ഇനി കാത്തിരിപ്പിന്റെ നാളുകളാണ്..ഒരു വർഷം..അടുത്ത വേനൽ അവധി വരെ.നിറഞ്ഞകണ്ണുകളുമായ് ആ മുത്തശ്ശൻ കൊച്ചുമകനെ യാത്രയാക്കി.വഴിനീളെ, അവന്റെ അച്ഛന്റെ ബാല്യം ഓർമ്മിപിച്ച് കൊണ്ട് അവൻ ഒച്ചപാടാക്കികൊണ്ടേ ഇരുന്നു. അവൻ ഒത്തിരി വളർന്നതായ് മുത്തശ്ശനു തോനി..കാരണം കഴിഞ്ഞ തവണകളിൽനിന്നും വിപരീതമായ് ഇത്തവണ അവനും ഒരോ കാരണങ്ങളുണ്ടാക്കി ഏങ്ങിയേങ്ങി കരയുന്നുണ്ടായിരുന്നു.
മടക്കയാത്രയിൽ അദ്ദേഹത്തിന്റെ മടിത്തട്ട് ശൂന്യമായ് തോന്നി..പക്ഷെ അതിനെക്കാളൊക്കെ ഉപരി ഒന്നുണ്ട്..ഒരു ഭയം പിടികൂടിയിരികുന്നു..ഇനിയൊരവധി വരെ താൻ ഉണ്ടാകുമോ എന്ന പേടി ഒരു നോവായ് ഉള്ളിൽ വിങ്ങി.
വീട്ടിൽ അദ്ദേഹത്തെ സ്വീകരിച്ചത് ചിതറി കിടക്കുന്ന കളിപാട്ടങ്ങളും അതിലേറെ ചിതറിയ ഓർമകളുമായിരുന്നു..ഒരു മകനുണ്ടായത്,അവന്റെ വളർച്ച,വിദ്യാഭ്യാസം,വിവാഹം,പിന്നെ കൊച്ചുമകൻ..കാത്തിരിപ്പിനവസാനം കുറികുന്ന വേനലവധികൾ.....ഓർമകളെ താലോലിച്ചു കൊണ്ടദ്ദേഹം കഴിയും..പക്ഷേ....ആ ഭയം മുറുകി കൊണ്ടെ ഇരുന്നു.. കുഞ്ഞികുട മടക്കി പെട്ടിയിൽ വയ്കുമ്പോൾ ആ കൈകൾ വിറച്ചിരുന്നു..ഇതെനി എടുത്തു കൊടുക്കൻ...........
ഓർമ്മകളെ പെറുക്കികൊണ്ട് ഉമ്മറത്തെ ചാരു കസേരയിൽ കാത്തിരിപ്പ് തുടങ്ങി...അടുത്ത വേനലവധിയെ..അല്ലെങ്കിൽ അതിനു മുൻപേ അണയുന്ന ആ മഹാ സത്യത്തെ...............
കാലമിനിയും.....
ReplyDeleteഅപ്പോള്‍ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം