വഴിയറിയാതെ ഒത്തിരി നേരം അവിടെ നിന്നൊടുവിൽ മുൻപോട്ട് നടന്നു.. അല്ലേലും വരച്ച വഴിയിലൂടെയല്ലല്ലോ വളർന്നതും വളർത്തിയതും ... നടക്കുമ്പോൾ ഒന്ന് മാത്രം നിശ്ച്ചയിച്ചു..വന്ന വഴിയിലേക്കൊരു മടക്കമില്ല..കൊണ്ടിട്ടവനൊരിക്കൽ കൊണ്ടുപോകുവാൻ വന്നാലും..
Thursday, March 31, 2016
Wednesday, March 30, 2016
ഞാൻ അവളെ തന്നെ നോക്കി ഇരുന്നു.. ഓട്ടോയിൽ മുന്നിൽ ഡ്രൈവറുടെ സീറ്റിന്റെ സൈഡിലായ് ഇരുന്ന് എന്തൊക്കെയോ വികൃതികൾ കാട്ടിയും അവരുടെ ഭാഷയിൽ തമാശകൾ പറഞ്ഞും എന്റെ യാത്ര മുഷിപ്പില്ലാത്തതാക്കി. കണ്ടാൽ ഒരു 15 വയസ്സ് പറയുമെങ്കിലും, കുട്ടിത്തം ഒട്ടും മാറിയിട്ടില്ല. ഇടയ്ക്കിടെ എന്റെ കയ്യിലുള്ള മുല്ലപ്പൂവിലേക്ക് കണ്ണോടിക്കുന്നത് കണ്ടു..ഇറങ്ങാൻ നേരത്ത് വീണ്ടും അവളാ മുല്ലപ്പൂവിനെ നോക്കിയപ്പോൾ ഒരു തമാശയെന്നോണം ഞാൻ പറഞ്ഞു " കുറച്ച് മുടി ഉണ്ടായിരുന്നേൽ ഞാനിതിൽ നിന്ന് നിനക്ക് തരുമായിരുന്നു..പക്ഷേ ഇപ്പൊ തന്നിട്ടും എന്താ..ബോബ് ചെയ്ത് നടക്കുന്നയാളിത് എവിടെ ചൂടാനാ ?"
പെട്ടന്ന് മുഖം വാടി പതിയ സ്വരത്തിൽ അവൾ പറഞ്ഞു.."മുടി വളർന്നാലും ഭർത്താവ് മരിച്ചവൾ പൂ ചുടാൻ പാടില്ല."ഒരുപാട് ചിരിപ്പിച്ച ആ സ്വരം പെട്ടെന്നൊരു നൊമ്പരമാക്കി ആ ഓട്ടോ യാത്രയായി ..
പെട്ടന്ന് മുഖം വാടി പതിയ സ്വരത്തിൽ അവൾ പറഞ്ഞു.."മുടി വളർന്നാലും ഭർത്താവ് മരിച്ചവൾ പൂ ചുടാൻ പാടില്ല."ഒരുപാട് ചിരിപ്പിച്ച ആ സ്വരം പെട്ടെന്നൊരു നൊമ്പരമാക്കി ആ ഓട്ടോ യാത്രയായി ..
