച്ചു ചിന്തിച്ചിരിക്കും തോറും,വേദന കൂടി വന്നു..ഉറക്കം വരാതായി.പണ്ടു പടിക്കുന്ന കാലം ഉരക്കം വന്നില്ലേൽ അമ്മയുടെ മടിയിൽ ചെന്നു കിടക്കും.അമ്മ ക്ഷീണിതയായിരിക്കുമെങ്കിലും,കൈകൊണ്ടു തലോടി, താരാട്ട് പാടി ഉറക്കും......ആ മടിയിലിങ്ങനെ ഉറങ്ങും...........
“എന്നിക്കിപ്പൊ താരാട്ട് കേൾക്കണം”എന്നു തോന്നി...ഒരു നഷ്ട്ടബോധമാവാം എന്നെ കൊണ്ട് അങ്ങനെ തോന്നിപിച്ചത... വെറെ വഴിയൊന്നും ഇല്ല എന്നറിഞ്ഞിട്ടാണു റേഡിയോ വച്ചത്തു...രാത്രിയല്ലെ വല്ല താരാട്ട് പാട്ടും അവർ വച്ചിരുന്നെങ്കിൽ....“അപ്പങ്ങളെമ്പാടും ഒട്ടയ്ക്കു”...അതെ നിമിഷ്സ്ത്തിൽ തന്നെ അതു ഓഫ് ആക്കി...ഹെഡ്സെറ്റ് വലിച്ചെരിഞ്ഞു...
നിദ്രയില്ലാത്ത രാത്രിയുടെ ഏതോ യാമത്തിൽ...എങ്ങുനിന്നോ ഒരു താരാട്ട് ഒഴുകയോഴുകി എത്തി...ആരാണു ഇത്ര മനോഹരമായ് പാടി,ഉറക്കാൻ വന്നിരികുന്നത്??? നോക്കിയപ്പോഴത..“മിസ്സിസ്സ് മോസ്കിറ്റോ” കൊച്ചിയുടെ സ്വന്തം കൊതുകമ്മ!!!!അല്ലാതെ ഈ കൊച്ചിയിലാരാ സ്വന്തം ഉറക്കവും കളഞ്ഞു ഈ രാത്രി, മറ്റുള്ളോരെ ഉറക്കാൻ നില്കുന്നെ....കൊതുകല്ലാതെ.ഇതെന്നും കേൾകുന്നതു കൊണ്ടാവാം അതൊരു ശല്യമായ് തോന്നിയില്ല.അവസ്സാനം ആ താരാട്ട് വച്ചു ഞാൻ അദ്ജുസ്റ്റ് ചെയ്തു
കല്യാണപട്ട്
“എന്തിനും ഏതിനുമിറങ്ങി പുറപെടുമ്പോൾ അമ്മയേയും അനിയതിയേയും കുറിച്ചു കൂടി ഒന്നു ഓർത്താൽ കൊള്ളാം..വീട്ടിലെ ഏക ആൺ തരിയാണു”
അമ്മയ്ക്കീ ചൊല്ലു പതിവായതിനാൽ തന്നെ അവനതു കെൾകാത്ത ഭാവതിൽ നടന്നു..പുഴകരയിലേക്കു...അവിടെയാണു അവന്റെ സംഗം കാതു നില്കാർ. ഒരു കൂട്ടം യുവാക്കൾ...അവർക്കാഘോഷം പ്രണയമാണു....സ്വന്തം പ്രണയമല്ല....അന്യന്റെ പ്രണയം...ജീവിതമാർഗവും.....പ്രണയിക്കുന്നവരെ ഒന്നിപിക്കാനും,വിവാഹം നടതികാനും....വെരും സാക്ഷി ഒപ്പിടാൻ മാത്രമല്ല...എന്തിനും ഏതിനും..ഒരിക്കലവനും കുട്ടുകാരുടെ സഹായം തേടി വർഷങ്ങളായ് പുഷ്പിച്ചുകൊണ്ടിരുന്ന പ്രണയതിനു അന്നു ഗ്രീൻ സിഗ്നൽ വീഴ്താറുണ്ട്.വീട്ടിലെത്തി അമ്മയോട് എല്ലാം പറയുമ്പോൾ അമ്മ പറയും,“പാവം ആ പെൺകുട്ടിയുടെ വീട്ടുകാർ എത്ര വിഷമിക്കുന്നുണ്ടാവും....”പക്ഷെ അതൊന്നും ഓർക്കാതെ സ്നെഹിക്കുന്ന 2 ഹൃദയങ്ങളെ ചേർത്തു വച്ചതിന്റെ സന്തോഷത്തിലായിരികും അവൻ.
