Saturday, August 6, 2016

മരിച്ചവരുടെ ലോകം

മരണം എനിക്കറിയാവുന്നത് വേദന ആയാണ്.. പ്രിയപ്പെട്ടവർ, കണ്ട് മതിവരാത്തവർ,ഏറ ആരാധിക്കുന്നവർ ..നഷ്ടം..വേർപ്പാട്..വിരഹം.. !! ചുറ്റിലും മാത്രമല്ല..മനസ്സിൽ മരിക്കുന്നവരും ഉണ്ട്..  അങ്ങനെ മരിച്ചവരുടെ ലോകത്താണ് ഞാനും ഇന്ന്... സാധാരണ മരണമോ..കൊലപാതകമോ ഒന്നും അല്ല..പൂർണ്ണമായും ആത്മഹത്യ.. കത്തുകളൊന്നും എഴുതിവെക്കാതെ,യാത്ര പറയാതെ ... പതുക്കെ പതുക്കെ..ചെറുതായ് ഒന്ന് മരിച്ചു..
ആത്മാക്കൾക്ക് ദേഹമില്ല ..പക്ഷെ എന്റെയി ലോകത്ത് ..ആത്മാവില്ലാത്ത ദേഹങ്ങൾ മാത്രമേ ഉള്ളു.. രാത്രി ഇറങ്ങി നടക്കാത്ത,ചോര കുടിക്കാത്ത , പാട്ട് പാടാത്ത..പാവം ജീവികൾ ...
കൊല്ലപ്പെട്ടവർ മാത്രമല്ല..കൊന്നവരും കൊല്ലാനിരിക്കുന്നവരും എന്നെങ്കിലുമൊക്കെ ഈ വഴി കടന്ന് പോകും ...പക്ഷെ തിരിച്ചറിയാൻ മനസ്സുകളില്ലാത്ത ലോകമാണിത് ...മരിച്ചവരുടെ ലോകം !!!

No comments:

Post a Comment

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...