1.മോഹങ്ങളെല്ലാം ചുവരെഴുത്തുകളാണ്.. ഇന്നലെ നിലം പതിച്ച ചുവരിലെ എഴുത്തുകള്‍..
2.നാലുപാടും മാറിയാലും,
ഞാന്‍ മാറാതെ ലോകം മാറില്ലെന്നു
പറഞ്ഞുതന്നതവളാണ്..
എനിക്കു മുന്നേ നടക്കുന്ന,
തിരിഞ്ഞൊന്ന് നോക്കിയാല്‍..
പിറകോട്ടോടിമറയുന്നൊരെന്‍ തോഴി..കാലം.
3.തണലേകിയത് ഇലകളാണ് ചില്ലയല്ലെന്നൊരറിവു നേടാന്‍... ശിശിരം അണയേണ്ടി വന്നു
4.പിണങ്ങി അകലുന്നതല്ല..
ഒന്നു പിണങ്ങാന്‍ പോലും
പരിചിതയല്ലെന്ന..
നഷ്ടബോധത്തില്‍
അലയുന്നതാണ്