Tuesday, December 25, 2012



വിടർന്ന പൂവിന്റെ
അഴകെൻ പുഞ്ചിരി
മരുഭൂമിയിൽ പൊഴിയും
ഇലകളെൻ ദുഖങ്ങൾ
മഴതുള്ളിയായ് നിൻ
നെഞ്ചിൽ വീണൊരെൻ കണ്ണുനീർ
പൂങ്കാറ്റെൻ ഗന്ധം പരതുന്നുവെങ്കിൽ
അതിൽ നീയുമുണ്ടാവും...
എൻ ശ്വാസവും..ജീവനും ഓർമയും
എന്നു..നീയായിരിക്കും





മനസ്സിന്റെ വികാരങ്ങളെ
അടക്കി നിർത്തിയൊരു
പൂട്ടിട്ടു പൂട്ടി..
“മോചന സമയമായിരിക്കുന്നു”
സൌഹൃദ താക്കോലിട്ടു..
തുറന്നില്ല...
സാഹോദര്യതിന്റെ താകോൽ
കാണാതെ പോയ്..
ഒടുവിൽ കിട്ടിയൊരു
താകോലാൽ തുറക്കപെട്ടു
“അയ്യോ അതു പ്രണയമായിരുന്നൊ?
ഞാനറിഞ്ഞില്ല.. സോറി....”


ലോകം വിറ്റു

ലോകം തീർത്തും
കയ്യിലൊതുക്കി
അതിനെ കീശയിലിട്ട്
നടക്കാനിറങ്ങി..
വിശന്നപോളറിഞ്ഞു
കീശയിലെയെന്ത്രത്തിനു
കാശടക്കാനാവില്ല...
പകരം കീശയിലെ
കാശാലോകം
ഊറ്റി കുടിച്ചു!1!
ഒടുവിൽ ലോകം വിറ്റും
ശാപ്പിട്ടു.............

അക്കരപച്ച


അക്കരപച്ച

ഇക്കരെ നില്ക്കുമ്പോൾ
അക്കര പച്ച
അക്കരെ ചെന്നു തിരിഞ്ഞപ്പോൾ
ഇക്കരെ പച്ചയില്ല..
പച്ചപ്പിന്റെ നിഴല്കൂടിയില്ല
അക്കരേം പച്ചയില്ല!!!!



ജന്മജന്മാന്തര ബന്ധമിതു
സൗഹൃദം മാത്രമോ??
പ്രണയത്തിനുമപ്പുറം..
ഒരനുരാഗമിതു വെറും മരീചികയോ?
ഒരോ ശ്വാസത്തിലും..
ഒരോ രക്തതുള്ളികളായ്
എൻ ശിരസ്സിൽ നീ ആഴ്ന്നിറങ്ങുന്നു
വേർപാടിൻ ചിന്ത ഭീതി പരത്തയും
നീയാം ലഹരിയിൽ ഞാൻ
 മയങ്ങി വീഴുന്നു...



എന്തിനു  മണ്ണിലൊരു
സ്ത്രീ ജന്മം??
ഇനിയും കഴുകന്മാർ-
ക്കിരയ്ക്കു വേണ്ടിയോ??
ഉള്ളിലൊരുപാടു
തീ കനലൊതുക്കി
അടുപ്പിലെ കനലുകൾ
തീയാക്കി മാറ്റി കെടുത്തി
അടുക്കള തടവിലൊരു ജന്മം..
സൃഷ്ട്ടിയെന്നൊരമൃതുമായ്
അവതരിച്ചൊരു മോഹിനിയിവളെ
സ്നെഹിക്കവേണ്ടു പുത്രിയായ്..
ലാളിക്കവേണ്ടു പെങ്ങളായ്..
മോഹിക്കവെണ്ടു പത്നിയായ്
പൂജിക്കവേണ്ടൂ അമ്മയായ്




