Sunday, March 30, 2014

ബ്രേക്ക്

ബ്രേക്ക്

ലോറിയും  കൊണ്ട് അതിർത്തി വിടേണ്ടത് കൊണ്ട് പതിവിലും നേരത്തേ പുറപെട്ടു.ഉറങ്ങിപോകാതിരിക്കാൻ  കൂടെ ഉള്ളവരോട് മിണ്ടികൊണ്ടേ ഇരുന്നു... ഉറങ്ങില്ല എന്നറിയാമായിരുന്നു..ഏതു വയസ്സിലേ വളയം പിടിക്കുന്നതാണ് ..ജീവിതവും ഒരു ലോറി യാത്രയാണ്..ആരോ വളയം പിടിക്കുന്നു..കയറ്റങ്ങളും ഇറക്കങ്ങളും കടന്നു..പതുക്കെ നിർത്തുന്നു ..അല്ലെങ്കിൽ ഒരു സഡൻ ബ്രേക്ക് .....പെട്ടെന്നാണ് എന്തോ ഒന്ന് വണ്ടിക്കു വട്ടം ചാടിയത് ...ഒരു കുഞ്ഞ് കറുത്ത പൂച ...പക്ഷെ വണ്ടിയെ പൂർണ്ണമായ് നിയന്ത്രിക്കാൻ കഴിഞ്ഞു...എനിക്കെന്റെ മോളെ ഓര്മ്മ വന്നു .വീട്ടിൽ മോൾടെ പ്രിയ സുഹൃത്ത് ഞാൻ കഴിഞ്ഞാൽ ഇത് പോലൊരു പൂച്ച ആണ്...ആ പൂച്ചയെ രക്ഷിക്കാൻ കഴിഞ്ഞതിൽ  ഏറെ സന്തോഷിച്ച് വണ്ടിയെടുക്കുമ്പോഴാണു  കൂടെ ഉള്ളവൻ  തടഞ്ഞത് "വട്ടം ചാടിയത് കരിമ്പുച്ചയാണ്‌ ,ഇനിയിന്ന്  യാത്ര വേണോ " അവരെ നോക്കി പുഞ്ചിരിച്ചു "അടുത്ത ബ്രേക്ക് വരെ ഈ വണ്ടി മുന്നോട്ട് തന്നെ പോകും...." അപ്പോഴേക്കും ആ വിരുതൻ പൂച്ച് എങ്ങോ മറഞ്ഞിരുന്നു .

2 comments:

  1. ശകുനപ്പൂച്ച

    ReplyDelete
  2. ആ പൂച്ചയുടെ മനസ്സിൽ എന്തായിരുന്നിരിക്കും...? ഈ ലോറി കുറുകെ ചാടിയത് കാരണം എന്റെ ഇന്നത്തെ ദിവസം ഇനി വെറുതെ ആയി എന്നായിരിക്കുമോ?

    ReplyDelete

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...