Thursday, February 18, 2016

ഇനിയും പൂക്കുമെങ്കിൽ
നമുക്കൊരേ ചില്ല കണ്ടെത്തണം..
നുള്ളിയും തല്ലിയും
തള്ളിയും തലോടിയും
കാറ്റത്താടിതിമിർത്ത്..
ഇരുട്ട് വീഴുമ്പോഴീ
ഇതളിൽ തലചായ്ച്ചിരുന്ന്
കണ്ണിറുക്കുന്ന നക്ഷത്രചെറുക്കനോടുറക്കെ
പറയണം.."എനിക്കൊരേട്ടനുണ്ട്"
എനിക്കുറക്കെ പാടണം..
എനിക്കെന്റെ ഏട്ടനുണ്ട്"
നിന്റെ ഓർമ്മകൾ കൊണ്ട്
കൊട്ടാരം പണിത് ഞാൻ സഖീ..
എന്നും അതിൽ മുകളിൽ നിന്നും
ചാടി മരിക്കാറുണ്ട്

Sunday, January 17, 2016

1.പൂവിനെ പ്രണയിച്ച
ഇഴയുന്ന പുഴുവിന്റെ
നിറമുള്ള സ്വപ്നങ്ങളാണ്
ചിറകാട്ടി ഉയരുന്ന
പൂമ്പാറ്റകൾ.

2.നിന്നെ വിട്ടകലുന്നതൊന്നും
നിനക്കുള്ളതായിരുന്നില്ല

3.എന്റെ ചുവരിലാരോ വരച്ചിട്ട
സ്വപ്നത്തിലാണെന്നും ഞാൻ
ഉണരുന്നത്..ഉറങ്ങുന്നതും..

4.നിന്റെ ശബ്ദമായിരുന്നെന്റെ
പുഞ്ചിരി..
പറഞ്ഞു തന്നതു കാലവും
വിടരുന്നതു മറന്ന ചുണ്ടുകളുമാണു
പൂവിനെ പ്രണയിച്ച
ഇഴയുന്ന പുഴുവിന്റെ
നിറമുള്ള സ്വപ്നങ്ങളാണ്
ചിറകാട്ടി ഉയരുന്ന
പൂമ്പാറ്റകൾ.

Thursday, December 3, 2015

കേൾക്കുന്നില്ലയെന്ന്
നീ പറയുമ്പോഴും
 മിണ്ടാാതിരുന്നില്ല ഞാൻ
ഇടയിലെ സംഭാഷണ
ചരട് മുറിഞ്ഞ് നീ
അകലുമ്പോഴും
ഞാൻ നിശബദമായിരുന്നില്ല..
ഈ നാള് വരെയും
എന്റെ ഉള്ളം

Wednesday, December 2, 2015

കൊച്ചു മകൾടെ ഉറക്കെയുള്ള  വായന  അവരെ അസ്വസ്ഥമാക്കി .."ഭൂമി ഉരുണ്ടതത്രെ .. ആരോ പറഞ്ഞു... ആണ്ടുകളിത്രയും കൊഴിഞ്ഞും.. വീണ്ടുമൊരിക്കൽ പോലുമീ വഴി അവരാരും  കടന്നിട്ടില്ല ..ഭൂമി ഉറുണ്ടതെന്ന് ആര് പറഞ്ഞു ..."
ഏഴര പരമ്പരയിലെ നായികയപ്പോൾ മൂന്നാമാത്തെ ഭാര്ത്താവിനെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് ഇറങ്ങുകയായിരുന്നു " ഭൂമി ഉരുണ്ടതാണ് ബാലേട്ടാ.."

Sunday, November 29, 2015

എഴുന്നേറ്റ് നടന്നപ്പോള്‍ ഇരുന്നിടത്ത് നിന്നും ഒരുണങ്ങിയ ഇല പുറത്തേക്ക് ചാടി പറക്കാന്‍ തുടങ്ങി. പ്രണയത്തിന്റെ വിലങ്ങ് എന്നെ അണിയിച്ച് അവള്‍ സ്വാതന്ത്ര്യത്തിലേക്ക് പറന്നകന്നു..കൈ ചേർത്തു നടക്കുമ്പോൾ ചില്ലകളിൽ നിന്നും മുക്തരായ വസന്തം ഞങ്ങളിൽ പെയ്തിറങ്ങി..തോരാ മഴയെന്ന പോലെ..അതിൽ നനഞ്ഞ് പ്രണയം വിറച്ചു...
നനഞ്ഞലിയാൻ നീയുണ്ടെന്നറിഞ്ഞാൽ..
എങ്ങിനെ ഞാൻ പെയ്തൊഴിയാതെ പോകും..
നീ മയിലല്ലയെങ്കിൽ ഞാൻ
മഴയാകുകില്ല..
നീ പുഴയല്ലയെങ്കിൽ 
ജലമല്ല ഞാൻ..
എന്റെ കണ്ണാണു നീ..
കണ്ണിലെ നീർചാലു ഞാനും..
വാക്കുകൾക്കു കാതോർക്കാതെ
 നീങ്ങുമ്പൊഴും...
എന്റെ മൗനം
നിന്റെ മൗനത്തെ

കേൾക്കുന്നുണ്ടായിരുന്നു
തനിയേ നടക്കാനാണെനിക്കിഷ്ടം..
ഭയമാണെനിക്കു.. 
തറിച്ച് കയറുന്ന കണ്ണുകളെ അല്ല..
അതിൻ കീഴിൽ നിർത്താതെ 
ചലികുന്ന ചുണ്ടുകളെയാണ്..
വാക്കുകളുടെ മുനയെയാണ്..
ഉണങ്ങാതെ നീറ്റും മുറിവകൾ പിന്നെ..
ഭയമാണെനിക്ക് ചിലപ്പോളാൾകൂട്ടങ്ങളെ..
 വിറകുകൊള്ളിയായ് തന്നെ 
എരിഞ്ഞടങ്ങുമെന്നറിയാതെ അല്ല..

