ജീവൻ
അതിവേഗത്തിൽ വണ്ടി ഓടികാനാണു അവനിഷ്ട്ടം.മുന്നിലുള്ള വണ്ടികളെയെല്ലാം തോല്പിച്ചു മുന്നേറണം.ചില വണ്ടികളൾ അവനു വഴിമാറി കൊടുക്കും..ചിലതു മത്സരിക്കാൻ നില്ക്കും. അന്നവന്റെ എതിരാളി ഒരു ആംബുലൻസ്സായിരുന്നു...അതു എവിടേക്കോ ചീറി പായുകയായിരുന്നു.എല്ലാ വണ്ടികളും അതിനു വഴിമാറി കൊടുത്തെങ്കിലും,അവൻ മാത്രം വിട്ടു കൊടുത്തില്ല..ഓരോ തവണ അതു മുന്നേറുമ്പോഴും,അതിനെ ആൻ തോല്പ്പിക്കും.എവിടെ വച്ചൊ അവനു കളി കാര്യമായി...വാശിവന്നു....ആ വാശിയിൽ മുന്നിൽ വന്നിരുന്ന ലോറിയെ അവൻ കണ്ടില്ല...പിന്നെ സംബവിച്ചതെല്ലാം പെട്ടെന്നായിരുന്നു......
കുറേ ആൾക്കാർ ഓറ്റിയെത്തി...തിങ്ങി നിറഞ്ഞു...റോഡിൽ രക്തത്തിൽ കുളിച്ചു വെദനയാൽ പിറ്റയുന്ന അവനിയന്നെടുത്തു ആശുപത്രിയിൽ കൊണ്ടുപോകുന്നതിനു പകരം, എല്ലാവർക്കും തിരക്കു അവന്റെ ഫോട്ടോ എടുക്കാനായിരുന്നു...വേദനകൊണ്ടും,ജീവിക്കാനുള്ള അതിയായ കൊതി കൊണ്ടും അവൻ വിലിച്ചു കൂവി “ഈ ജീവനു ഒരു വിലയുമില്ലെ? ഒന്നു രക്ഷിക്കു...എന്റെ ജീവനു എന്താണു വില?”...അപ്പോൾ മുകളിൽ നിന്നു..അല്ല അവന്റെ ഉല്ലിൽ നിന്നു ആരോ പറഞ്ഞു“കടന്നു പോയ ആംബുലൻസ്സിൽ മരണ വെപ്രാളത്തിൽ പിടയുന്ന ജീവന്റെ അതെ വില...അതിലൊട്ടും കുറയില്ല, കൂടുകയുമില്ല”
ഒരു പരിഹാസച്ചിരിയുമായ് ആ ആംബുലൻസ്സ് വീണ്ടുമെത്തി...അവനെയും വഹിച്ചുകൊണ്ട് അതെ വേഗതയിൽ ചീറി പാഞ്ഞു...................
No comments:
Post a Comment