Sunday, March 27, 2016
Wednesday, March 23, 2016
Tuesday, March 22, 2016
Monday, March 21, 2016
തെരുവ് വിളക്കിൻറെ പിറകിൽ ഒരു കള്ളനെപോലവൾ പതുങ്ങി നിന്നു .. അയാൾ ഇറങ്ങിപോകുന്നത് കണ്ടപ്പോൾ അവൾ വീട്ടിലേക്ക് ഓടി.. "എവിടായിരുന്നെടീ ഇത്രേം നേരം.. വല്യ പെണ്ണായ്..സന്ധ്യ കഴിഞ്ഞിട്ടും വീട്ടിൽ കേറില്ല.. കാലം നന്നല്ല..നിന്റെ പ്രായവും.. ഭയം കൊണ്ട് പറയുന്നതാ.." സ്വരം മാറ്റി മാറ്റി അമ്മ ഒരോന്ന് പറയുമ്പോൾ മിണ്ടാതെ അവൾ അടക്കി പിടിച്ചു.."ആ തെരുവിനെ കാൽ ഭയപ്പെടെണ്ടത് സ്വന്തം വീടിനെ ആയാൽ ഞാൻ എന്ത് ചെയ്യാന.." വണ്ടിയുടെ ശബ്ദം അടുത്തത് കേട്ടപ്പോൾ ഓടി ചെന്ന് കതകടച്ച് മുറിയിൽ പതുങ്ങി..ഏത് നിമിഷവും ആ വാതിൽ ചവിട്ടി തുറക്കപ്പെടും എന്ന ഭയത്തോടെ ..
ഞാൻ അവളെ തന്നെ നോക്കി ഇരുന്നു.. ഓട്ടോയിൽ മുന്നിൽ ഡ്രൈവറുടെ സീറ്റിന്റെ സൈഡിലായ് ഇരുന്ന് എന്തൊക്കെയോ വികൃതികൾ കാട്ടിയും അവരുടെ ഭാഷയിൽ തമാശകൾ പറഞ്ഞും എന്റെ യാത്ര മുഷിപ്പില്ലാത്തതാക്കി. കണ്ടാൽ ഒരു 15 വയസ്സ് പറയുമെങ്കിലും, കുട്ടിത്തം ഒട്ടും മാറിയിട്ടില്ല. ഇടയ്ക്കിടെ എന്റെ കയ്യിലുള്ള മുല്ലപ്പൂവിലേക്ക് കണ്ണോടിക്കുന്നത് കണ്ടു..ഇറങ്ങാൻ നേരത്ത് വീണ്ടും അവളാ മുല്ലപ്പൂവിനെ നോക്കിയപ്പോൾ ഒരു തമാശയെന്നോണം ഞാൻ പറഞ്ഞു " കുറച്ച് മുടി ഉണ്ടായിരുന്നേൽ ഞാനിതിൽ നിന്ന് നിനക്ക് തരുമായിരുന്നു..പക്ഷേ ഇപ്പൊ തന്നിട്ടും എന്താ..ബോബ് ചെയ്ത് നടക്കുന്നയാളിത് എവിടെ ചൂടാനാ ?"
പെട്ടന്ന് മുഖം വാടി പതിയ സ്വരത്തിൽ അവൾ പറഞ്ഞു.."മുടി വളർന്നാലും ഭർത്താവ് മരിച്ചവൾ പൂ ചുടാൻ പാടില്ല."ഒരുപാട് ചിരിപ്പിച്ച ആ സ്വരം പെട്ടെന്നൊരു നൊമ്പരമാക്കി ആ ഓട്ടോ യാത്രയായി ..
പെട്ടന്ന് മുഖം വാടി പതിയ സ്വരത്തിൽ അവൾ പറഞ്ഞു.."മുടി വളർന്നാലും ഭർത്താവ് മരിച്ചവൾ പൂ ചുടാൻ പാടില്ല."ഒരുപാട് ചിരിപ്പിച്ച ആ സ്വരം പെട്ടെന്നൊരു നൊമ്പരമാക്കി ആ ഓട്ടോ യാത്രയായി ..
