കഥ പുസ്തകത്തിൽ അച്ചടിച്ച് വന്നത് തൊട്ട് അവൾ ഉറങ്ങീട്ടില്ല.. വീണ്ടും വീണ്ടും അതെടുത്ത് നോക്കും.. ബഹളങ്ങളെല്ലാം ആശംസിക്കാൻ ആയിരുന്നെങ്കിലും,അതൊക്കെ അവളിലെ കുറ്റബോധം കൂട്ടി.. ആർക്കും ഒന്നും മനസ്സിലായില്ലെങ്കിലും ആ കഥയിലിരുന്ന് ഒരു കുഞ്ഞ് പൈതൽ കരഞ്ഞു ....ജനിക്കാൻ കഴിയാതെ പോയതിന്റെ ആവലാതികളുമായ് .. "oh lekha.. its really heart touching..." അവൾ തന്റെ കൈകൾ ഉദരത്തോട് ചേർത്ത് പിടിച്ച് കഥയിലെ കുഞ്ഞിനോളം പൊട്ടിക്കരഞ്ഞു.
No comments:
Post a Comment