മതമെന്ന സാത്താനും
ജാതിയെന്നൊരു പിശാചും
രാഷ്ട്രീയമെന്നൊരസുരനും
പിച്ചിചീന്തിയെടുത്തതു..
ഭാരതമെന്നൊരമ്മയുടെ
മാനവും അഭിമാനവുമാണു..
വിളവുപാടമന്നൊരു
കുരുതിക്കളമായ്

അവിടെ ചന്ദനതിൻ നൈർമല്യമോ
കുന്ദിരികത്തിൻ സുഗന്ധമൊ
അത്തറിൻ മണമോ ഇല്ലായിരുന്നു.
ചീഞ്ഞടിഞ്ഞ ശവങ്ങൾ
ദുർഗന്ധം പടർത്തി..

രക്ത്ത്തിൻ നിറം ഒന്നായിരുന്നു..
സമാധാനതിൻ വെള്ളരി പ്രാവിന്റെ
 ചിറകുകൾ പോലും..
 രക്തതിലാണ്ടതായിരുന്നു

മാനം നഷ്ട്ടമായൊരമ്മതൻ
വേദനയറിയാതെ കഴുകന്മാരക്രമം
നിർത്താതെ തുടർന്നു...
ഇതെന്നവസാനിക്കും!!!!



ആകാശത്തിൽ മിന്നി നില്കുന്ന
നക്ഷത്രങ്ങൾക്കിടയിൽ
ൻലാൻ നിന്നെ തിരഞ്ഞു..
ഡിസംബർ പുലരിയിലെ മഞ്ഞുകാറ്റ്
കുളിരേകിയപ്പോഴും മനസ്സിൽ
നീ തീർത്ത ശൂന്യത
കനൽ കോരിയിട്ടു..
ഉയർന്ന് നില്കുന്ന പാല മരത്തിൽ
അലസമായ് ചുരുണ്ട ഇലകൾ
കണ്ണുതുരന്നു നിന്നെ തിരയുന്നു.
നീയില്ലാതെ മേഘങ്ങൾ വിതുമ്പിയോ?
അതോ ആശ്വാസ മഞ്ഞുതുള്ളി പൊഴിഞ്ഞതോ?
സൂര്യകിരണങ്ങളാകാശം കീഴടക്കിയപ്പോൾ
മങ്ങിയ പുഞ്ചിരിയുമായ് മുന്നിൽ നീ.....
വൈകിയില്ലായിരുന്നെങ്കിൽ സോദരാ.....
കഴിഞ്ഞ രാവുമീപകലും..
നിൻ സ്വന്തമായേനെ...
അതറിഞ്ഞും എന്തിനു
സുഹൃത്തേ ഈവിഡ്ഢിവേഷം?????


നിത്യസൗന്ദര്യമെ.....


എൻ തുളസികതിർ നൈർമല്യമേ,
നിൻ ചന്ദന സുഗന്ധത്തിൽ നീറുമീ
ആത്മാവിൻ രക്തവും 
കലർത്തുവാനനുവദിക്കൂ..
നിൻ മിഴിവെട്ടത്തിലാ
മൊഴി തേൻ നുകരുവാൻ..
ഈ വണ്ടലയുന്നു രാവുമിരവും!!!
എന്നുമെൻ മനതാരിലൊരു
നിത്യസൗന്ദര്യമായ്..
കുടികൊൾകീ കോവിലിലെ
ആനന്ദ വരദായിനിയായ്

Monday, December 17, 2012



മഴയെത്തും മുൻപേ
”ഈ കൊല്ലവും മഴ വൈകുമോടോ:?“...മാഷിനു മഴയെന്നാൽ ജീവനാണു.മഴ പ്രണയായിരുന്നു... 10 വർഷം മുൻപ് തന്നെ വിട്ടകന്ന പ്രിയതമ..മഴയായ് തന്നിലേക് പെയ്തൊഴിയുന്നതായ് അദ്ദേഹം വിശ്വസിച്ചു...ഒരു കുട പോലും ചൂടാതെ അദ്ദേഹമ്പാടത്തും തോട്ടത്തിലും ഓടി നടക്കും..മഴയെ ആരും കുറ്റം പറയുന്നത്ത്  ഇഷ്ടമല്ല..ഇടിമിന്നൽ വില്ലന്മാരാണെങ്കിലും മഴ ദേവതയാണു....അദ്യമഴവീഴുമ്പോൾ ഭുമിയിൽ നിന്നുണരുന്ന ഗന്ധം ഏതൊരാളെയും പോലെ മാഷിനേയും ലഹരിപിടിപ്പിക്കും..
ഇക്കുറിയും മഴയെ വരവേല്കാൻ മാഷ് തയ്യാറെടുപ്പുകൾ തുടങ്ങി..പുതിയ ഓടുകൾ വാങ്ങിവച് ഓടു പണിക്കാരനെ തെടി ഇറങ്ങി...കിട്ടില്ലെ എന്നു ഭയന്നു ചോർച്ചയെ നേരിടാൻ പാത്രങ്ങൾ കരുതി വച്ചു.
പറമ്പിൽ ചാലുകൾ കീറി..മഷിന്റെ തയ്യറെടുപ്പുകളെല്ലാം കഴിഞ്ഞു കാത്തിരിപ്പ് തുടങ്ങി...
അങ്ങനെ മഴയെത്തി......ദെവതയായ മഴയ്ക് ഇക്കുറി സാത്താന്റെ രൂപമായിരുന്നു....അതു ആ നാടിനെ മുഴുവൻ വെള്ളത്തിലാക്കി..ജീവജാലങ്ങളെ കുരുതി നല്കി..കുഞ്ഞുങ്ങളുടെയും വൃദ്ധ്രുടേയും ജീവനെടുത്തു മഴ സംഹാര താണ്ഡവമാടി......പക്ഷെ ഇതൊന്നും  സാക്ഷിയാവാൻ മഴയേ പ്രണയിച്ച മഷിനു കഴിഞ്ഞില്ല...അദ്ദേഹം ഉറങ്ങിയിരുന്ന്..മഴയെത്തും മുൻപേ



നഷ്ടം
മാഹി പള്ളിയിൽ ഇതു ഉത്സവകാലം.ഇതുപോലൊരുനാളായിരുന്നു ഞാനവളെ ആദ്യമായ് കണ്ടത്.കണ്ടമാത്രയിൽ പ്രണയം മൊട്ടിട്ടിരുന്നില്ല..സൌന്ദര്യം ആ മനസ്സിന്റേതായിരുന്നു...അതു കണ്ടനാൾ മുതൽ അവൾ എന്റേതായിരുന്നു...അതിന്നു ശേഷമുള്ള പെരുന്നാളിനു ഞങ്ങൾ ഒരുമിച്ചാണു പോയതു....അതു കഴിഞ്ഞുള്ള ഒരു വർഷം ഞങ്ങൾ ഒരുമിചായിരുന്നു...സ്വപ്നങ്ങൾ കണ്ടതൊരുമിച്...സ്വപ്നത്തിലുമൊരുമിച്,,സ്വപ്നതുല്യമായ ജീവിതം നെയ്യാൻ തുടങ്ങിയതുമൊരുമിച്ച്..
ഇതു മറ്റൊരു പെരുന്നാൾ...ഈ കഴിഞ്ഞ കാല വർഷത്തിൽ മാഹിക്കു കൈവന്ന നഷ്ട്ടങ്ങളിലൊന്നു ഞങ്ങളുടെ പ്രണയമാണു..വെള്ളത്തിൽ ഒലിച്ചു പോയതാണൊ..കാറ്റത്തു പറന്നു പോയതാണോ...അറിയില്ല!! കണ്ട്മുട്ടിയ അതെ സന്നിദ്ധിയിൽ മുൻ പരിചയമില്ലാത്തയാളെ പോലെ അവൾ എന്നെ തുറിച്ചു  നോക്കുന്നത്തു കണ്ടപ്പോൾ വിശ്വാസമായ്..അവൾ അകന്നിരിക്കുന്നു..ആ അമ്മയെ സാക്ഷി നിർത്തി ഞാനും തീരുമാനിച്ചു...“ഇനിയെന്റെ ഒരു ശ്വാസത്തിൽ പോലും..അവളെന്ന ചിന്ത ഉണ്ടാവില്ല..”..പക്ഷെ എന്നിട്ടും... വണ്ടിയിൽ കയറവെ ഞാനൊന്നു തിരിഞ്ഞു നോക്കി..“ അവളുടെ കണ്ണൂകൾ എന്നെ തേടിയിരുന്നെങ്കിൽ...........................