Sunday, March 20, 2016
Saturday, March 19, 2016
അവളുടെ രക്തമിപ്പൊഴും ആ വഴിയരികിൽ കാണാം.. രക്ഷതേടിഓടുമ്പോൾ അമ്പലവും പള്ളിയും വാതിൽ കൊട്ടിയടയ്ക്കാൻ കാരണമായ..അവളിൽനിന്നുതിറ്നു വീഴുന്ന രക്ത തുള്ളികളല്ല.. തലയിൽനിന്നു ചിതറിയ...കൈഞരമ്പുകൾ പൊട്ടിയൊഴുകി പുഴയായ..ഒരു ഷാളുകൊണ്ടും ഒളിപ്പിക്കാൻ കഴിയാത്ത..ഒരു ബാഗുകൊണ്ടും മറയ്ക്കാൻ പറ്റാത്ത രക്തം.. ആ രക്തക്കറ തെറിച്ച അമ്പലവാതിൽ കൊട്ടി അടഞ്ഞ് കിടപ്പുണ്ടിന്നും...അശുദ്ധയായ പെണ്ണിന്റെ ശുദ്ധിയുള്ള രക്തം തെറിച്ച് ദേവൻ അശുദ്ധമായത്രെ... ആ രക്തം തെറിച്ചതു ഒരോ പെണ്ണിന്റെയും ഉള്ളിലാണ്.. അച്ഛന്റെ ചങ്കിലാണ്..അമ്മയുടെ നെഞ്ചിലാണ്.. ഭയമായ്..ദുഖമായ്...ഒരു കറയായ് ആ രക്തമിന്നുമവിടെയുണ്ട്..
മഞ്ഞുമലകൾ ഉരുകിതുടങ്ങിയെന്നറിഞ്ഞാണ് നദിയിലേക്കിറങ്ങിനിന്നത്.. നിന്റെ ശ്വാസമെന്നിലെത്തുന്നതും കാത്ത്..
ഇലകളോരോന്നായ് വന്നുപൂക്കൾ ചിലതും കണ്ടു...
ഒടുവിലൊലിച്ചു വന്ന മഞ്ഞുമരത്തിൻ കൂടെ ഞാനും നടന്നു...
തീരങ്ങൾ തേടി..
നമ്മുടെ ശ്വാസമതിൽ
പൂക്കളായ്
അതണയുന്ന തീരത്തെന്നും
പ്രണയവസന്തമായ്..
നമ്മുടെ പ്രണയമവിടെ
എന്നും ഒരു വസന്തമായ്..

Wednesday, March 16, 2016
Saturday, March 5, 2016
"മറവി എന്ന് പറയാൻ കാര്യമായിട്ട് ഒന്നും ഇല്ല ചേട്ടാ. പണ്ടൊക്കെ ഭയങ്കര മറവിയ..ഇപോ ആ കുഴപ്പം ഒന്നും ഇല്ല.." അപ്പോഴേക്കും ആശാരി വാതിൽ തുറന്നിരുന്നു.. "മോൻ ഒരു ഡ്യൂപ്ലിക്കേറ്റ് ചാവി എന്നും കൈയ്യിൽ വെക്കണം കേട്ടോ.."
ഇന്ന് കാലത്ത് കാണാതെ പോയത് ഒരു മാസത്തിനുള്ളിലെ അഞ്ചാമത്തെ താക്കോലെന്ന് അയാളുണ്ടൊ അറിയുന്നു... അവൻ തലയാട്ടി അയാളെ യാത്രയാക്കി.."വീണ്ടും കാണാം ചേട്ടാ.."
ഇന്ന് കാലത്ത് കാണാതെ പോയത് ഒരു മാസത്തിനുള്ളിലെ അഞ്ചാമത്തെ താക്കോലെന്ന് അയാളുണ്ടൊ അറിയുന്നു... അവൻ തലയാട്ടി അയാളെ യാത്രയാക്കി.."വീണ്ടും കാണാം ചേട്ടാ.."
പിറകിൽ നിന്നും മോന്റെ കരച്ചിൽ കേട്ടിരുന്നു..തിരിഞ്ഞ് നോക്കിയപോൾ കണ്ട് കാഴ്ച്ച എന്നെ അതിശയപ്പെടുത്തി. വീണീടത്തിരുന്ന് കരയുന്ന 5 വയസ്സുകാരാൻ ഏട്ടനെ സമാധാനിപിച്ച്ചും,മുറിവിനു തടവികൊടുത്ത് അവനെ ആശ്വസിപ്പിച്ചും അനിയത്തി ....ഞാനവളിൽ എന്റെ അമ്മയെ കണ്ടു.. ആ 3 വയസ്സുകാരിയിൽ ഒരമ്മ ജനിച്ചിരിക്കുന്നു ... !!!!
