താരാട്ട്
തലപൊട്ടുന്ന വേദനയുണ്ടായിരുന്നു.പോകാൻ പറ്റാത്ത ദുഖം കാരണമാവാം.നല്ല ജോലിത്തിരക്കു കാരണമാ പോകാഞ്ഞെ.അമ്മയ്കിതു രണ്ടാമത്തെ തവണയ.നല്ലോണം സൂക്ഷിക്കണമെന്നു ഡോക്ടർ പറയാറുണ്ട്.പക്ഷെ അമ്മ അതൊന്നും വക വെക്കില്ല..പാവമാ അമ്മ.അരെ കൊന്റും ഒരു പണിയും എടുപ്പികില്ല,എല്ലം സ്വന്തം ചെയ്യണം.ഇന്നു അങ്ങനെയുളവരെ കാണാൻ കിട്ടില്ല...
അമ്മയെ കുറിച്ചു ചിന്തിച്ചിരിക്കും തോറും,വേദന കൂടി വന്നു..ഉറക്കം വരാതായി.പണ്ടു പടിക്കുന്ന കാലം ഉരക്കം വന്നില്ലേൽ അമ്മയുടെ മടിയിൽ ചെന്നു കിടക്കും.അമ്മ ക്ഷീണിതയായിരിക്കുമെങ്കിലും,കൈകൊണ്ടു തലോടി, താരാട്ട് പാടി ഉറക്കും......ആ മടിയിലിങ്ങനെ ഉറങ്ങും...........
“എന്നിക്കിപ്പൊ താരാട്ട് കേൾക്കണം”എന്നു തോന്നി...ഒരു നഷ്ട്ടബോധമാവാം എന്നെ കൊണ്ട് അങ്ങനെ തോന്നിപിച്ചത... വെറെ വഴിയൊന്നും ഇല്ല എന്നറിഞ്ഞിട്ടാണു റേഡിയോ വച്ചത്തു...രാത്രിയല്ലെ വല്ല താരാട്ട് പാട്ടും അവർ വച്ചിരുന്നെങ്കിൽ....“അപ്പങ്ങളെമ്പാടും ഒട്ടയ്ക്കു”...അതെ നിമിഷ്സ്ത്തിൽ തന്നെ അതു ഓഫ് ആക്കി...ഹെഡ്സെറ്റ് വലിച്ചെരിഞ്ഞു...
നിദ്രയില്ലാത്ത രാത്രിയുടെ ഏതോ യാമത്തിൽ...എങ്ങുനിന്നോ ഒരു താരാട്ട് ഒഴുകയോഴുകി എത്തി...ആരാണു ഇത്ര മനോഹരമായ് പാടി,ഉറക്കാൻ വന്നിരികുന്നത്??? നോക്കിയപ്പോഴത..“മിസ്സിസ്സ് മോസ്കിറ്റോ” കൊച്ചിയുടെ സ്വന്തം കൊതുകമ്മ!!!!അല്ലാതെ ഈ കൊച്ചിയിലാരാ സ്വന്തം ഉറക്കവും കളഞ്ഞു ഈ രാത്രി, മറ്റുള്ളോരെ ഉറക്കാൻ നില്കുന്നെ....കൊതുകല്ലാതെ.ഇതെന്നും കേൾകുന്നതു കൊണ്ടാവാം അതൊരു ശല്യമായ് തോന്നിയില്ല.അവസ്സാനം ആ താരാട്ട് വച്ചു ഞാൻ അദ്ജുസ്റ്റ് ചെയ്തു
No comments:
Post a Comment