വിരഹം പെയ്തൊഴിഞ്ഞു
പ്രണയമൽഹാറായ്
ബാക്കി ..പൊട്ടിയ കുപ്പിവളകളോ
ചിതറിയ മണികളോ
മുത്തുകളോ അല്ല ..
ചുരുട്ടിയെറിഞ്ഞ പ്ലാസ്സ്ടിക്
കുപ്പിയിൽ കുരുങ്ങിയൊരിറ്റു
കണ്ണീർ മഴ മാത്രം..
പ്രണയമായിരുന്നു
തുള്ളിയവൾക്കാ കുപ്പിയോട്
ഒടുവിലേതോ റിസയിക്ലറിൻ
മുന്നിലിറ്റിറ്റ് വീണത്
പ്രണയം മാത്രമായിരുനില്ല
എന്നോ പെയ്ത
പ്രണയമൽഹാർ
No comments:
Post a Comment