ഒരു തെന്നലായ്
ഒഴുകി നീന്തിയ കാലം..
പച്ചിലയായ് പറന്നതും
ചില്ലയായ് ചെരിഞ്ഞും മറിഞ്ഞും..
പൂവായ് ആടിയുലഞ്ഞും
ആ കാതുകളെ ഇക്കിളികൂട്ടിയും..
മേഘങ്ങൾ വഹിച്ചൊടുവിൽ
മഴ പിണങ്ങി പെയ്തതും..
മറന്നിട്ടുമെന്തിനോ.....
പിന്നെയൊരു വേനലിലാ ഇല
-യിലെ ജലമൂറ്റി കുടിച്ചൊരു
പ്രേതമായ് ചുഴറ്റി നടന്നതും..
ഒരന്ധകന്റെ വേഷം ധരിച്ചുകൊണ്ട്
ചില്ലകളെ നിലം പതിപ്പിച്ചതും..
ഭ്രാന്തമായ് ആടിയുലഞ്ഞ്
പൂക്കളെ പിഴുതെറിഞ്ഞതും
മേഘങ്ങളെ സൂര്യന് ഉട്ടികൊടുത്തതും..
എല്ലാം കണ്ടാ കാതുകൾ
മുന്നിൽ കൊട്ടിയടയ്ക്കപെട്ടതും
ഒർക്കാതെ വയ്യ!!!
ഇന്നുചെന്നു തഴുകാൻ
ഇലകളില്ല..
താളത്തിൽ നൃത്തം
ചവിട്ടും ചില്ലകളെവിടെ?
ആടിയുലയും പൂക്കളെവിടെ?
ഇക്കിളിയക്കാൻ.............
മേഘങ്ങൾ ഇരുണ്ടിരിപ്പു..
ഒന്നു പിണങ്ങാൻ പോലുമിണങ്ങാതെ!!
കാലമേ..ഇനി ഭാക്കി..
ഓർമ്മകൾ മാത്രം..
മറന്നിട്ടും മായാതെ..
പിണക്കരുതെന്നിലെ ഭൂതകാലത്തെ