നിനക്കായ് കരുതിവച്ചൊ-
രെം സ്നെഹം കേഴുന്നു സഖീ..
നീയെനിക്കാരായിരുന്നു
എൻ ഹൃദയമിടിപ്പുകൾ
എന്നോടോതുന്നു..
നീയെനിക്കെല്ലാമായിരുന്നു
എങ്കിലും പക്ഷേ..
എനിക്കയ് മാറ്റിവച്ച നിൻ
കല്യാണകുറിചൊല്ലി
ഞാൻ നിനക്കാരുമായിരുന്നില്ല..
എന്നിട്ടുമെന്തേ സഖീ..
അന്നെൻ കൈകളിൽ നിൻ
കണ്ണുനീർ നൃത്തമാടി




പ്രണയമല്ലിതു സ്നേഹിതാ
സൗഹൃദമല്ലോ
ഒന്നിച്ചിരിക്കുമെങ്കിലും
ഒന്നായ് തീർന്നിരുന്നില്ല..
അറിഞ്ഞിട്ടും,,
പരസ്പരമറിയാതെ വെർപ്പിരിഞ്ഞു...
വേർപാടിലശ്രൂപുഷ്പങ്ങളോതി..
ഒന്നിച്ചിരുന്നപ്പോൾ
ഒന്നായിരുന്നില്ലെ.
പരിഹസിച്ചോതി..
സൗഹൃദമല്ലിതു സുഹൃത്തെ
പ്രണയമല്ലോ.....



ഒരു ചോരത്തിളപ്പിൽ
തോനുന്നതെല്ലാം വിപ്ലവമല്ല..
എല്ല തിളപ്പുകൾക്കുമൊടുവിൽ
ജീവിതം എന്തു പറയുന്നുവൊ
അതാണു വിപ്ലവം




ഭാഗ്യം

അവൾ ഈശ്വരന്മാരെയെല്ലാം മനസ്സിൽ ധ്യാനിച്ചു വലതു കാൽ വച്ച് ആ വീട്ടിലേക്ക് കയറി..ഇനി അതു അവൾടേം വീടാണു...അല്ലെങ്കിൽ ഇനി അവൾടെ വീടു അതാണു..
സ്നെഹം കൊണ്ട് മക്കളെ മൂടുന്ന ഒരു അമ്മ...ശാന്ത സ്വഭാവക്കാരനും മക്കളുടെ എല്ല ആഗ്രഹതിനും കൂട്ടു നില്ക്കുന്നതുമായ അച്ഛ്ൻ..മിണ്ടാപൂച്ചയായ ഭർത്താവ്‌... അവൾ അവിടെ സന്തുഷ്ടയാണു.
കല്യാണപിറ്റേന്നു നവവരനു ലോട്ടറി അടിച്ചു.50 ലക്ഷം രൂപയും ഒരു കാറും. എല്ലാരും പറഞ്ഞു “ചെക്കന്റെ ഒര്‌ ഭാഗ്യെ”..പക്ഷെ അവൻ ചെന്നു അവന്റെ ഭാര്യേടെ ചെവിയിലോതി..“നീയാണു എന്റെ ഭാഗ്യം..എല്ലാം നീ കാരണമാണു”
ആനന്ദപരമായ വിവാഹജീവിതം 2 മാസം പിന്നിട്ടു..
ആ വീടിൽ ഒരു ദുരന്തം സംഭവിച്ചു.ആ വീട്ടിലെ അഛ്ച്ൻ മരിച്ചു!!!.
 അപ്പോൾ എല്ലാവരും പറഞ്ഞു“ഓരോർത്തി വന്ന്‌ കെറ്യ്യത് നോക്ക്‌...ഇതിനായിട്ട ആ പെണ്ണ്‌ ഇപ്പൊ ഈ വീട്ടിലേക്ക്` വന്നത്ത്“...ഇതെല്ലാം കെട്ടുകൊണ്ട് അവൾ ഇരുന്നു..”നീ എന്റെ ഭാഗ്യമാണു..ഇതൊന്നും നീ കാരണമല്ല“..അവൻ ചെന്നു അവളെ ആശ്വസ്സിപിക്കുമ്പോൾ..അവൾടെ കാതുകൾ..കുത്തുവാക്കുകളാൽ അടഞ്ഞിരുന്നു



സ്വപ്നം
അവൻ ഒരുസ്വപ്നത്തിലായിരുന്നു...അവനും അവളും മാത്രമുണ്ടായിരുന്ന പ്രണയം എന്ന സ്വപ്നത്തിൽ..ആരോ ആരൊക്കെയൊ അവനെ തട്ടിയുണർത്തി.....പാതിയിൽ നഷ്ട്ടമായ സ്വപ്നത്തെ വീണ്ടും കാണുവാൻ അവൻ പിന്നെയും ഉറങ്ങി... എന്നന്നേക്കുമായ് ഒരു ഉറക്കം..ഇനിയാ സ്വപ്നത്തിൽ നിന്നവനെ ഉണർത്താൻ ആർക്കും ആവില്ല..ആർക്കും...പക്ഷെ.....ഇത്തവണയാ സ്വപ്നത്തിൽ അവൻ തനിച്ചായിരുന്നു...തീർത്തും തനിച്ച്!!!!


മഞ്ഞുത്തുള്ളി


നനുത്ത ഒരു സ്പർശമായ് ആ മഞ്ഞുതുള്ളി അവന്റെ തോളത്തു വന്നിരുന്ന്.  “വല്ലാത്ത തണുപ്പ് ”..കണ്ണിൽ നിന്നുതിർന്ന കണ്ണുനീർ അവന്റെ കാതിൽ മന്ത്രിച്ചു.... ആ ചുണ്ടുകൾ വിടർന്നു കൊണ്ടാശ്വസിച്ചു..തോളത്തു ചാരാൻ ആ മഞ്ഞുതുള്ളിയെങ്കിലും അവസാനം എത്തിയല്ലൊ!!!
കൗമാരത്തിളപ്പിൽ വിപ്ളവം കലർന്നപ്പോൾ..ആവേശമായിരുന്നു.അതിനിടയിൽ നഷ്ടങ്ങളെ കുറിച്ചോർതില്ല.. തോളോടു തോൾ ചേർന്നു മറ്റുള്ളോർ നടക്കുനതു കണ്ടപ്പോൾ തിരിച്ചരിഞ്ഞു..തന്നെ നോക്കി കളിയാക്കുന്ന തോൽ കണ്ടപ്പോൾ വ്യക്തമായി...നഷ്ടം അതായിരുന്നു...സൗഹൃദങ്ങൾ..
പുഞ്ചിരിയുമായ് ഏവർകും നെരെ നടന്നു നീങ്ങാരുണ്ടെങ്കിലും പ്രതികരണങ്ങൾ വ്യത്യസ്ത്തമായിരുന്നു..തിരിചു പുഞ്ചിരിച്ച മുഖങ്ങളെ വിരലിലെണ്ണി... അല്ലാത്തവയെ മനസ്സിലും!!!1!!
ഒരു തിരനോട്ടം...അതു വെദനാജനകമാണു..എന്തെന്നാൽ അവൻ നേടിയതെന്താണു..കുറച്ചു സപ്പ്ളികളും..കുറച്ചനേകം വെറുപ്പുകളും...കലാലയം മറ്റുള്ളവർക്കു ആഘോഷമായപ്പോൾ..അവനതു ഉത്തരവാദിത്വങ്ങളുടെ ഒരു കൂംഭാരമായിരുന്നു!!!ഒന്നും നേടാൻ കഴിഞ്ഞില്ല..എന്നിട്ടും അവനതിനെ വല്ലാതെ സ്നേഹിക്കുന്നു..കൊതിച്ച് പോകാറുണ്ട്..ഒരു കൂട്ടിനായ്...ആ കന്നിൽ നിന്നു രണ്ടു കുഞ്ഞു തുള്ളികൾ വീണപ്പോൾ അതു തുടയ്ക്കാൻ പോലും......
