Saturday, June 29, 2013

കല്യാണം



കളിച്ചങ്ങു ഞാൻ
വളരേണ്ട കാലത്തു
കഴിപിച്ചയക്കാൻ
എന്തിത്ര തിടുക്കമെന്നെ
കല്യാണം???

കുഞ്ഞായ് ഞാൻ
പഠിക്കേണ്ട നേരത്തു
കുഞ്ഞുങ്ങളെയെങ്ങിനെ
ഞാൻ ഊട്ടേണ്ടൂ???

വളരാതെ എങ്ങിനെ
ഞാൻ വളർത്തും
ചിരിക്കാതെ എങ്ങിനെ
പുഞ്ചിരി വിടർത്തും??

ഒടുവിലാ പ്ലാവും മുറിച്ചു
ഇനി ബാക്കിയൊരു
മാവു മാത്രം..
ആരെയോ കാത്തു കിടപ്പതത്
വളപ്പിൻ തെക്കേ ഭാഗത്ത്

നാരങ്ങമിഠായി


                                                                       

പീടികത്തിണ്ണയിലെ
മങ്ങിയ ഗ്ലാസിനുള്ളിൽ
മഞ്ഞയുമോറഞ്ചും നിറങ്ങളിൽ
നാരങ്ങ മിഠായികൾ
കാത്തിരിപ്പതാരെ?
ആരോരും നോകാതെ
ആർക്കും വേണ്ടാത്ത
മധുരങ്ങൾക്ക്
കൊഞ്ഞനം കുത്തുന്ന
മില്കിബാറിനോട്
പിണക്കമില്ലായിരുന്നു
അവർക്കുമുണ്ടായിരുന്നു
ഒരിന്നലെ..
അണക്കൾ കൂട്ടിവ്ച്ചി-
രുപത്തിയഞ്ച് പൈസയാക്കി
ബാല്യങ്ങളവരെ തേടിയെത്തിയിരുന്നു


കാത്തിരിപ്പ്




ഇനി കാത്തിരിപ്പിന്റെ നാളുകളാണ്‌..ഒരു വർഷം..അടുത്ത വേനൽ അവധി വരെ.നിറഞ്ഞകണ്ണുകളുമായ് ആ മുത്തശ്ശൻ കൊച്ചുമകനെ യാത്രയാക്കി.വഴിനീളെ, അവന്റെ അച്ഛന്റെ ബാല്യം ഓർമ്മിപിച്ച്‌ കൊണ്ട് അവൻ ഒച്ചപാടാക്കികൊണ്ടേ ഇരുന്നു. അവൻ ഒത്തിരി വളർന്നതായ് മുത്തശ്ശനു തോനി..കാരണം കഴിഞ്ഞ തവണകളിൽനിന്നും വിപരീതമായ് ഇത്തവണ അവനും ഒരോ കാരണങ്ങളുണ്ടാക്കി ഏങ്ങിയേങ്ങി കരയുന്നുണ്ടായിരുന്നു.
മടക്കയാത്രയിൽ അദ്ദേഹത്തിന്റെ മടിത്തട്ട് ശൂന്യമായ് തോന്നി..പക്ഷെ അതിനെക്കാളൊക്കെ ഉപരി ഒന്നുണ്ട്..ഒരു ഭയം പിടികൂടിയിരികുന്നു..ഇനിയൊരവധി വരെ താൻ ഉണ്ടാകുമോ എന്ന പേടി ഒരു നോവായ് ഉള്ളിൽ വിങ്ങി.
വീട്ടിൽ അദ്ദേഹത്തെ സ്വീകരിച്ചത്‌ ചിതറി കിടക്കുന്ന കളിപാട്ടങ്ങളും അതിലേറെ ചിതറിയ ഓർമകളുമായിരുന്നു..ഒരു മകനുണ്ടായത്,അവന്റെ വളർച്ച,വിദ്യാഭ്യാസം,വിവാഹം,പിന്നെ കൊച്ചുമകൻ..കാത്തിരിപ്പിനവസാനം കുറികുന്ന വേനലവധികൾ.....ഓർമകളെ താലോലിച്ചു കൊണ്ടദ്ദേഹം കഴിയും..പക്ഷേ....ആ ഭയം മുറുകി കൊണ്ടെ ഇരുന്നു.. കുഞ്ഞികുട മടക്കി പെട്ടിയിൽ വയ്കുമ്പോൾ ആ കൈകൾ വിറച്ചിരുന്നു..ഇതെനി എടുത്തു കൊടുക്കൻ...........
ഓർമ്മകളെ പെറുക്കികൊണ്ട് ഉമ്മറത്തെ ചാരു കസേരയിൽ കാത്തിരിപ്പ് തുടങ്ങി...അടുത്ത വേനലവധിയെ..അല്ലെങ്കിൽ അതിനു മുൻപേ അണയുന്ന ആ മഹാ സത്യത്തെ...............