അന്നു കൂട്ടുകാർ വന്നു വിളികുമ്പോൽ അവൻ വായനശാലയിലായിരുന്നു.“ഒരു കല്യാണമൊത്തിടുണ്ട്” അവൻ സന്തോഷതോടെ മാലയും,ബൊക്കയും വാങ്ങി.അവൻ ഓറ്റി ചെന്നു കല്യാണപെണ്ണിനും ചെറുക്കനും വസ്ത്രങ്ങൾ വാങ്ങി.ഇതും പതിവാണു.അന്നവൻ സ്വന്തം പോക്കറ്റിൽനിന്നും കാശെടുത്താണു വാങ്ങിയതു.കടയിൽ നല്ല ഭംഗിയുള്ള ഒരു സാരി കണ്ടു.അതു തിരിച്ചും മറിച്ചും നോക്കീ.ഇതുപോലൊരെണ്ണം സ്വന്തം അനിയത്തിക്കിതുവരെ വാങ്ങിച്ചു കൊടുത്തിട്ടില്ല.എന്നാലും ആ സാരി തന്നെ എടുത്തു അവൻ റെജിസ്റ്റാർ ഓഫീസ്സിലേക്ക് ചെന്നു.
അകത്തേക്കു കയറിയത്തും അവൻ പകച്ചു നിന്നു....അനങ്ങാനാവാതെ!!!!മാലയും ബൊക്കയും കയ്യിൽ നിന്നും താഴെക്കു വീണു...അതാ കല്യാണപെണ്ണായ് സ്വന്തം പെങ്ങൾ!!!!!.......എന്തു ചെയ്യണം എന്നറിയാതെ അവൻ കസേറായ്യീളെക്കു ചാഞ്ഞപ്പോൾ....നിലത്തു വീണു കിടന്ന ആ കല്യാണപട്ട് കല്യാണപട്ട്‌വനെ നോക്കി കളിയാക്കി ചിരിക്കുന്നത്തായ് തോന്നി.............
അഗ്നി
ഏതൊരു ദിവസ്സവും പോലെയായിരുന്നു അന്നു...പക്ഷെ ആ രാത്രി...നിഴലായ് പിന്തുടർന്ന ഒരു മഹാ നിദ്ര ആ കുടുംബത്തെ കീഴടക്കി....അല്ലെങ്കിൽ തകർച്ചകണ്ടരിഞ്ഞ അവർ സ്വയം കീഴടങ്ങി.....അവനെ മാത്രം തിന്നാതെ ആ അഗ്നി ശമിച്ചു...നാലു പേരേ ഒന്നിച്ചു വിഴുങ്ങിയ വിരുതന്റെ വയറ്റിലാ മൂന്നു വയസ്സു കാരനു ഇടമില്ലഞ്ഞിട്ടാവാം...............
എന്തു സംബവിച്ചു എന്നരിയാതെ അവനും...എന്തു ചെയ്യണമെന്നറിയാതെ ചുറ്റിലും മനുഷ്യത്വം എന്തെന്നറിയാത കുറെ മനുഷ്യ ജീവികളും. അന്യവും അപരിചിതവുമായ ഈ ലോകത്തു...ഇല്ലാത്ത സമ്പത്തിന്റെയും സമ്രിദ്ധിയുടെയും കണക്കു പറഞ്ഞു നടക്കുന്നവർക്കിടയിൽ,സ്വന്തം കുഞ്ഞിന്റെ കണ്ണീർ പോലും കാണാത്ത ഒരുപറ്റം സോഷ്യൽ ജീവികൾക്കിടയിൽ വീണ ഈ കുഞ്ഞിന്റെ കണ്ണീർ ആരു കേൾക്കാൻ?...
ഒടുവിൽ വയറുനിറയാതെ ആർത്തിയോടെ വന്നു അവനെയും വിഴുങ്ങി....അഗ്നിയല്ല...അവന്റെ വീടിനെ അഗ്നിക്കിരയാക്കിയ ക്രൂരനായ വിധി...........ഒന്നുമറിയാതെ അവൻ കുഞ്ഞു പല്ലുകൾ കാട്ടി പുഞ്ചിരിച്ചുകൊണ്ടെ ഇരുന്നു..............
Sunday, September 9, 2012
നാടോടുമ്പോൾ നടുവേ ഓടി
തളർന്നു വീഴുമ്പോളാരോ ഓതി
“മുന്നോട്ട് കുതിക്കൂ..”
കൂടെ ഓടി തളർന്നവർക്കൊരു
കൈകൊടുക്കെ ആരോ മൊഴിഞ്ഞു
“സ്വാർത്ഥ്നായ് മുന്നോട്ട് നീങ്ങു”
പൊക്കിയെടുത്ത കരങ്ങളെ പിന്നിലാക്കി മറ്റുല്ലോർ
മുന്നിലെതിയപ്പൊൾ
ക്ഷീണിചവനു താങ്ങവാൻ ഓടി ചെന്നു
“മാറി നില്കെന്നാ” കണ്ണുകൾ വിരട്ടി.
പിറകിലുപേക്ഷിക്കപെട്ട്..
തളർന്ന് വീണപ്പോൾ
നാടു മുഴുവൻ കൂട്ടതിൽ പാടി
“സ്വന്തം കാര്യം കൂടി
നോക്കാനറിയാതവൻ”
Subscribe to:
Posts (Atom)
Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...
-
നിനക്കുണരുവാൻ ഞാൻ തീർത്ത സ്വപ്നത്തിലല്ലോ നീ സ്വയം മറന്നുറങ്ങിപോയത്
-
Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...