ഭാര്യയോടിത് പറഞ്ഞപ്പോൾ അവളുടെ മറുപടി ഇതായിരുന്നു" ജനനം മുതൽ ഒരു പെണ്ണ് ഒരമ്മകൂടിയാണ്"
രണ്ട് മക്കളുണ്ടായിട്ടും ഒരച്ഛൻ ആകാൻ കഴിയാത്തതിൽ എന്നിലപ്പോൾ കുറ്റബോധം ഉണർന്നു ..
ഭാര്യയോടിത് പറഞ്ഞപ്പോൾ അവളുടെ മറുപടി ഇതായിരുന്നു" ജനനം മുതൽ ഒരു പെണ്ണ് ഒരമ്മകൂടിയാണ്"
രണ്ട് മക്കളുണ്ടായിട്ടും ഒരച്ഛൻ ആകാൻ കഴിയാത്തതിൽ എന്നിലപ്പോൾ കുറ്റബോധം ഉണർന്നു ..
Friday, March 4, 2016
ഉമ്മറത്തിണ്ണയിൽ
"ഇരുട്ടാറയല്ലോ ദൈവേ"
എന്നെയും കാത്തെന്റെ
അമ്മയിരിപ്പുണ്ടാവും..
കീറിയ യൂണിഫോം
ചേർത്ത് വച്ച് കുഞ്ഞുകണ്ണുകൾ തുടച്ചു..
അറിയില്ലവൾക്കന്ന്.
അമ്മയ്ടെ അടിഭയന്ന്
മറച്ച്പിടിച്ച മുറിവിന്റെ നീറ്റലുകൾ..
അറിയില്ല ഇന്നും...
ഓട്ടോയിലന്നാദ്യമായും
ഒടുവിലായും എങ്ങനെ
കിടന്നുറങ്ങിയെന്ന്..
യൂണിഫോമെങ്ങിനെ കീറിയെന്ന്..
ദേഹമെന്തേ മുറിഞ്ഞെന്ന്..
ഉത്തരമില്ലിന്നുമെങ്കിലും..
ഓട്ടോ ഇന്നുമവൾക്ക്
ഒരു ഭയപ്പാടകലെയാണ്
"ഇരുട്ടാറയല്ലോ ദൈവേ"
എന്നെയും കാത്തെന്റെ
അമ്മയിരിപ്പുണ്ടാവും..
കീറിയ യൂണിഫോം
ചേർത്ത് വച്ച് കുഞ്ഞുകണ്ണുകൾ തുടച്ചു..
അറിയില്ലവൾക്കന്ന്.
അമ്മയ്ടെ അടിഭയന്ന്
മറച്ച്പിടിച്ച മുറിവിന്റെ നീറ്റലുകൾ..
അറിയില്ല ഇന്നും...
ഓട്ടോയിലന്നാദ്യമായും
ഒടുവിലായും എങ്ങനെ
കിടന്നുറങ്ങിയെന്ന്..
യൂണിഫോമെങ്ങിനെ കീറിയെന്ന്..
ദേഹമെന്തേ മുറിഞ്ഞെന്ന്..
ഉത്തരമില്ലിന്നുമെങ്കിലും..
ഓട്ടോ ഇന്നുമവൾക്ക്
ഒരു ഭയപ്പാടകലെയാണ്
Subscribe to:
Posts (Atom)
Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...
-
നിനക്കുണരുവാൻ ഞാൻ തീർത്ത സ്വപ്നത്തിലല്ലോ നീ സ്വയം മറന്നുറങ്ങിപോയത്
-
Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...