Sunday, June 23, 2013

ഓർമ്മകൾ

സൌഹൃദങ്ങൽ പെയ്തൊഴിഞ്ഞു
പെരുമഴയായ്..
ഓർമ്മകൾ  പുഴയായ് ഒഴുകികൊണ്ടിരുന്നു..
ഇക്കഴിഞ്ഞ വേനലെൻ പുഴയെ ഊറ്റി കുടിച്ചു..
ഇന്നീ മഴയിലുമെൻ പുഴ..
വറ്റിയൊഴുകുന്നു..

ഓർമ്മകൾ

തിരികേ കിട്ടാത്ത ബാല്യകാലത്തെ..
ഉള്ളിൽ തിരുകി കേറ്റുന്നതൊന്നുന്ദ്.
അണയാൻ കൊതിക്കും ബാല്യതീരത്തേക്ക്
തിടുക്കം കൂട്ടുന്നതൊന്നുണ്ട്..
ഓർമ്മകളെന്നൊരു പ്രിയതോഴൻ


പന്തയം

ആമേം മൊയലും
പിന്നെം പന്തയം!!!
മുയലു വഴിയിൽ
ഉറങ്ങി വീണു..
അത് കണ്ട് ആമേം കൂടെ വീണു
ഒന്നാം സമ്മാനം
ഒരുകിലോ ഉള്ളിയും
രണ്ടാം സാമ്മനം
അരക്കിലൊ തക്കാളീം
അപ്പർത്തെ കടക്കാരൻ
അടിചോണ്ട് പൊയി..

ബലികാക്കകൾ


                                                                         

മരണത്തിൻ നിറവുമായ്
പിറന്നവർ
മോക്ഷത്തിൻ രൂപമായ് അണയുന്നു
സുഖമെന്തെന്നറിയാത്തോർ
കൊത്തിപ്പെറുക്കുന്നോരോ
മണിയിലും
പരലോക സുഖം നല്കും
ജന്മങ്ങളീ കാക്കകൾ..
ബലികാക്കകൽ..
ഒരു കയ്യാലാട്ടിതെളിച്ചും
ഇരു കയ്യാൽ കൊട്ടി വിളിച്ചും
പാതി മനസ്സാൽ
എച്ചിലെറിഞ്ഞും
പൂർണമനസ്സാൽ ഉരുള വിളമ്പിയും
പുച്ഛിച്ചും,പൂജിച്ചും
മുഖം തിരിചും
നാം നോക്കും ജന്മങ്ങലീ കാക്കകൽ
ബലികാക്കകൽ

ഒഴുക്ക്

                                                          
മരണത്തിന്റെ അടുത്തു നില്കുന്ന ആ പുഴക്കരയിലേക്ക് ഞാനും പോയത് അവിടെ കൂടിയിരിക്കുന്ന ഏവരേയും പോലെ..മോക്ഷമില്ലാത്ത ഒരാത്മാവിന്റെ മോക്ഷത്തിനായണു.ഒരുരുള ചോറു കൊണ്ടാ ആത്മാവിനെ മുക്തനാക്കാൻ..
വെള്ളമില്ലാത്ത പുഴയിലെവിടെയോ കെട്ടിനിന്ന ചളിയിൽ ഒന്നു മുങ്ങി.ഉരുള ചോർ വാഴയിലയിലേക്ക് വച്ച് ഞാൻ ആത്മാവിന്റെ പേരു പരഞ്ഞു “ വിശ്വനാഥൻ” . എന്നിട്ടാ ഇല എടുത്ത് തീരത്തേക്ക് വച്ച് നനഞ്ഞ കൈകളാൽ കാക്കകളെ കൊട്ടി വിളിച്ചു. ബലികാക്കകളെ കൊണ്ട് തീരം നിറഞ്ഞിരുന്നു. എന്നിട്ടും ഒന്ന് പോലും വന്നില്ല.
ഒഴുകിപോകാനാവതെ കെട്ടികിടക്കുന്ന ചിതാഭസ്മം പോലെ എന്റെ മനസ്സും സ്തംഭിച്ചു..“ഇനിയെന്തു ചെയ്യും?”
ചടങ്ങുകൾ ചെയ്ത തിരുമേനിക്ക് ദക്ഷിണ കൊടുത്ത് മടങ്ങവെ ചോദിചു“വിശ്വനാഥൻ..??” മുഖത്തേക്ക് നോകാതെ ഞൻ ഉത്തരം നല്കി തിരിച്ചു നടന്നു“ഞാൻ തന്നെയ”
പിറകിൽ നിന്നരോ കൈകൊട്ടി കളിയാക്കി ചിരിക്കുന്നതായ് തോന്നി .. കഴിഞ്ഞ 7 വർഷമായ് കേൾകുന്ന അതേ ചിരി..എന്റെ ഓമന മകളുടേത്..അവൾടെ അമ്മയുടേത്..വിഷം നല്കി ഞാൻ ജീവനെടുത്ത പാവം രണ്ടു ജന്മങ്ങളുടേത്.. അന്നാ ‘രക്ഷകർ’ എത്തിയിലായിരുന്നെങ്കിൽ..ഇന്ന് ഞാനും മുക്തനായേനെ.
ഞൻ തിരിഞ്ഞു നോക്കി..എന്നെപോലെ മൊക്ഷത്തിനായ് തുടികുന്ന പുഴ.. ചോറിനായ് കലപില കൂട്ടുന്ന കാക്കകൾ..അവയുടെ ശ്രദ്ധയിൽ പെടാതെ എന്റെ ചോറും..
അവസാനമറിയാത്ത എന്റെ ഒഴുക്കു ഞൻ തുടർന്നു..