ഒരു തണൽ വൃക്ഷമായ്
 വിടർന്നു വളർന്നത്..
എന്റെ ശരികളിൽ നീയും
നിന്റെ ശരികളിൽ ഞാനും
കുറുകേ വരച്ചു..
കുത്തി വരഞ്ഞപ്പോൾ..
നമ്മുടെ ശരികൾ പിറവിയെടിത്തു
നീയെന്ന വലിയ ശരിയിലേക്കുള്ള വഴിയിലെ
കുഞ്ഞ് തെറ്റായിരുന്നു ഞാൻ..
നിവർത്തി വയ്ക്കുമമ്പോൾ
വിടർന്നു നിന്ന് മേഘകുഞ്ഞുങ്ങളോട്
കണ്ണിറുക്കി കളിക്കാൻ കഴിയാതെ കഴിയുന്ന
വർണ്ണ കുടയാണ്..
മഴയോടുള്ളൊരെൻ പ്രണയത്തിന്റെ ഏക സാക്ഷി..

Sunday, October 11, 2015

എഴുന്നേറ്റ് നടന്നപ്പോള്‍ ഇരുന്നിടത്ത് നിന്നും ഒരുണങ്ങിയ ഇല പുറത്തേക്ക് ചാടി പറക്കാന്‍ തുടങ്ങി. പ്രണയത്തിന്റെ വിലങ്ങ് എന്നെ അണിയിച്ച് അവള്‍ സ്വാതന്ത്ര്യത്തിലേക്ക് പറന്നകന്നു..കൈ ചേർത്തു നടക്കുമ്പോൾ ചില്ലകളിൽ നിന്നും മുക്തരായ വസന്തം ഞങ്ങളിൽ പെയ്തിറങ്ങി..തോരാ മഴയെന്ന പോലെ..അതിൽ നനഞ്ഞ് പ്രണയം വിറച്ചു...
സന്ധ്യയാണെനിക്കിഷ്ട്ടം..
എന്റെ നിഴലെന്നിലലിയുന്ന..
വെളിച്ചം ഇരുട്ടിൽ ലയിക്കുന്ന..
സന്ധ്യയാണെനിക്കിഷ്ട്ടം..
1.മോഹങ്ങളെല്ലാം ചുവരെഴുത്തുകളാണ്.. ഇന്നലെ നിലം പതിച്ച ചുവരിലെ എഴുത്തുകള്‍..  

2.നാലുപാടും മാറിയാലും, ഞാന്‍ മാറാതെ ലോകം മാറില്ലെന്നു പറഞ്ഞുതന്നതവളാണ്.. എനിക്കു മുന്നേ നടക്കുന്ന, തിരിഞ്ഞൊന്ന് നോക്കിയാല്‍.. പിറകോട്ടോടിമറയുന്നൊരെന്‍ തോഴി..കാലം. 

3.തണലേകിയത് ഇലകളാണ് ചില്ലയല്ലെന്നൊരറിവു നേടാന്‍... ശിശിരം അണയേണ്ടി വന്നു  


4.പിണങ്ങി അകലുന്നതല്ല.. ഒന്നു പിണങ്ങാന്‍ പോലും പരിചിതയല്ലെന്ന.. നഷ്ടബോധത്തില്‍ അലയുന്നതാണ്

Saturday, October 3, 2015

എത്രപേര്‍
"അവര്‍ എത്രപേര്‍ ഉണ്ടായിരുന്നു?" "ഒരാള്‍" 12വയസ്സുകാരിയുടെ മുതിര്‍ന്ന സ്വരത്തിലുള്ള ഉറച്ച ഉത്തരം കേട്ട് ഏവരും ഞെട്ടി..7പേരെന്നാണല്ലോ സാക്ഷി പറഞ്ഞത്.."അവള്‍ക്കെന്താ സമനില തെറ്റിയോ?" "പല മുഖങ്ങളിലും ഒരേ ഭാവം..പിച്ചി ചീന്തിയ കൈകളും.. അടിവയര്‍ ചവിട്ടി അരച്ച കാലുകളും..കാത് പറിച്ചെടുത്ത പല്ലുകളും..എല്ലാം ഒരുവന്റെ ആയിരുന്നു.." മൊഴികേട്ടാരോ മൊഴിഞ്ഞു" ഒരു 12 വയസ്സുകാരി പറയേണ്ട വാക്കുകളാണോ ഇത്?"   ഒരു 12 വയസ്സുകാരിയോട് ചെയ്യണ്ടതിതാണോ..  ചുറ്റിലും മൂടിയ വെളിച്ചത്തിലാ കുഞ്ഞുകണ്ണുകള്‍ ഏതോ ഇരുട്ടിനെ തിരഞ്ഞുകൊണ്ടേ ഇരുന്നു

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...