  സൂര്യന്റെ വെട്ടം കണ്ണിൽ തുളച്ചു കയറിയപ്പോൾ  അവൻ ചുറ്റിലും നോക്കി...സമയമായിരിക്കുന്നു പടിയിറങ്ങാൻ...തോളത്തു നോക്കിയപ്പൊൾ മനസ്സിലായി...മാഞ്ഞിരിക്കുന്നു...ആ അവസാന മഞ്ഞുതുള്ളിയും മാഞ്ഞിരിക്കുന്നു!!!!
 സ്വപ്നങ്ങളുടെ ആ വല്യ പറുദീസയിലെ ചെറിയ കവാടം കടന്ന് അവൻ പുറത്തിറങ്ങി..പരിചിതമായതും അല്ലത്തതുമായ പല മുഖങ്ങൽ ചിരിതൂകിയും അല്ലാതെയും അകതേക്കും..
ആ കലാലയത്തെ...സുരക്ഷിതമാണോ എന്നു പോലും ഓർക്കാൻ നില്കാത്തെ..അന്യന്റെ കൈയിലെക് എറിഞ്ഞു കൊടുത് അവൻ നടന്നു...പുറകിൽ മുദ്രാവാക്യങ്ങൽ ഉയരുന്നുണ്ടായിരുന്നു..അപ്പൊൾ അതുപോലനേകം സമരവാക്യങ്ങൽ ആ മനസ്സിലുടെ കടന്നു പോയ്...അവൻ വിളിചതും..അവനുവേണ്ടി വിലിച്ചതും,അവനെതിരായ് വിളിക്കപെട്ടത്തും



മഴ
പിഞ്ചോമനപുഞ്ചിരി മഴതുള്ളിപോൽ മൃദുലം..

കുഞ്ഞു ഹൃദയം ഒരു ചറ്റൽ മഴയെപ്പോൽ,
പൂവിനും വണ്ടിനും മുള്ളിനും കുളിരേകുന്നു..

ഇടവപ്പാതിപോൽ തോരാത്ത
സ്വപ്നങ്ങൾതൻ കൗമാരമനസ്സും..

തുലാവർഷ സന്ധ്യപോൽ ഗർജനം
മുഴക്കുമൊരു യൗവനവും....

ഉരുണ്ടുകൂടിയ മേഘങ്ങളൊടുവിൽ
പെയ്തൊഴിയും പോലൊരു മധ്യകാലവും...

ഇറ്റിറ്റു...ഇറ്റിറ്റു വീണൊടുവിൽ.....
വരണ്ട വേനലാം ഒരു വാർദ്ധക്യവും...

ഇടയിലെവിടെയൊക്കെയൊ....
കാലം തെറ്റിയെത്തുന്ന ചാറ്റൽ മഴയും
ഇരുണ്ട മെഘങ്ങൾ തൻ രോഷങ്ങളും......

എന്നും....ഒരു മഴതുള്ളിയാകാൻ കഴിഞ്ഞെങ്കിൽ............

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...