Thursday, June 20, 2013

പുസ്തകം

പുസ്തകം എന്റേതായിരുന്നു
കയ്യക്ഷരങ്ങൾ പലതും
കാലം... തിരിചരിയാനാവത്തവിദം
അവയേ മായ്ച്ചിരുന്നു
പ്രിയമുള്ള ചില വാക്കുകൾ
 തെളിഞ്ഞിരിപ്പു..
അത് മായ്ക്കാൻ
കാലത്തിനിനിയും കാലമെത്ര

പേടിയാകുന്നിന്നു മഴയെ

പേടിയാകുനിന്നു മഴയെ
ഏതോ പകതീർകുമ്പോൽ
ചിതറി വീഴുന്നു
തുള്ളികൾ..
അഗ്നികനലുകളെന്നപോൽ
ഭൂമിയാ പൊള്ളലുകളെറ്റു വാങ്ങുന്നു..
ബയത്താലിലകളും പൂക്കളുമാടിയുലയുന്നു..
പുഴകളും പക്ഷികളും എങ്കൂടെ പറയുന്നു ...
പേടിയാകുന്നിന്നു മഴയെ

യാത്ര

യാത്രയിലാണേവരും
അമ്മതൻ മടിതട്ടിലേക്കുള്ള
മടക്കയാത്രയിൽ..
നേരമറിയാതെ ദൂരമറിയാതെ
ഒന്നായുമോരൊന്നായും
സഞ്ചരിചീടുന്നു..
ആറടി മണ്മടിതട്ടിലേക്

Wednesday, June 5, 2013

കൊതുക്


കൊതുക്
വാളുകൊണ്ടും ചുരിക കൊണ്ടും എതിർത്തും..
തീയിലും പുകയിലും പോകതെയും
പനിച്ചുവിറയ്ക്കുന്നവർക്കും 
പനിക്കാനിരിക്കുന്നവർക്കുമിടയിൽ
 ചൂളം വിളിചു നടപ്പതതു
വെറും കൊതുകോ?
ഇരുട്ടിലും വെളിച്ചത്തും
രക്തമൂറ്റും യക്ഷിയവൻ
വെറുമൊരു കൊതുകോ
ഇന്നിന്റെ ശത്രുവും
മണ്ണിന്റെ ശാപവും
നാളത്തെ ഭയവും
അവൻ വെറുമൊരു കൊതു!!!!

അവാർഡ്


ഇത്തവ്ണ മലയാള
 ചലചിത്രത്തിനു ദേശീയ
 ചലചിത്ര പുരസ്കാരത്തിൽ
 ഇരട്ടി മധുരം..
മികച്ച സംവിധായകനും...
മികച്ചു ബാലതാരവും..
ജനിച്ചു വീഴുമ്പോളുണ്ടായ
ബാവ വൈവിധ്യങ്ങൾക്കു
അവാർഡിനർഹയായതു മൂനു മാസം
പ്രായമുള്ള ചിഞ്ചുമൊളും..
ഓ.പി.യിൽ അവളുടെ ജനനം
ഒളിഞ്ഞു ചിത്രീകരിച്ച
മിടുക്കനാണ്‌
മികച്ച സംവിധായകൻ



ഇടവപ്പാതി

റോഡിലെ കുഴിയിലവാസ്സന നിദ്ര
കൊണ്ട പഥികന്റെ സ്മരണയിൽ
വീണ്ടുമൊരു ഇടവപാതി..

കിണറേത്‌ കുഴിയേത്‌
കുളമേതു പുഴയേത് 
എല്ലാം വരണ്ടങ്ങിരികുമ്പോൾ
ഗർജ്ജനങ്ങളെ തുള്ളികളാക്കി
വീണ്ടുമൊരു ഇടവപാതി..

വരണ്ട മണ്ണിലനുഗ്രഹമായ് പെയ്ത്
ശാപമായ് കെട്ടിനില്ക്കും
കൊതിച്ചവർ ശപിച്ചും..
മറ്റുള്ളവർ വെറുത്തും
വീണ്ടുമൊരു ഇടവപാതി..

കർക്കിടക സന്ധ്യയിൽ 
കാലവർഷമായ്
രാമനാമത്തിൽ നൃത്തം ചവിട്ടി
ആർത്തിയോടെ പെയ്തൊഴിയും
ഒത്തിരി കണ്ണീർ പൊടിച്ചവർക്കയ്
ഒടുവിലിറ്റിറ്റ് പെയ്യുന്നൊരിടവപ്പാതി




Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...