ഒഴുക്ക്
മരണത്തിന്റെ അടുത്തു നില്കുന്ന ആ പുഴക്കരയിലേക്ക് ഞാനും പോയത് അവിടെ കൂടിയിരിക്കുന്ന ഏവരേയും പോലെ..മോക്ഷമില്ലാത്ത ഒരാത്മാവിന്റെ മോക്ഷത്തിനായണു.ഒരുരുള ചോറു കൊണ്ടാ ആത്മാവിനെ മുക്തനാക്കാൻ..വെള്ളമില്ലാത്ത പുഴയിലെവിടെയോ കെട്ടിനിന്ന ചളിയിൽ ഒന്നു മുങ്ങി.ഉരുള ചോർ വാഴയിലയിലേക്ക് വച്ച് ഞാൻ ആത്മാവിന്റെ പേരു പരഞ്ഞു “ വിശ്വനാഥൻ” . എന്നിട്ടാ ഇല എടുത്ത് തീരത്തേക്ക് വച്ച് നനഞ്ഞ കൈകളാൽ കാക്കകളെ കൊട്ടി വിളിച്ചു. ബലികാക്കകളെ കൊണ്ട് തീരം നിറഞ്ഞിരുന്നു. എന്നിട്ടും ഒന്ന് പോലും വന്നില്ല.
ഒഴുകിപോകാനാവതെ കെട്ടികിടക്കുന്ന ചിതാഭസ്മം പോലെ എന്റെ മനസ്സും സ്തംഭിച്ചു..“ഇനിയെന്തു ചെയ്യും?”
ചടങ്ങുകൾ ചെയ്ത തിരുമേനിക്ക് ദക്ഷിണ കൊടുത്ത് മടങ്ങവെ ചോദിചു“വിശ്വനാഥൻ..??” മുഖത്തേക്ക് നോകാതെ ഞൻ ഉത്തരം നല്കി തിരിച്ചു നടന്നു“ഞാൻ തന്നെയ”
പിറകിൽ നിന്നരോ കൈകൊട്ടി കളിയാക്കി ചിരിക്കുന്നതായ് തോന്നി .. കഴിഞ്ഞ 7 വർഷമായ് കേൾകുന്ന അതേ ചിരി..എന്റെ ഓമന മകളുടേത്..അവൾടെ അമ്മയുടേത്..വിഷം നല്കി ഞാൻ ജീവനെടുത്ത പാവം രണ്ടു ജന്മങ്ങളുടേത്.. അന്നാ ‘രക്ഷകർ’ എത്തിയിലായിരുന്നെങ്കിൽ..ഇന്ന് ഞാനും മുക്തനായേനെ.
ഞൻ തിരിഞ്ഞു നോക്കി..എന്നെപോലെ മൊക്ഷത്തിനായ് തുടികുന്ന പുഴ.. ചോറിനായ് കലപില കൂട്ടുന്ന കാക്കകൾ..അവയുടെ ശ്രദ്ധയിൽ പെടാതെ എന്റെ ചോറും..
അവസാനമറിയാത്ത എന്റെ ഒഴുക്കു ഞൻ തുടർന്നു..
എന്തോരം അക്ഷരത്തെറ്റുകളാ....!!
ReplyDeleteഎന്നാലും കൊള്ളാം കേട്ടോ