മരണത്തിലേക്ക് നടക്കുമ്പോൾ ഭൂതകാലം മുന്നിലെ ചുവരിൽ ചലചിത്രമായ് പതിയുമെന്ന് കേട്ടിടുണ്ട്..കണ്ണ് തുറന്ന് കിടന്നപ്പോൾ..ഓരോന്നായ് വന്നുതുടങ്ങി.. ഒന്നിലും അവൾ ഉണ്ടായിരുന്നില്ല.. അവളൂടെ മുഖം ഒരു മാത്രപോലും തെളിഞ്ഞില്ല..ഇല്ല...എന്റെയുള്ളിൽ അവൾക്ക് മരണമില്ല..എന്നിൽനിന്നവൾക്കൊരു മരണമില്ല..കണ്ണുകളടഞ്ഞാലും..ശ്വാസം നിലച്ചാലും..
കണ്ണടച്ചോർത്തെടുക്കാം..കല്യാണപന്തലിൽ ആദ്യമായ് കണ്ടപ്പോൾ ആ മുഖമൊന്ന് കാണാൻ ഞാൻ എത്ര ശ്രമിച്ചു. മുഖമുയർത്താതെ മാലയിട്ടവൾ എനിക്കൊരു ശരീരം മാത്രമായിരുന്നു..ഞെരുങ്ങിയുംഅമർന്നും ഒന്നായ് തീർന്നപ്പോഴും..
നാലാം നാൾ ഞാൻ ഗൾഫിലേക്ക് പുറപ്പെടുമ്പോൾ അവൾ ഒന്നേ ആവശ്യപെട്ടുള്ളു..തനിക്ക് ജോലി തുടരണം.. ഞാൻ ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ..കുടുംബമഹിമ,നാട്ടുനടപ്പ്..തറവാടിന്റെ അന്തസ്സ് എന്നിവ എന്റെ കാതുകളെ കീഴടക്കി. പിന്നീട് ഫോൺ ചെയ്താൽ അമ്മയ്ക്ക് ഒന്നേ പറയാനുള്ളു..അവൾ വേണ്ടട..അവൾ ശരിയില്ല..അവൾ അങ്ങനാ..ഇങ്ങനാ.. 8 ആം മാസം ഞാൻ രണ്ടിലൊന്ന് തീരുമാനിക്കാൻ നാട്ടിലേക്ക് തിരിച്ചു.. കണ്ട കാഴ്ച്ച എന്റെ കണ്ണ് നിറച്ചു..എന്റെ കുഞ്ഞിനെയും വയറ്റിൽ ചുമന്ന് നിൽകുന്ന എന്റെ ഭാര്യ.. ഞാൻ രണ്ടിലൊന്ന് ഉടനേ തീരുമാനിച്ചു..
ഗൾഫിന്റെ ചൂടിലേക്ക് പറന്നടുക്കുംപ്പോൾ അവളുടെ കണ്ണീർ ഷർട്ടിലൂടിറങ്ങി മാറത്ത് പടർന്നിരുന്നു.പിറക്കാതെ പോയ ഒരു കുഞ്ഞിന്റെ സ്വപ്നവും ഞങ്ങളുടെ കൂടെ പറന്നു..
ജോലിയായി..ഒരു അമ്മയായി അവളെ വീട്ടിലിരുത്താൻ തിടുക്കവുമായി.. പക്ഷെ അവൾ തയ്യാറായില്ല..
ഞാനല്ലായിരുന്നു വീടിന്റെ നടുതൂണ്..ഞാനല്ലായിരുന്നു ഗ്രഹനാഥൻ.. അറിയിച്ച് തന്നത് ഒരു രാത്രിയാണ്.എതിരേ വന്ന ലോറിയെന്റെ സ്വപ്നങ്ങളുടെ ചിറക് അരിഞ്ഞപ്പോൾ..എന്നെ നിശ്ചലമാക്കി കിടത്തിയപ്പോൾ.. ഞാൻ ഇനിയില്ലെന്ന് ഈ ലോകം എഴുതിയൊപ്പിട്ട രാത്രി..
പക്ഷെ ഒരു കണ്ണീരിലെന്നും ഞാൻ ഉണർന്നു...ഒരു മൂളലിൽ എന്നും മയങ്ങി..അവിടെയായിരുന്നു തുടക്കം..പുതിയ ജീവിതം..അവളുടെ മകനായ്..മടിയിൽ കിടന്നും..താരട്ടിലുറങ്ങിയും..ഭക്ഷണം വാശിപിടിച്ച് വായിലുരുട്ടിയിട്ടും.. അമ്മേ എന്ന വിളികേൽക്കാതെ അവളെന്റെ അമ്മയായി.. ജോലിക്കു പോയും മകന്റെ കാര്യത്തിൽ ശ്രദ്ധിച്ചും അവിടുത്തെ എല്ലാമായ്..നടുതൂണായ്..ആ തൂണിൽ ചാരിനിൽക്കുന്ന ശിൽപ്പങ്ങളായ്..ഞാനും മകനും.
ഒരിക്ക്ലവൾ ഒരു കുസൃതി ചോദിച്ചു.." എനിക്ക് പകരം നിങ്ങളും നിങ്ങൾക്ക് പ്ക്ക്കർക്ക്ം ഞാനും ആയിരുന്നെങ്കിലോ?" എന്റെ മനസ്സിൽ പോയത്" നമുക്കവളെ വേണ്ട മോനെ"എന്ന വാക്കാണ്.
ഞാനിരുന്നു..നടന്നു..ഓടിതുടങ്ങി..അപ്പൊഴൊകെ പിറകിൽ ഒരു താങ്ങായ് അവളുണ്ടായിരുന്നു. പെട്ടെന്നൊരുനാൾ ആ താങ്ങ് നഷ്ടമായ്.ഞാൻ വീണ്ടും ശൂന്യതയിലേക്ക് നീങ്ങിയത് പോലെ.ഒന്നുമല്ലാതായ പോലെ.
ഞാൻ മകനെ നോക്കി..അമ്മപോയതിൽ വിഷമമുണ്ടെങ്കിലും അവനെന്നെ വന്ന് ആശ്വസിപ്പിച്ച് കൊണ്ടിരുന്നു.
മറ്റൊരു വിവാഹമില്ല.എന്റെ എച്ചിൽ കഴിച്ച, മലമൂത്രം കൈകൊണ്ട് വൃത്തിയാക്കിയ പെണ്ണിനെ മറന്നൊരു ജീവിതമില്ല.മനസ്സു കൊണ്ട് മുലപ്പാൽ ചുരത്തിയ അമ്മ..ചുവടുകൾ വെക്കാൻ പടിപ്പിച്ച അച്ഛൻ..സംസാരിക്കാനും എഴുതാനും പഠിപ്പിച്ച ഗുരു..ഇപ്പോഴവൾ അരികത്തില്ലാതെയും സാമീപ്യമറിയിച്ച് എന്റെ ഈശ്വരനായി..
തലമുറകൾ തമ്മിലുള്ള വ്യത്യാസം പഠിപ്പിച്ചത് മകനും ഭാര്യയുമാണ്.,തോറ്റുകൊടുക്കലിപ്പോൾ ആണിന്റെ ഗുണമാണത്രെ..നന്നായി..പെൺകുട്ടികളും ജീവിതമാസ്വദികട്ടെ..
അവൾ വരാത്ത രാത്രികളില്ല..അവളില്ലാത്ത പകലുകളില്ല..അവളാണിന്നും എല്ലാം. എനിക്കുറപ്പുണ്ട്..അവളില്ലാതെ ഒരു മരണമില്ല..